< 3 Mose 18 >
1 Ra Anumzamo'a Mosesena anage huno asmi'ne,
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Israeli vahera zmasimio, Nagrake Ra Anumzana tamagri Anumzana mani'noe.
൨“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
3 Hagi ko'ma Isipi mani'nage'za Isipi vahe'mo'zama hu'naza avu'ava zana osuge, menima Nagrama Kenani tamavre'na vanugeta umani'naza mopafi vahe'mo'za hanaza avu'avara zamavaririta osiho.
൩നിങ്ങൾ പാർത്തിരുന്ന ഈജിപ്റ്റിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ ചട്ടങ്ങളിൽ നിങ്ങൾ നടക്കുകയുമരുത്.
4 Miko trakeni'a amage nenteta, kegava hiho. Na'ankure Nagrake Ra Anumzana tamagri Anumzana mani'noe.
൪എന്റെ വിധികളെ അനുസരിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5 Nagri tra kene kasegeniama amage'ma tamagrama antesazana, anazamo'a tamasimu tamigahie. Nagra Ra Anumzana mani'noe.
൫ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
6 Tamagra'a kora naga nofipina monko avu'ava zana osugahaze. Na'ankure Nagra Ra Anumzane.
൬“‘നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോട് അടുക്കരുത്; ഞാൻ യഹോവ ആകുന്നു.
7 Negrera'enena monko avu'ava zana osuo, agra kagri negrera'e. Hagi e'inama hanunka negafana agaze erimigahane.
൭നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്.
8 Negafa a'enena monko avu'ava zana osuo, e'inama hanunka negafana agaze erimigahane.
൮അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അത് നിന്റെ അപ്പന്റെ നഗ്നതയല്ലോ.
9 Hagi negasaro eneno, negafano negarera mofa'eneno, negsaroma ru nagapima mani'nesia mofa'enena monkozana osuo.
൯അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും അന്യദേശത്ത് ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്.
10 Hagi mofakamofo mofaro, ne'kamofo mofa'enena negagehoki monko'zana osuo, e'inama hanana kagraka'a kazeri haviza hugahane.
൧൦നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്റേത് തന്നെയല്ലോ.
11 Negafa a'nemo'zama kasezmante'nesaza mofananea, negasarozagi monkozana huozamanto.
൧൧നിന്റെ അപ്പനു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ സഹോദരിയല്ലോ.
12 Negafa nesaro'enena monkozana osuo, agra negafana nesarokino, negamomo mani'ne.
൧൨അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
13 Negrera anunkna he'zanena monko'zana osuo, na'ankure zamagra negrerana korama'a mani'naze.
൧൩അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
14 Negafa afu'aganahe a'enena monkozana osuo, e'inama hananana negafa afu'aganahe'ina zamagaze erizamigahane.
൧൪അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുത്; അവന്റെ ഭാര്യയോട് അടുക്കയുമരുത്; അവൾ നിന്റെ ഇളയമ്മയല്ലോ.
15 Negamofo a'enena monko'zana osuo, na'ankura agra negamofo a'kino neganofero'e.
൧൫നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്.
16 Nempukamofono negagna a'enena monkozana osuo, na'ankure agra koranka'amofo a'kinka nempukamofono negagnana azeri haviza hugahane.
൧൬സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അത് നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
17 Hagi mago a'ma erinenana a'mofo mofa'enena monko'zana osuo. Hagi ana a'mofo agehe'inena monko'zana osuo, na'ankure zamagra negagehozaginka kefozantfa hugahane.
൧൭ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്റെ മകളുടെയോ അല്ലെങ്കിൽ അവളുടെ മകളുടെ മകളുടെയോ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്: അവർ അടുത്ത ചാർച്ചക്കാരല്ലോ; അത് ദുഷ്കർമ്മം.
18 Mago a'ma antenankeno ofrino mani'nena ana tapina, ete nenunknana ara e'orio krunoregaha'e.
൧൮ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിക്കുവാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടി പരിഗ്രഹിക്കരുത്.
19 Namunka mani'neno agru osu'nesia a'enena monko'zana osuo.
൧൯ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധയായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്.
20 Ru ne'mofo a'enena monkozana hunka, kagra'a kazeri pehana osuo.
൨൦കൂട്ടുകാരന്റെ ഭാര്യയോടുകൂടി ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.
21 Hagi Moreki havi anumzantera mofavreka'a ahenka kresramna nevunka Anumzanka'amo'na nagi'a erihaviza osuo. Na'ankure Nagra Ra Anumza mani'noe.
൨൧നിന്റെ സന്തതിയിൽ ഒന്നിനെയും മോലെക്കിന് അർപ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
22 Hagi vene'nemo'a vene'nenena monkozana osino, na'ankure kasrino himna vu'nea kumi hugahaze.
൨൨സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടി ശയിക്കരുത്; അത് മ്ലേച്ഛത.
23 Hagi zagagafanena monko'zana vahe'mo'a osinkeno, a'nemo'za zamagra'a zamavufaga ve zagagafa zaminage'za monkozana hu ozamanteho, haviza huno kasri'nea kumi hugahaze.
൨൩യാതൊരു മൃഗത്തോടുംകൂടി ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടി ശയിക്കേണ്ടതിന് അതിന്റെ മുമ്പിൽ നില്‍ക്കുകയും അരുത്; അത് നികൃഷ്ടം.
24 Amanahukna tamavu tamava huta tamagra'a tamazeri havizana osiho, Na'ankure ko'ma ama ana mopafima mani'naza vahe'ma zamahenatisua vahe'mo'za ama ana zamavu'zmavaza hu'za zamagra zamavufaga zamazeri haviza hu'naze.
൨൪“‘ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
25 Na'ankure ama ana agafare mopamo'a havizana hu'ne. E'ina hu'negu ama mopafinti vahera zamazeri haviza hanena, mopamo'a amuti zamatregahie.
൨൫ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ട് ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.
26 Hagi tamagra miko'a kasegeni'ane, trakeni'a kegava hu'neta amage nenteta, ama ana kasri avu'ava zana tamagrane, rurega vahe'ma tamagranema emani'naza vahe'mo'zanena osiho.
൨൬ഈ മ്ലേച്ഛത സകലവും നിങ്ങൾക്ക് മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു.
27 Na'ankure ko'ma ama mopafima mani'naza vahe'mo'za, ana kasri avu'ava hazageno mopamo'a hi'mnavu'ne.
൨൭നിങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ജനതകളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിക്കുവാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കണം;
28 Tamagrama ama ana mopama eri havizama hanageno'a, ko'ma ama ana mopafima mani'naza vahe'mo'za mopama eri havizama hazageno amuma atizamatre'nea kna huno amu ati tamatregahie.
൨൮ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.
29 Hagi ama anahu kasri avu'ava'ma hania vahera, Israeli vahe'pintira zamahe natitregahaze.
൨൯ആരെങ്കിലും ഈ സകലമ്ലേച്ഛതകളിൽ ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
30 Anahu'negu kva huneta kasegeni'a amage nenteta, ko'ma ama anampima mani'naza vahe'mo'zama hu'naza kasri zamavu'zamavara nosuta, tamagra zamagranena ruhavia huta mani'neta tamagra'a tamavufga eri pehena osiho. Nagrake Ra Anumzana tamagri Anumzana mani'noe.
൩൦ആകയാൽ നിങ്ങൾക്ക് മുമ്പ് നടന്ന ഈ മ്ലേച്ഛമായ ആചാരങ്ങളിൽ യാതൊന്നും ചെയ്യാതെയും അവയാൽ നിങ്ങളെത്തന്നെ അശുദ്ധരാകാതെയും ഇരിക്കുവാൻ നിങ്ങൾ എന്റെ കൽപ്പനകൾ പ്രമാണിക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’”.