< Deuteronomii 33 >

1 Hæc est benedictio, qua benedixit Moyses, homo Dei, filiis Israël ante mortem suam.
ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു.
2 Et ait: [Dominus de Sinai venit, et de Seir ortus est nobis: apparuit de monte Pharan, et cum eo sanctorum millia. In dextera ejus ignea lex.
അദ്ദേഹം പറഞ്ഞു: “യഹോവ സീനായിൽനിന്ന് വന്നു, സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്, ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു.
3 Dilexit populos, omnes sancti in manu illius sunt: et qui appropinquant pedibus ejus, accipient de doctrina illius.
അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു,
4 Legem præcepit nobis Moyses, hæreditatem multitudinis Jacob.
യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ.
5 Erit apud rectissimum rex, congregatis principibus populi cum tribubus Israël.
ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ അങ്ങ് യെശൂരൂന് രാജാവായിരുന്നു.
6 Vivat Ruben, et non moriatur, et sit parvus in numero.]
“രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ, അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
7 Hæc est Judæ benedictio: [Audi, Domine, vocem Judæ, et ad populum suum introduc eum: manus ejus pugnabunt pro eo, et adjutor illius contra adversarios ejus erit.]
അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”
8 Levi quoque ait: [Perfectio tua, et doctrina tua viro sancto tuo, quem probasti in tentatione, et judicasti ad aquas contradictionis.
ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.
9 Qui dixit patri suo et matri suæ: Nescio vos: et fratribus suis: Ignoro vos: et nescierunt filios suos. Hi custodierunt eloquium tuum, et pactum tuum servaverunt.
അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്, ‘ഞാൻ അവരെ അറിയുന്നില്ല’ എന്നു പറഞ്ഞു. അവൻ തന്റെ സഹോദരന്മാരെ അംഗീകരിച്ചില്ല, തന്റെ മക്കളെ സ്വീകരിച്ചുമില്ല, എന്നാൽ അവൻ അങ്ങയുടെ വചനം കാത്തു, അങ്ങയുടെ ഉടമ്പടി സൂക്ഷിച്ചു.
10 Judicia tua, o Jacob, et legem tuam, o Israël: ponent thymiama in furore tuo, et holocaustum super altare tuum.
അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു. അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു.
11 Benedic, Domine, fortitudini ejus: et opera manuum illius suscipe. Percute dorsa inimicorum ejus: et qui oderunt eum, non consurgant.]
യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ, അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ. അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.”
12 Et Benjamin ait: [Amantissimus Domini habitabit confidenter in eo: quasi in thalamo tota die morabitur, et inter humeros illius requiescet.]
ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ, ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു, യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”
13 Joseph quoque ait: [De benedictione Domini terra ejus, de pomis cæli, et rore, atque abysso subjacente.
യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു, മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും താഴേ അഗാധതയിലെ ജലംകൊണ്ടും;
14 De pomis fructuum solis ac lunæ,
സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും;
15 de vertice antiquorum montium, de pomis collium æternorum:
പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും;
16 et de frugibus terræ, et de plenitudine ejus. Benedictio illius qui apparuit in rubo, veniat super caput Joseph, et super verticem nazaræi inter fratres suos.
ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ.
17 Quasi primogeniti tauri pulchritudo ejus, cornua rhinocerotis cornua illius: in ipsis ventilabit gentes usque ad terminos terræ. Hæ sunt multitudines Ephraim: et hæc millia Manasse.]
പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. അവകൊണ്ട് അവൻ ജനതകളെ, ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. എഫ്രയീമിന്റെ പതിനായിരങ്ങളും; മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.”
18 Et Zabulon ait: [Lætare, Zabulon, in exitu tuo, et Issachar in tabernaculis tuis.
സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക.
19 Populos vocabunt ad montem: ibi immolabunt victimas justitiæ. Qui inundationem maris quasi lac sugent, et thesauros absconditos arenarum.]
അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; സമുദ്രങ്ങളിലെ സമൃദ്ധിയിലും മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.”
20 Et Gad ait: [Benedictus in latitudine Gad: quasi leo requievit, cepitque brachium et verticem.
ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു: “ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു, ഭുജവും നെറുകയും പറിച്ചുകീറുന്നു.
21 Et vidit principatum suum, quod in parte sua doctor esset repositus: qui fuit cum principibus populi, et fecit justitias Domini, et judicium suum cum Israël.]
ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, യഹോവയുടെ നീതിയും ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.”
22 Dan quoque ait: [Dan catulus leonis, fluet largiter de Basan.]
ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, ഒരു സിംഹക്കുട്ടി.”
23 Et Nephthali dixit: [Nephthali abundantia perfruetur, et plenus erit benedictionibus Domini: mare et meridiem possidebit.]
നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”
24 Aser quoque ait: [Benedictus in filiis Aser, sit placens fratribus suis, et tingat in oleo pedem suum:
ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ.
25 ferrum et æs calceamentum ejus. Sicut dies juventutis tuæ, ita et senectus tua.
നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം.
26 Non est deus alius ut Deus rectissimi, ascensor cæli, auxiliator tuus. Magnificentia ejus discurrunt nubes,
“യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല, നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു,
27 habitaculum ejus sursum, et subter brachia sempiterna ejiciet a facie tua inimicum, dicetque: Conterere.
നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, കീഴേ ശാശ്വതഭുജങ്ങളുണ്ട്. ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, ‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു.
28 Habitabit Israël confidenter, et solus. Oculus Jacob in terra frumenti et vini, cælique caligabunt rore.
ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്, അങ്ങനെ ഇസ്രായേൽ നിർഭയമായും യാക്കോബ് സുരക്ഷിതമായും വസിക്കുന്നു, അവിടെ ആകാശം മഞ്ഞുപൊഴിക്കും.
29 Beatus es tu, Israël: quis similis tui, popule, qui salvaris in Domino? Scutum auxilii tui, et gladius gloriæ tuæ: negabunt te inimici tui, et tu eorum colla calcabis.]
ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ! നിന്നെപ്പോലെ യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ? അവിടന്നു നിന്റെ പരിചയും സഹായകനും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും, നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.”

< Deuteronomii 33 >