< 시편 116 >

1 여호와께서 내 음성과 내 간구를 들으시므로 내가 저를 사랑하는도다
യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവിടുത്തെ സ്നേഹിക്കുന്നു.
2 그 귀를 내게 기울이셨으므로 내가 평생에 기도하리로다!
കർത്താവ് തന്റെ ചെവി എങ്കലേക്ക് ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം ദൈവത്തെ വിളിച്ചപേക്ഷിക്കും
3 사망의 줄이 나를 두르고 음부의 고통이 내게 미치므로 내가 환난과 슬픔을 만났을 때에 (Sheol h7585)
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. (Sheol h7585)
4 내가 여호와의 이름으로 기도하기를 여호와여, 주께 구하오니 내 영혼을 건지소서 하였도다
“അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ” എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 여호와는 은혜로우시며 의로우시며 우리 하나님은 자비하시도다
യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
6 여호와께서는 어리석은 자를 보존하시나니 내가 낮게 될 때에 나를 구원하셨도다
യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.
7 내 영혼아! 네 평안함에 돌아갈지어다 여호와께서 너를 후대하심이로다
എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
8 주께서 내 영혼을 사망에서, 내 눈을 눈물에서, 내 발을 넘어짐에서 건지셨나이다
അങ്ങ് എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9 내가 생존 세계에서 여호와 앞에 행하리로다
ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും.
10 내가 믿는고로 말하리라 내가 큰 곤란을 당하였도다
൧൦“ഞാൻ വലിയ കഷ്ടതയിൽ ആയി” എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്.
11 내가 경겁 중에 이르기를 모든 사람은 거짓말장이라 하였도다
൧൧“സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12 여호와께서 내게 주신 모든 은혜를 무엇으로 보답할꼬
൧൨യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും?
13 내가 구원의 잔을 들고 여호와의 이름을 부르며
൧൩ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14 여호와의 모든 백성 앞에서 나의 서원을 여호와께 갚으리로다
൧൪യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ കർത്താവിന്റെ സകലജനവും കാൺകെ കഴിക്കും.
15 성도의 죽는 것을 여호와께서 귀중히 보시는도다
൧൫തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.
16 여호와여, 나는 진실로 주의 종이요 주의 여종의 아들 곧 주의 종이라 주께서 나의 결박을 푸셨나이다
൧൬യഹോവേ, ഞാൻ അങ്ങയുടെ ദാസൻ ആകുന്നു; അങ്ങയുടെ ദാസനും അങ്ങയുടെ ദാസിയുടെ മകനും തന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
17 내가 주께 감사제를 드리고 여호와의 이름을 부르리이다
൧൭ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18 내가 여호와의 모든 백성 앞에서 나의 서원을 여호와께 갚을지라
൧൮യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
19 예루살렘아, 네 가운데서, 여호와의 전 정에서 내가 갚으리로다 할렐루야!
൧൯ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ ദൈവത്തിന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിക്കുവിൻ.

< 시편 116 >