< Job 23 >
1 Respondens autem Iob, ait:
അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
2 Nunc quoque in amaritudine est sermo meus, et manus plagae meae aggravata est super gemitum meum.
“ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്; ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു.
3 Quis mihi tribuat ut cognoscam et inveniam illum, et veniam usque ad solium eius?
തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ; അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ!
4 Ponam coram eo iudicium, et os meum replebo increpationibus.
എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു.
5 Ut sciam verba, quae mihi respondeat, et intelligam quid loquatur mihi.
അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു. എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു.
6 Nolo multa fortitudine contendat mecum, nec magnitudinis suae mole me premat.
തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ? ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ.
7 Proponat aequitatem contra me, et perveniet ad victoriam iudicium meum.
തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം; അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു.
8 Si ad Orientem iero, non apparet: si ad Occidentem, non intelligam eum.
“ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല; ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല.
9 Si ad sinistram, quid agam? non apprehendam eum: si me vertam ad dexteram, non videbo illum.
അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല.
10 Ipse vero scit viam meam, et probavit me quasi aurum, quod per ignem transit:
എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു; അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും.
11 Vestigia eius secutus est pes meus, viam eius custodivi, et non declinavi ex ea.
എന്റെ കാലടികൾ അവിടത്തെ കാൽപ്പാടുകൾതന്നെ പിൻതുടരുന്നു; ഞാൻ വിട്ടുമാറാതെ അവിടത്തെ വഴിയിൽത്തന്നെ സഞ്ചരിച്ചു.
12 A mandatis labiorum eius non recessi, et in sinu meo abscondi verba oris eius.
അവിടത്തെ അധരങ്ങളിൽനിന്നുള്ള കൽപ്പനയിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല; തിരുവായിൽനിന്നുള്ള വചനങ്ങൾ എന്റെ അനുദിനാഹാരത്തെക്കാൾ മൂല്യവത്തായി ഞാൻ സൂക്ഷിച്ചിരിക്കുന്നു.
13 Ipse enim solus est, et nemo avertere potest cogitationem eius: et anima eius quodcumque voluit, hoc fecit.
“എന്നാൽ അവിടന്നു മാറ്റമില്ലാത്തവൻ; അവിടത്തോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും? തിരുഹിതം അവിടന്നു പ്രാവർത്തികമാക്കുന്നു.
14 Cum expleverit in me voluntatem suam, et alia multa similia praesto sunt ei.
തന്റെ വിധിന്യായം അവിടന്ന് എന്റെമേൽ നടപ്പാക്കുന്നു; അപ്രകാരമുള്ള പല പദ്ധതികളും അവിടത്തെ ഭണ്ഡാരത്തിലുണ്ട്.
15 Et idcirco a facie eius turbatus sum, et considerans eum, timore solicitor.
അതിനാൽ അവിടത്തെ സന്നിധിയിൽ ഞാൻ അങ്കലാപ്പിലാകുന്നു; ഇതേപ്പറ്റി ആലോചിക്കുമ്പോൾ, ഞാൻ അവിടത്തെ ഭയപ്പെടുന്നു.
16 Deus mollivit cor meum, et Omnipotens conturbavit me.
ദൈവം എന്റെ ഹൃദയത്തെ തളർത്തിക്കളഞ്ഞു; സർവശക്തൻ എന്നെ പരിഭ്രാന്തനാക്കി.
17 Non enim perii propter imminentes tenebras, nec faciem meam operuit caligo.
എന്നിട്ടും ഇരുട്ടിന്, എന്റെ മുഖത്തെ മറയ്ക്കുന്ന കൂരിരുട്ടിന്, എന്നെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല.