< 詩篇 24 >
1 ダビデの歌 地と、それに満ちるもの、世界と、そのなかに住む者とは主のものである。
൧ദാവീദിന്റെ ഒരു സങ്കീർത്തനം. ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2 主はその基を大海のうえにすえ、大川のうえに定められた。
൨സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.
3 主の山に登るべき者はだれか。その聖所に立つべき者はだれか。
൩യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് കയറും?
4 手が清く、心のいさぎよい者、その魂がむなしい事に望みをかけない者、偽って誓わない者こそ、その人である。
൪വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5 このような人は主から祝福をうけ、その救の神から義をうける。
൫അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6 これこそ主を慕う者のやから、ヤコブの神の、み顔を求める者のやからである。 (セラ)
൬ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. (സേലാ)
7 門よ、こうべをあげよ。とこしえの戸よ、あがれ。栄光の王がはいられる。
൭വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8 栄光の王とはだれか。強く勇ましい主、戦いに勇ましい主である。
൮മഹത്വത്തിന്റെ രാജാവ് ആര്? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9 門よ、こうべをあげよ。とこしえの戸よ、あがれ。栄光の王がはいられる。
൯വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 この栄光の王とはだれか。万軍の主、これこそ栄光の王である。 (セラ)
൧൦മഹത്വത്തിന്റെ രാജാവ് ആര്? സൈന്യങ്ങളുടെ യഹോവ തന്നെ; അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. (സേലാ)