< 열왕기하 23 >
1 왕이 보내어 유다와 예루살렘의 모든 장로를 자기에게로 모으고
പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി.
2 이에 여호와의 전에 올라가매 유다 모든 사람과 예루살렘 거민과 제사장들과 선지자들과 모든 백성이 무론 노소하고 다 왕과 함께 한지라 왕이 여호와의 전 안에서 발견한 언약책의 모든 말씀을 읽어 무리의 귀에 들리고
യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു.
3 왕이 대(臺) 위에 서서 여호와 앞에서 언약을 세우되 마음을 다하고 성품을 다하여 여호와를 순종하고 그 계명과 법도와 율례를 지켜 이 책에 기록된 이 언약의 말씀을 이루게 하리라 하매 백성이 다 그 언약을 좇기로 하니라
താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
4 왕이 대제사장 힐기야와 모든 버금 제사장들과 문을 지킨 자들에게 명하여 바알과 아세라와 하늘의 일월 성신을 위하여 만든 모든 기명을 여호와의 전에서 내어다가 예루살렘 바깥 기드론 밭에서 불사르고 그 재를 벧엘로 가져가게 하고
ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5 옛적에 유다 왕들이 세워서 유다 모든 고을과 예루살렘 사면 산당에서 분향하며 우상을 섬기게 한 제사장들을 폐하며 또 바알과 해와 달과 열두 궁성과 하늘의 모든 별에게 분향하는 자들을 폐하고
യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു.
6 또 여호와의 전에서 아세라 상을 내어 예루살렘 바깥 기드론 시내로 가져다가 거기서 불사르고 빻아서 가루를 만들어 그 가루를 평민의 묘지에 뿌리고
അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി.
7 또 여호와의 전 가운데 미동의 집을 헐었으니 그곳은 여인이 아세라를 위하여 휘장을 짜는 처소이었더라
വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു.
8 유다 각 성읍에서 모든 제사장을 불러오고 또 제사장이 분향하던 산당을 게바에서부터 브엘세바까지 더럽게하고 또 성문의 산당들을 헐어 버렸으니 이 산당들은 부윤 여호수아의 대문 어구 곧 성문 왼편에 있었더라
യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു.
9 산당의 제사장들은 예루살렘 여호와의 단에 올라가지 못하고 다만 그 형제 중에서 무교병을 먹을 뿐이었더라
ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു.
10 왕이 또 힌놈의 아들 골짜기의 도벳을 더럽게 하여 사람으로 몰록에게 드리기 위하여 그 자녀를 불로 지나가게 하지 못하게 하고
ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അദ്ദേഹം മലിനമാക്കി.
11 또 유다 열왕이 태양을 위하여 드린 말들을 제하여 버렸으니 이 말들은 여호와의 전으로 들어가는 곳의 근처 시종 나단멜렉의 집곁에 있던 것이며 또 태양수레를 불사르고
യഹോവയുടെ ആലയത്തിന്റെ പടിവാതിൽക്കൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു നിവേദിച്ചിരുന്ന അശ്വബിംബങ്ങൾ യോശിയാവ് നീക്കിക്കളഞ്ഞു. ആ ബിംബങ്ങൾ ദൈവാലയാങ്കണത്തിനകത്ത് നാഥാൻ-മെലെക്ക് എന്നു പേരുള്ള ഉദ്യോഗസ്ഥന്റെ മുറിയുടെ സമീപത്തായിരുന്നു. സൂര്യനു നിവേദിക്കപ്പെട്ടിരുന്ന രഥങ്ങളും യോശിയാവ് ചുട്ടുകളഞ്ഞു.
12 유다 열왕이 아하스의 다락지붕에 세운 단들과 므낫세가 여호와의 전 두 마당에 세운 단들을 왕이 다 헐고 거기서 빻아내려서 그 가루를 기드론 시내에 쏟아버리고
ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു.
13 또 예루살렘 앞 멸망산 우편에 세운 산당을 더럽게 하였으니 이는 옛적에 이스라엘왕 솔로몬이 시돈 사람의 가증한 아스다롯과 모압 사람의 가증한 그모스와 암몬 자손의 가증한 밀곰을 위하여 세웠던 것이며
ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവിയായ അസ്തരോത്തിനും മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനുംവേണ്ടി ജെറുശലേമിന്റെ കിഴക്ക് വിനാശത്തിന്റെ കുന്നിൽ തെക്കുഭാഗത്തു പണിതിരുന്ന ക്ഷേത്രങ്ങളും രാജാവ് മലിനപ്പെടുത്തി.
14 왕이 또 석상들을 깨뜨리며 아세라 목상들을 찍고 사람의 해골로 그곳에 채웠더라
യോശിയാവ് ആചാരസ്തൂപങ്ങൾ ഉടച്ചു, അശേരാപ്രതിഷ്ഠകളെ വെട്ടിമുറിച്ചു; അവ നിന്നിരുന്ന പ്രദേശങ്ങൾ അദ്ദേഹം മനുഷ്യാസ്ഥികൾകൊണ്ടു മൂടി.
15 이스라엘로 범죄케 한 느밧의 아들 여로보암이 벧엘에 세운 단과 산당을 왕이 헐고 또 그 산당을 불사르고 빻아서 가루를 만들며 또 아세라 목상을 불살랐더라
മാത്രവുമല്ല, നെബാത്തിന്റെ മകൻ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചവനായ യൊരോബെയാം, ബേഥേലിൽ നിർമിച്ചിരുന്ന ക്ഷേത്രവും ബലിപീഠവുംകൂടി അദ്ദേഹം ഇടിച്ചുകളഞ്ഞു. അദ്ദേഹം ക്ഷേത്രം തീവെച്ചു നശിപ്പിച്ചശേഷം തകർത്തു പൊടിയാക്കി; അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി.
16 요시야가 몸을 돌이켜 산에 있는 묘실들을 보고 보내어 그 묘실에서 해골을 취하여다가 단 위에 불살라 그 단을 더럽게 하니라 이 일을 하나님의 사람이 전하였더니 그 전한 여호와의 말씀대로 되었더라
അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി.
17 요시야가 이르되 내게 보이는 저것은 무슨 비석이냐 성읍 사람들이 고하되 왕께서 벧엘의 단에 향하여 행하신 이 일을 전하러 유다에서 왔던 하나님의 사람의 묘실이니이다
പിന്നെ രാജാവ്: “ഞാൻ അവിടെ കാണുന്ന സ്മാരകസ്തംഭം എന്താണ്?” എന്നു ചോദിച്ചു. “യെഹൂദ്യയിൽനിന്നു വന്ന് ബേഥേലിലെ യാഗപീഠത്തെക്കുറിച്ചും അങ്ങ് ചെയ്തിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയിച്ച ദൈവപുരുഷന്റെ ശവകുടീരമാണത്,” എന്ന് നഗരവാസികളായ ജനങ്ങൾ പറഞ്ഞു.
18 가로되 그대로 두고 그 뼈를 옮기지 말라 하매 무리가 그 뼈와 사마리아에서 온 선지자의 뼈는 그대로 두었더라
“അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു.
19 전에 이스라엘 열왕이 사마리아 각 성읍에 지어서 여호와의 노를 격발한 산당을 요시야가 다 제하되 벧엘에서 행한 모든 일대로 행하고
ഇസ്രായേൽരാജാക്കന്മാർ പണിയിച്ചുകൊണ്ട് യഹോവയുടെ കോപം ജ്വലിക്കാനിടയായ ക്ഷേത്രങ്ങൾ ശമര്യയിലെ മലകളിലെ പട്ടണങ്ങളിലും ഉണ്ടായിരുന്നു. ബേഥേലിൽ ചെയ്തതുപോലെതന്നെ യോശിയാരാജാവ് ഇവിടെയും അവയെല്ലാം തകർത്ത്, നീക്കിക്കളഞ്ഞു.
20 또 거기 있는 산당의 제사장들을 다 단 위에서 죽이고 사람의 해골을 단 위에 불사르고 예루살렘으로 돌아왔더라
ആ ക്ഷേത്രങ്ങളിലെ സകലപുരോഹിതന്മാരെയും യോശിയാവ് യാഗപീഠത്തിന്മേൽവെച്ചു കൊന്നു; അവയുടെമേൽ മനുഷ്യാസ്ഥികളെ ദഹിപ്പിച്ചു. പിന്നെ അദ്ദേഹം ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.
21 왕이 뭇백성에게 명하여 가로되 이 언약책에 기록된대로 너희의 하나님 여호와를 위하여 유월절을 지키라 하매
അതിനുശേഷം രാജാവു സകലജനത്തോടും: “ഉടമ്പടിയുടെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹാ ആചരിക്കുക” എന്നു കൽപ്പിച്ചു.
22 사사가 이스라엘을 다스리던 시대부터 이스라엘 열왕의 시대에든지 유다 열왕의 시대에든지 이렇게 유월절을 지킨 일이 없었더니
ഇസ്രായേലിനെ നയിച്ച ന്യായാധിപന്മാരുടെ കാലംമുതൽ ഇസ്രായേൽരാജാക്കന്മാരുടെയോ യെഹൂദാരാജാക്കന്മാരുടെയോ കാലത്തെങ്ങും ഈ വിധത്തിൽ ഒരു പെസഹാ ആചരിച്ചിരുന്നില്ല.
23 요시야 왕 십 팔년에 예루살렘에서 여호와 앞에 이 유월절을 지켰더라
യോശിയാരാജാവിന്റെ പതിനെട്ടാംവർഷത്തിലാണ് ജെറുശലേമിൽ യഹോവയ്ക്ക് ഈ പെസഹാ ആചരിച്ചത്.
24 요시야가 또 유다 땅과 예루살렘에 보이는 신접한 자와 박수와 드라빔과 우상과 모든 가증한 것을 다 제하였으니 이는 대제사장 힐기야가 여호와의 전에서 발견한 책에 기록된 율법 말씀을 이루려 함이라
ഇതു കൂടാതെ യോശിയാവ് വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ഗൃഹദേവന്മാരെയും ബിംബങ്ങളെയും, യെഹൂദ്യയിലും ജെറുശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശ്ശേഷം നശിപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് ഹിൽക്കിയാപുരോഹിതൻ കണ്ടെടുത്ത ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരുന്ന നിയമങ്ങൾ പ്രമാണിക്കുന്നതിനാണ് അദ്ദേഹം ഇതു ചെയ്തു.
25 요시야와 같이 마음을 다하며 성품을 다하며 힘을 다하여 여호와를 향하여 모세의 모든 율법을 온전히 준행한 임금은 요시야 전에도 없었고 후에도 그와 같은 자가 없었더라
മോശയുടെ ന്യായപ്രമാണങ്ങളെല്ലാം അനുസരിച്ച് പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടി യഹോവയിലേക്കു തിരിഞ്ഞ യോശിയാവിനെപ്പോലുള്ള ഒരു രാജാവ് അദ്ദേഹത്തിനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
26 그러나 여호와께서 유다를 향하여 진노하신 그 크게 타오르는 진노를 돌이키지 아니하셨으니 이는 므낫세가 여호와를 격노케 한 그 모든 격노를 인함이라
എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല.
27 여호와께서 가라사대 내가 이스라엘을 물리친 것 같이 유다도 내 앞에서 물리치며 내가 뺀 이 성 예루살렘과 내 이름을 거기 두리라 한 이 전을 버리리라 하셨더라
അതിനാൽ യഹോവ അരുളിച്ചെയ്തു: “ഇസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ ഞാൻ യെഹൂദ്യയെയും എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയും. ഞാൻ തെരഞ്ഞെടുത്ത പട്ടണമായ ജെറുശലേമിനെയും, ‘എന്റെ നാമം അവിടെ സ്ഥാപിതമായിരിക്കും’ എന്നു ഞാൻ കൽപ്പിച്ച ഈ ദൈവാലയത്തെയും ഞാൻ തള്ളിക്കളയും.”
28 요시야의 남은 사적과 모든 행한 일은 유다 왕 역대지략에 기록되지 아니하였느냐
യോശിയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
29 요시야 당시에 애굽 왕 바로느고가 앗수르 왕을 치고자하여 유브라데 하수로 올라가므로 요시야 왕이 나가서 방비하더니 애굽 왕이 요시야를 므깃도에서 만나본 후에 죽인지라
യോശിയാവ് രാജാവായിരിക്കുമ്പോൾ ഈജിപ്റ്റിലെ രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിനോടു യുദ്ധംചെയ്യുന്നതിന് യൂഫ്രട്ടീസ് നദീപ്രദേശത്തേക്കു പുറപ്പെട്ടു. യോശിയാരാജാവ് യുദ്ധത്തിൽ അദ്ദേഹത്തെ എതിരിടുന്നതിനായി ചെന്നു. എന്നാൽ മെഗിദ്ദോവിൽവെച്ച് നെഖോ അദ്ദേഹത്തെ എതിരിട്ട് കൊന്നുകളഞ്ഞു.
30 신복들이 그 시체를 병거에 싣고 므깃도에서 예루살렘으로 돌아와서 그 묘실에 장사하니 국민이 요시야의 아들 여호아하스를 데려다가 저에게 기름을 붓고 그 부친을 대신하여 왕을 삼았더라
യോശിയാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് ജെറുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തു.
31 여호아하스가 위에 나아갈 때에 나이 이십 삼세라 예루살렘에서 석달을 치리하니라 그 모친의 이름은 하무달이라 립나 예레미야 의 딸이더라
രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു.
32 여호아하스가 그 열조의 모든 행위대로 여호와 보시기에 악을 행하였더니
തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു.
33 바로느고가 저를 하맛 땅 립나에 가두어 예루살렘에서 왕이 되지 못하게 하고 또 그 나라로 은 일백 달란트와 금 한 달란트를 벌금으로 내게 하고
അദ്ദേഹം ജെറുശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ചു ബന്ധനസ്ഥനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു.
34 바로느고가 요시야의 아들 엘리아김으로 그 아비 요시야를 대신하여 왕을 삼고 그 이름을 고쳐 여호야김이라 하고 여호아하스는 애굽으로 잡아갔더니 저가 거기서 죽으니라
ഫറവോൻ-നെഖോ യോശിയാവിന്റെ മകനായ എല്യാക്കീമിനെ യോശിയാവിന്റെ സ്ഥാനത്തു രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. അദ്ദേഹം യഹോവാഹാസിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവിടെവെച്ച് യഹോവാഹാസ് മരിച്ചു.
35 여호야김이 은과 금을 바로에게 주니라 저가 바로느고의 명령대로 그에게 그 돈을 주기 위하여 나라에 부과하되 국민 각 사람의 힘대로 액수를 정하고 은금을 늑봉하였더라
ഫറവോൻ-നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യെഹോയാക്കീം കൊടുത്തു. അതിനായി അദ്ദേഹം ദേശത്തു കരം ചുമത്തി. ഓരോരുത്തന്റെയും സ്വത്തിന് ആനുപാതികമായി അദ്ദേഹം അവരിൽനിന്നു വെള്ളിയും സ്വർണവും നിർബന്ധപൂർവം പിരിച്ചെടുത്തു.
36 여호야김이 왕이 될 때에 나이 이십 오세라 예루살렘에서 십 일년을 치리하니라 그 모친의 이름은 스비다라 루마 브다야의 딸이더라
രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സെബീദാ എന്നായിരുന്നു. അവർ രൂമാക്കാരനായ പെദായാവിന്റെ മകളായിരുന്നു.
37 여호야김이 그 열조의 모든 행한 일을 본받아 여호와 보시기에 악을 행하였더라
തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു.