< Psalmorum 13 >

1 In finem. Psalmus David. Usquequo, Domine, oblivisceris me in finem? usquequo avertis faciem tuam a me?
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും?
2 quamdiu ponam consilia in anima mea; dolorem in corde meo per diem?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെ മേൽ ഉയർന്നിരിക്കും?
3 usquequo exaltabitur inimicus meus super me?
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കണമേ; എനിക്ക് ഉത്തരം അരുളണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.
4 Respice, et exaudi me, Domine Deus meus. Illumina oculos meos, ne umquam obdormiam in morte;
“ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്ന് എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.
5 nequando dicat inimicus meus: Prævalui adversus eum. Qui tribulant me exsultabunt si motus fuero;
ഞാൻ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
6 ego autem in misericordia tua speravi. Exsultabit cor meum in salutari tuo. Cantabo Domino qui bona tribuit mihi; et psallam nomini Domini altissimi.
യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും.

< Psalmorum 13 >