< 사사기 17 >
1 에브라임 산지에 미가라 이름하는 사람이 있더니
൧എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു.
2 그 어미에게 이르되 어머니께서 은 일천일백을 잃어버리셨으므로 저주하시고 내 귀에도 말씀하셨더니 보소서 그 은이 내게 있나이다 내가 그것을 취하였나이다 어미가 가로되 내 아들이 여호와께 복 받기를 원하노라 하니라
൨അവൻ തന്റെ അമ്മയോട്: “കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത്” എന്ന് പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് അവന്റെ അമ്മ പറഞ്ഞു.
3 미가가 은 일천일백을 그 어미에게 도로 주매 어미가 가로되 내가 내 아들을 위하여 한 신상을 새기며 한 신상을 부어만들 차로 내 손에서 이 은을 여호와께 거룩히 드리노라 그러므로 내가 이제 이 은을 네게 도로 돌리리라
൩അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന് വേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അത് നിനക്ക് മടക്കിത്തരുന്നു” എന്ന് പറഞ്ഞു.
4 미가가 그 은을 어미에게 도로 주었으므로 어미가 그 은 이백을 취하여 은장색에게 주어 한 신상을 새기며 한 신상을 부어 만들었더니 그 신상이 미가의 집에 있더라
൪അവൻ വെള്ളി തന്റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
5 이 사람 미가에게 신당이 있으므로 또 에봇과 드라빔을 만들고 한 아들을 세워 제사장을 삼았더라
൫മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്ത്, അവന്റെ പുരോഹിതനാക്കി.
6 그 때에는 이스라엘에 왕이 없으므로 사람마다 자기 소견에 옳은 대로 행하였더라
൬അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
7 유다 가족에 속한 유다 베들레헴에 한 소년이 있으니 그는 레위인으로서 거기 우거하였더라
൭യെഹൂദയിലെ ബേത്ത്-ലേഹേമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.
8 이 사람이 거할 곳을 찾고자 하여 그 성읍 유다 베들레헴을 떠나서 행하다가 에브라임 산지로 가서 미가의 집에 이르매
൮യെഹൂദയിലെ ബേത്ത്ലേഹെംപട്ടണത്തിൽ നിന്ന് പുറപ്പെട്ട് സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട്ടിൽ എത്തി.
9 미가가 그에게 묻되 너는 어디서부터 오느뇨 그가 이르되 나는 유다 베들레헴의 레위인으로서 거할 곳을 찾으러 가노라
൯മീഖാവ് അവനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചു. “ഞാൻ യെഹൂദയിലെ ബേത്ത്-ലേഹേമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
10 미가가 그에게 이르되 네가 나와 함께 거하여 나를 위하여 아비와 제사장이 되라 내가 해마다 은 열과 의복 한 벌과 식물을 주리라 하므로 레위인이 들어갔더니
൧൦മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത്, എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു.
11 레위인이 그 사람과 함께 거하기를 만족히 여겼으니 이는 그 소년이 미가의 아들 중 하나 같이 됨이라
൧൧അവനോട് കൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു.
12 미가가 레위인을 거룩히 구별하매 소년이 미가의 제사장이 되어 그 집에 거한지라
൧൨മീഖാവ് ലേവ്യനെ സമർപ്പണം ചെയ്ത് പുരോഹിതനാക്കി; അവൻ മീഖാവിന്റെ വീട്ടിൽ പാർത്തു.
13 이에 미가가 가로되 레위인이 내 제사장이 되었으니 이제 여호와께서 내게 복 주실 줄을 아노라 하니라
൧൩“ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് മീഖാവ് പറഞ്ഞു.