< Proverbiorum 18 >

1 Occasiones quærit qui vult recedere ab amico: omni tempore erit exprobrabilis.
കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
2 Non recipit stultus verba prudentiæ, nisi ea dixeris quæ versantur in corde ejus.
തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല.
3 Impius, cum in profundum venerit peccatorum, contemnit; sed sequitur eum ignominia et opprobrium.
ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു.
4 Aqua profunda verba ex ore viri, et torrens redundans fons sapientiæ.
മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
5 Accipere personam impii non est bonum, ut declines a veritate judicii.
നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല.
6 Labia stulti miscent se rixis, et os ejus jurgia provocat.
മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.
7 Os stulti contritio ejus, et labia ipsius ruina animæ ejus.
മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി.
8 Verba bilinguis quasi simplicia, et ipsa perveniunt usque ad interiora ventris. Pigrum dejicit timor; animæ autem effeminatorum esurient.
ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
9 Qui mollis et dissolutus est in opere suo frater est sua opera dissipantis.
വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
10 Turris fortissima nomen Domini; ad ipsum currit justus, et exaltabitur.
൧൦യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
11 Substantia divitis urbs roboris ejus, et quasi murus validus circumdans eum.
൧൧ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
12 Antequam conteratur, exaltatur cor hominis, et antequam glorificetur, humiliatur.
൧൨നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ.
13 Qui prius respondet quam audiat, stultum se esse demonstrat, et confusione dignum.
൧൩കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
14 Spiritus viri sustentat imbecillitatem suam; spiritum vero ad irascendum facilem quis poterit sustinere?
൧൪പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?
15 Cor prudens possidebit scientiam, et auris sapientium quærit doctrinam.
൧൫ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
16 Donum hominis dilatat viam ejus, et ante principes spatium ei facit.
൧൬മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
17 Justus prior est accusator sui: venit amicus ejus, et investigabit eum.
൧൭തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം.
18 Contradictiones comprimit sors, et inter potentes quoque dijudicat.
൧൮നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു.
19 Frater qui adjuvatur a fratre quasi civitas firma, et judicia quasi vectes urbium.
൧൯ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു.
20 De fructu oris viri replebitur venter ejus, et genimina labiorum ipsius saturabunt eum.
൨൦വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും;
21 Mors et vita in manu linguæ; qui diligunt eam comedent fructus ejus.
൨൧മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
22 Qui invenit mulierem bonam invenit bonum, et hauriet jucunditatem a Domino. Qui expellit mulierem bonam expellit bonum; qui autem tenet adulteram stultus est et impius.
൨൨ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു.
23 Cum obsecrationibus loquetur pauper, et dives effabitur rigide.
൨൩ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24 Vir amabilis ad societatem magis amicus erit quam frater.
൨൪വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.

< Proverbiorum 18 >