< ペテロの手紙第一 5 >
1 あなた方の中の長老たちに,仲間の長老であり,キリストの苦しみの証人であり,やがて現わされる栄光にあずかる者として,わたしは勧めます。
നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
2 あなた方の中にいる神の群れを監視しつつ牧しなさい。強制されてではなく自発的に,不正な利得のためではなく快く行ないなさい。
നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും
3 あなた方に割り当てられた人たちに威張り散らすようにではなく,自分を群れの模範としつつ,そのことを行ないなさい。
ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.
4 そうすれば,主要な牧者が現わされる時,あなた方は消え行くことのない栄光の冠を受けるでしょう。
എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
5 同じように,若い人たちよ,長老たちに服しなさい。それだけではなく,あなた方は皆,互いに対して服し合うために謙虚さを身に帯びなさい。「神は高慢な者たちに立ち向かい,謙そんな者たちに恵みを与えられる」からです。
അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
6 ですから,神の強力なみ手のもとで自分を低くしなさい。その方がやがてあなた方を高くしてくださるためです。
അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
7 あなた方の心配事をすべてその方のもとに投げなさい。その方はあなた方のことを気にかけておられるからです。
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
8 冷静さを保ち,自制していなさい。用心深くありなさい。あなた方の反対者である悪魔が,ほえるライオンのように,だれかをむさぼり食おうと歩き回っています。
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
9 自分の信仰のうちに確固として彼に抵抗しなさい。この世界にいるあなた方の兄弟たちも同じ苦しみに遭っていることを,あなた方は知っているからです。
ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
10 しかし,すべての恵みの神,あなた方をキリスト・イエスによってご自分の永遠の栄光に召してくださった方が,あなた方を,わずかの間苦しみを受けた後で完全な者とし,確固とした者とし,強め,堅く据えてくださいますように。 (aiōnios )
എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. (aiōnios )
11 この方に,栄光と力がいつまでもありますように。アーメン。 (aiōn )
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (aiōn )
12 わたしたちの忠実な兄弟だとわたしが考えているシルワノスを通して,あなた方に短く手紙を書きました。あなた方に勧告し,あなた方がそのうちに立っているものこそが神の本当の恵みであることを証言するためです。
നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
13 あなた方と共に選ばれてバビロンにいる婦人が,あなた方にあいさつをしています。わたしの子マルコもそうしています。
നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
14 愛の口づけをもって互いにあいさつをしなさい。キリスト・イエスのうちにいるあなた方すべてに平安がありますように。アーメン。
സ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്‌വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.