< Sams-Zgame 24 >

1 Ama mopa Ra Anumzamofo suza megeno, ama mopafima maka'zama me'nea zantamimo'a agri zanke megeno, maka vahe'mo'zanena agri vaheke mani'naze.
ദാവീദിന്റെ ഒരു സങ്കീർത്തനം. ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2 Na'ankure agra ama mopamofo tra'ama amefenkame tami'nea hagerimofo agofetu tro hunenteno, timofo agofetu mopa tro hunte'ne.
സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.
3 Ina vahe'mo Ra Anumzamofo agonafina marerigahie? Ina vahe'mo Ra Anumzamofo ruotage mono nompina ome otigahie?
യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് കയറും?
4 Hagi agu'amo'ene azamo'enema agru nehanigeno, havi anumzante'ma mono'ma hunonteno havigema nosania vahemo anampina vugahie.
വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5 E'inahu vahe'mo Ra Anumzamofontegatira asomura erigahie. Anumzamo'a agu'vazino nevreno, fatgo vahe mani'ne huno huntegahie.
അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6 E'inahu vahe'mo Anumzamofonkura nehakeno monora hunenteno, Jekopu Anumzamofo tvaontera urava'o nehie.
ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. (സേലാ)
7 Kuma kahantamimota anagita ru hagro nehinkeno, korapa'ma me'naza kahamota anagita ru hagaro nehinkeno, hankave'ane kini ne'mo'a efreno.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8 Hagi ana hankave kinia iza'e? E'i agra Ra Anumzana hihamu'ane hankanave Anumzankino, Agra hankavetino hara hugaterega Anumza mani'ne.
മഹത്വത്തിന്റെ രാജാവ് ആര്? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9 Kuma kahamota anagita ruhagro hiho, ana nehanageta korapa kahamota, anagita ru hagaro hiho. Ana nehinkeno hankave'ane kini ne'mo'a efreno.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 Hagi ana hankave kinia iza'e? Ra Anumzana hankavenentake Anumzamo agrake ugagota kinia mani'ne.
൧൦മഹത്വത്തിന്റെ രാജാവ് ആര്? സൈന്യങ്ങളുടെ യഹോവ തന്നെ; അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. (സേലാ)

< Sams-Zgame 24 >