+ Umatiyu 1 >

1 Utuba abanga Yeso, vana Udauda, bi Sana bi Ibrahim Bini.
അബ്രാഹാമിന്‍റെയും ദാവീദിന്റെയും പുത്രനായി ജനിച്ച യേശുക്രിസ്തുവിന്റെ വംശാവലി:
2 Ibrahim maa yoo Ishaku, Ishaku ma yoo yakubu, Yakubu mayoo Yahuda, nan anu henu umeme.
അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്റെ സഹോദരന്മാരുടെയും പിതാവായിരുന്നു;
3 Yahuda me mani maa yoo Larisa nan Zaraha nan Farisa, usuro u Tamar, Farisa ma yoo Hasruna, Hasruna mayoo Aram.
യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിന്റെ പിതാവായിരുന്നു;
4 Aram ma yoo Aminadab, Aminadab ma yoo Nashon, Nashon ma yoo Salman.
ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
5 Salman mayoo Bo'aza usuro u Rahab. Bo'aza ma yoo Obida usuro u Rut, Obida ma yoo Yesse.
ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;
6 Yesse ma yoo Dauda ugomo, Dauda ma yoo Sulemanu desa a ino me mani unee u Uriya.
യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു; ദാവീദ് ഊരിയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
7 Sulemanu ma yoo Rehoboulam, Rehoboulam ma yoo Abiya, Abiya ma yoo Asa.
ശലോമോൻ രെഹബ്യാമിന്റെ പിതാവായിരുന്നു; രെഹബ്യാം അബീയാവിന്റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു;
8 Asa ma yoo Yehoshafat, Yehoshafat ma yoo yoram, Yoram ma yoo Azariya.
ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്റെ പിതാവായിരുന്നു;
9 A zariya ma yoo Yotam, Yotam ma yoo Ahas ma yoo Hezekiya.
ഉസ്സീയാവ് യോഥാമിന്റെ പിതാവായിരുന്നു; യോഥാം ആഹാസിന്റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്റെ പിതാവായിരുന്നു;
10 Hezekiya ma yoo Manassa, Manassa ma yoo Amon, Amon ma yooYosiya.
൧൦ഹിസ്കീയാവ് മനശ്ശെയുടെ പിതാവായിരുന്നു; മനശ്ശെ ആമോസിന്റെ പിതാവായിരുന്നു; ആമോസ് യോശിയാവിന്റെ പിതാവായിരുന്നു;
11 Yosiya mayoo Yakoniya nan anu henu ume.
൧൧യോശീയാവ് യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.
12 Uganya sa a ziki we u hana Ubabila, ba Yakoniya ma yoo Sheyaltiyel, sheyeltiyel ma yoo Zarubabel.
൧൨ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്റെ പിതാവായിരുന്നു;
13 Zarubabel ma yoo Abihudu, Abihudu ma yoo Eliyakim, Eliyakim ma yoo Azuro.
൧൩സെരുബ്ബാബേൽ അബീഹൂദിന്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിന്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിന്റെ പിതാവായിരുന്നു.
14 Azuro ma yoo Suduku, Suduku ma yoo Akimu, Akimu ma yoo Aliyidu.
൧൪ആസോർ സാദോക്കിന്റെ പിതാവായിരുന്നു; സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു; ആഖീം എലീഹൂദിന്റെ പിതാവായിരുന്നു;
15 Aliyudu ma yoo Ele'azara, Ele'azara ma yoo Matana, Matana mayoo Yakubu.
൧൫എലീഹൂദ് എലീയാസരിന്റെ പിതാവായിരുന്നു; എലീയാസർ മത്ഥാന്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്റെ പിതാവായിരുന്നു.
16 Yakubu ma yoo Isubu uruma' u maryamu desa ma yoo Yeso, sa atisa me unu bura.
൧൬യാക്കോബ് മറിയയുടെ ഭർത്താവായ യോസഫിന്റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
17 Vat bisana bi Ibrahim uhana u Dauda bisana kanu kirau in ka nazi. Usuro Udauda u'inta uwe uhani uwe ubabila me, bisana ukirau inkani ka nazi kani, u inta uwe ubabila uhana unu bura bisana ukirau in kani ka nazi.
൧൭ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.
18 Uyoo u Yeso uzi gusi ana sa Isubu maa zin inti nyari ti Maryamu a i'no a Yeso, adaza sarki uzika ume, a iri me ma tonno u suro ubibe bilau.
൧൮എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി.
19 Uruma ume Isubu unu mani shew si, mada nyara me ma nya mu'i aje anu, ma ziki iriba ime madi harzina nan me in nihunzi.
൧൯അവളുടെ ഭർത്താവായ യോസഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവന് മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.
20 Sa mara anyimo ubasa imum me, bibe bi ka dura kasere bi'e ahira ame atiroo, bigu, “Yusufu vana Dauda katu kun biyau ziki une uwe maryamu, barki apuru a gino bibe bilau bini”
൨൦ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന് സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.
21 Madi yoo vana udi nyame niza Yesu barki me mani madi buri a nu ame amadini.
൨൧അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കണം എന്നു പറഞ്ഞു”.
22 Vat uwuzi ani me, barki a myinca imumbe sa Ugomo Asere ma buka unu kur zoutize.
൨൨“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
23 “I ye kubura kudi we puru, ku yoo vana, adi wume ni za Emmanuel” (bi nyo bini zame Asere azi nan haru).
൨൩കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.
24 Sa Yusufu ma zuma amoro, matar si ti ze ti bibe bi kadura kasere ma ziki une ume.
൨൪യോസഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു.
25 Dama rusi nipum nume mayo ma in kime ni za Yesu.
൨൫എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർവിളിച്ചു.

+ Umatiyu 1 >