< Salmi 149 >

1 ALLELUIA. Cantate al Signore un nuovo cantico; [Cantate] la sua lode nella raunanza de' santi.
യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
2 Rallegrisi Israele nel suo Fattore; Festiggino i figliuoli di Sion nel Re loro.
യിസ്രായേൽ തന്നേ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.
3 Lodino il suo Nome sul flauto; Salmeggingli col tamburo e colla cetera.
അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
4 Perciocchè il Signore gradisce il suo popolo; Egli glorificherà i mansueti per la [sua] salute.
യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
5 I santi festeggeranno con gloria, Canteranno sopra i lor letti;
ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6 Avranno nella lor gola le esaltazioni di Dio, E nelle mani spade a due tagli;
അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും
7 Per far vendetta fra le genti, [E] castigamenti fra i popoli.
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
8 Per legare i loro re con catene, E gli onorati d'infra loro con ceppi di ferro;
എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.
9 Per mandare ad esecuzione sopra loro il giudicio scritto; Il che [sarà] gloria a tutti i suoi santi. Alleluia.
അതു അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിപ്പിൻ.

< Salmi 149 >