< 잠언 17 >
1 마른 떡 한 조각만 있고도 화목하는 것이 육선이 집에 가득하고 다투는 것보다 나으니라
൧കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
2 슬기로운 종은 주인의 부끄러움을 끼치는 아들을 다스리겠고 또 그 아들들 중에서 유업을 나눠 얻으리라
൨നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3 도가니는 은을, 풀무는 금을 연단하거니와 여호와는 마음을 연단 하시느니라
൩വെള്ളിക്ക് പുടം, പൊന്നിന് മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.
4 악을 행하는 자는 궤사한 입술을 잘 듣고 거짓말을 하는 자는 악한 혀에 귀를 기울이느니라
൪ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു.
5 가난한 자를 조롱하는 자는 이를 지으신 주를 멸시하는 자요 사람의 재앙을 기뻐하는 자는 형벌을 면치 못할 자니라
൫ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
6 손자는 노인의 면류관이요 아비는 자식의 영화니라
൬മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
7 분외의 말을 하는 것도 미련한 자에게 합당치 아니하거든 하물며 거짓말을 하는 것이 존귀한 자에게 합당하겠느냐
൭സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.
8 뇌물은 임자의 보기에 보석 같은즉 어디로 향하든지 형통케 하느니라
൮സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.
9 허물을 덮어 주는 자는 사랑을 구하는 자요 그것을 거듭 말하는 자는 친한 벗을 이간하는 자니라
൯സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10 한 마디로 총명한 자를 경계하는 것이 매 백개로 미련한 자를 때리는 것보다 더욱 깊이 박이느니라
൧൦ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും.
11 악한 자는 반역만 힘쓰나니 그러므로 그에게 잔인한 사자가 보냄을 입으리라
൧൧മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും.
12 차라리 새끼 빼앗긴 암콤을 만날지언정 미련한 일을 행하는 미련한 자를 만나지 말 것이니라
൧൨മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം.
13 누구든지 악으로 선을 갚으면 악이 그 집을 떠나지 아니하리라
൧൩ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14 다투는 시작은 방축에서 물이 새는 것 같은즉 싸움이 일어나기 전에 시비를 그칠 것이니라
൧൪കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
15 악인을 의롭다 하며 의인을 악하다 하는 이 두 자는 다 여호와의 미워하심을 입느니라
൧൫ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.
16 미련한 자는 무지하거늘 손에 값을 가지고 지혜를 사려 함은 어찜인고
൧൬മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്?
17 친구는 사랑이 끊이지 아니하고 형제는 위급한 때까지 위하여 났느니라
൧൭സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
18 지혜없는 자는 남의 손을 잡고 그 이웃 앞에서 보증이 되느니라
൧൮ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു.
19 다툼을 좋아하는 자는 죄과를 좋아하는 자요 자기 문을 높이는 자는 파괴를 구하는 자니라
൧൯കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു.
20 마음이 사특한 자는 복을 얻지 못하고 혀가 패역한 자는 재앙에 빠지느니라
൨൦വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
21 미련한 자를 낳는 자는 근심을 당하나니 미련한 자의 아비는 낙이 없느니라
൨൧ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.
22 마음의 즐거움은 양약이라도 심령의 근심은 뼈로 마르게 하느니라
൨൨സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23 악인은 사람의 품에서 뇌물을 받고 재판을 굽게 하느니라
൨൩ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24 지혜는 명철한 자의 앞에 있거늘 미련한 자는 눈을 땅 끝에 두느니라
൨൪ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.
25 미련한 아들은 그 아비의 근심이 되고 그 어미의 고통이 되느니라
൨൫മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കയ്പും ആകുന്നു.
26 의인을 벌하는 것과 귀인을 정직하다고 때리는 것이 선치 못하니라
൨൬നീതിമാന് പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല.
27 말을 아끼는 자는 지식이 있고 성품이 안존한 자는 명철하니라
൨൭വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
28 미련한 자라도 잠잠하면 지혜로운 자로 여기우고 그 입술을 닫히면 슬기로운 자로 여기우느니라
൨൮മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും.