< 시편 99 >
1 여호와께서 통치하시니 만민이 떨 것이요 여호와께서 그룹 사이에 좌정 하시니 땅이 요동할 것이로다
യഹോവ വാഴുന്നു, രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ; അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു ഭൂമി പ്രകമ്പനംകൊള്ളട്ടെ.
2 여호와께서 시온에서 광대하시고 모든 민족 위에 높으시도다
യഹോവ സീയോനിൽ ഉന്നതനാകുന്നു; അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.
3 주의 크고 두려운 이름을 찬송할찌어다 그는 거룩하시도다
അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ— അവിടന്ന് പരിശുദ്ധനാകുന്നു.
4 왕의 능력은 공의를 사랑하는 것이라 주께서 공평을 견고히 세우시고 야곱 중에서 공과 의를 행하시나이다
രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു— അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.
5 너희는 여호와 우리 하나님을 높여 그 발등상 앞에서 경배할지어다 그는 거룩하시도다
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ; അവിടന്ന് പരിശുദ്ധനാകുന്നു.
6 그 제사장 중에는 모세와 아론이요 그 이름을 부르는 자 중에는 사무엘이라 저희가 여호와께 간구하매 응답하셨도다
അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു, അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും; അവർ യഹോവയെ വിളിച്ചപേക്ഷിച്ചു അവിടന്ന് അവർക്ക് ഉത്തരമരുളി.
7 여호와께서 구름 기둥에서 저희에게 말씀하시니 저희가 그 주신 증거와 율례를 지켰도다
മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി; അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.
8 여호와 우리 하나님이여, 주께서는 저희에게 응답하셨고 저희 행한 대로 갚기는 하셨으나 저희를 사하신 하나님이시니이다
ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്ന് അവർക്ക് ഉത്തരമരുളി; ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.
9 너희는 여호와 우리 하나님을 높이고 그 성산에서 경배할지어다 대저 여호와 우리 하나님은 거룩하시도다
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ, കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.