< Joshua 13 >

1 In pacl se inge Joshua el matuoh, ac LEUM GOD El fahk nu sel, “Inge kom matuoh, tusruktu srakna yohk acn enenu in itukla.
യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു; ഇനി വളരെ ദേശം കൈവശമാക്കുവാനുണ്ട്.
2 Acn lula inge pa acn nukewa lun mwet Philistia ac mwet Geshur,
ഇനിയും കൈവശമാക്കാനുള്ള ദേശങ്ങൾ: ഈജിപ്റ്റിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശവും ഗെശൂര്യരുടെ ദേശവും;
3 oayapa facl Avvim nu epang. (Acn ma oan ke infacl srisrik Shihor su oan ke masrol Egypt, som nwe ke masrol lun acn Ekron, oekyuk mu ma lun mwet Canaan. Tokosra limekosr lun mwet Philistia inge elos muta Gaza, Ashdod, Ashkelon, Gath, ac Ekron.)
ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ച് ദേശങ്ങളും;
4 Kowos soenna eis acn Canaan nufon ac Mearah (su ma lun mwet Sidon) fahla nwe Aphek, su pa ingan masrol lun mwet Amor,
തെക്ക് അവ്യരുടെ ദേശവും അമോര്യരുടെ അതിരിലുള്ള അഫേക്ക് ദേശവും കനാന്യരുടെ ദേശവും
5 ac facl sin mwet Gebal ac facl Lebanon nufon nu kutulap, liki Baalgad su oan eir in Fineol Hermon, nwe ke Innek In Utyak Nu Hamath.
സീദോന്യരുടെ മെയാരയും ഗെബാല്യയരുടെ ദേശവും കിഴക്ക് ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ് മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ പ്രദേശവും;
6 Mwet Sidon nukewa su muta in eol uh inmasrlon fineol in acn Lebanon ac Misrephoth Maim, nga fah luselosyak ye mutun mwet Israel ke elos utyak nu we. Kom fah kitalik acn inge nu sin mwet Israel oana ke nga tuh sapkin nu sum.
ലെബാനോൻ മുതൽ മിസ്രെഫോത്ത്മയീം വരെയുള്ള പർവ്വത പ്രദേശങ്ങളും സീദോന്യരുടെ ദേശവും തന്നേ; ഇവരെ ഞാൻ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോട് കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.
7 Ke ma inge, kitalik acn inge nu sin sruf eu lula an ac tafu sruf lal Manasseh, tuh in ma lalos.”
ആകയാൽ ഈ ദേശം ഒമ്പത് ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8 Sruf lal Reuben ac sruf lal Gad ac tafu sruf lal Manasseh elos eis tari acn selos sel Moses, mwet kulansap lun LEUM GOD. Acn selos inge oasr layen kutulap in Infacl Jordan,
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം പ്രാപിച്ചിരിക്കുന്നുവല്ലോ.
9 mutawauk Aroer (sisken Infahlfal Arnon) ac siti se infulwen infahlfal sac, wi acn fulat ma tupasrpasr fac nufon Medeba lac nwe Dibon,
അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മെദേബാ സമഭൂമിയും;
10 fahla nwe sun masrol lun mwet Ammon, wi Heshbon ac siti nukewa ma Sihon, tokosra lun mwet Amor, el leumi,
൧൦അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽനിന്ന് ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
11 oayapa acn Gilead, ac acn Geshur ac Maacah, ac eol Hermon nufon, ac acn Bashan nufon nwe Salecah,
൧൧ഗിലെയാദും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വത പ്രദേശവും സൽക്കാവരെയുള്ള ബാശാൻ ദേശവും
12 wi pac tokosrai lal Og, su mwet kol safla lun mwet Rephaim, ac el tuh leumi acn Ashtaroth ac Edrei. Moses el tuh kutangla mwet inge nukewa ac luselosla.
൧൨അസ്തരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യവും”. ഈ പ്രദേശങ്ങളിലുള്ള ജനത്തെ മോശെ തോല്പിച്ച് നീക്കിക്കളഞ്ഞിരുന്നു.
13 Tusruktu, mwet Israel elos tuh tiana lusla mwet Geshur ac mwet Maacah. Mwet inge elos srakna muta inmasrlon mwet Israel.
൧൩എന്നാൽ യിസ്രായേൽ മക്കൾ ഗെശൂര്യരെയും മയഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തു വരുന്നു.
14 Wangin acn Moses el tuh sang nu sin sruf lal Levi, mweyen LEUM GOD El tuh fahk nu sel tuh elos fah eis ma lalos ke ipin mwe kisa firir fin mwe loang lun LEUM GOD lun Israel.
൧൪ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ മോശയോട് കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15 Moses el tuh sang ipin acn se nu sin sou ke sruf lal Reuben tuh in ma lalos.
൧൫എന്നാൽ മോശെ രൂബേൻഗോത്രത്തിന് കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16 Facl se ingan pa fahla liki acn Aroer (sisken Infahlfal Arnon) ac ke sie siti infulwen infahlfal sac, weang acn fulat ma tupasrpasr fac nufon raunela Medeba,
൧൬അവരുടെ ദേശം അർന്നോൻതാഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണം മുതൽ മെദേബയോട് ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17 oayapa Heshbon ac siti inge nukewa ma oan acn fulat ma tupasrpasr fac Dibon, Bamoth Baal, Beth Baalmeon,
൧൭അതിന്റെ എല്ലാ പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
18 Jahaz, Kedemoth, Mephaath,
൧൮യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
19 Kiriathaim, Sibmah, Zereth Shahar fin tohktok infahlfal uh,
൧൯സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20 Bethpeor, yen oatu pe eol Pisgah, ac Beth Jeshimoth,
൨൦ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
21 wi siti nukewa yen tupasrpasr ac tokosrai nufon lun Sihon, tokosra lun mwet Amor su leumi acn Heshbon. Moses el tuh kutangulla, wi mwet leum lun mwet Midian inge — Evi, Rekem, Zur, Hur, ac Reba. Elos nukewa leumi facl ingan ye nununku lal Tokosra Sihon.
൨൧സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ രാജ്യവും തന്നെ; അവനെയും ദേശത്ത് പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22 Inmasrlon mwet ma mwet Israel elos uniya, sie pa Balaam, wen natul Beor. El mwet susfa se.
൨൨യിസ്രായേൽ മക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ട് കൊന്നു.
23 Infacl Jordan pa masrol layen nu roto ke acn lal Reuben. Ac pa ingan siti ac acn ma itukyang nu sin sou ke sruf lal Reuben tuh in ma lalos.
൨൩രൂബേന്യരുടെ അതിർ യോർദ്ദാൻ നദി ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു.
24 Moses el tuh oayapa sang ipin acn se nu sin sou ke sruf lal Gad tuh in ma lalos.
൨൪പിന്നെ മോശെ ഗാദ്ഗോത്രത്തിനും, കുടുംബംകുടുംബമായി അവകാശം കൊടുത്തു.
25 Acn selos an pa Jazer, siti Gilead nukewa, tafu acn Ammon ac fahla nwe Aroer su oan kutulap in acn Rabbah,
൨൫അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ കിഴക്കുള്ള അരോവേർവരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതിയും ആകുന്നു;
26 fahla Heshbon lac nwe Ramath Mizpeh ac Betonim, liki acn Mahanaim nu ke masrol lun Lodebar.
൨൬ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
27 Acn ke Infahlfal Jordan pa Beth Haram, Bethnimrah, Sukkoth, ac Zaphon, ac ma lula nukewa ke tokosrai lal Sihon, su tokosra lun Heshbon. Masrol lalos nu roto pa Infacl Jordan, ac nu epang pa Lulu Galilee.
൨൭താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും യോർദ്ദാന് കിഴക്ക് കിന്നേരെത്ത് തടാകത്തിന്റെ അറുതിവരെയും അവരുടെ അതിരായിരുന്നു.
28 Pa ingan siti ac acn ma itukyang nu sin sou ke sruf lal Gad tuh in ma lalos.
൨൮ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു.
29 Moses el tuh sang ipin acn se nu sin tafu sruf lal Manasseh tuh in ma lalos.
൨൯മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:
30 Facl selos pa fahla Mahanaim lac sasla Bashan nufon, ac tokosrai lal Og nufon, su tokosra lun Bashan, ac kewana siti onngoul lun Jair in Bashan,
൩൦മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും
31 ac tafu facl Gilead weang Ashtaroth ac Edrei, (pa inge siti luo ma fulat ke tokosrai lal Og in Bashan.) Acn inge nukewa itukyang nu sin tafu sou ma tuku kacl Machir wen natul Manasseh.
൩൧ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളിൽ പാതിപ്പേർക്ക്, കുടുംബംകുടുംബമായി കിട്ടി.
32 Pa inge luman kitalik lal Moses ke layen kutulap in acn Jericho ac Infacl Jordan ke el tuh muta acn tupasrpasr Moab.
൩൨മോവാബ് സമതലത്തിൽ വച്ച് യോർദാനക്കരെ യെരിഹോവിനു കിഴക്കുവശത്തുള്ള ദേശം മോശെ ഭാഗിച്ചുകൊടുത്തത് ഇപ്രകാരം ആകുന്നു.
33 Tusruktu wangin acn ma Moses el srisrngiya nu sin sruf lal Levi. El fahk nu selos mu mwe usru lalos uh pa elos ac wi ipeis ke mwe kisa lun mwet nu sin LEUM GOD lun Israel.
൩൩ലേവിഗോത്രത്തിന് മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോട് കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.

< Joshua 13 >