< Salmi 150 >
1 Lodate il Signore nel suo santuario, lodatelo nel firmamento della sua potenza. Alleluia.
൧യഹോവയെ സ്തുതിക്കുവിൻ; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
2 Lodatelo per i suoi prodigi, lodatelo per la sua immensa grandezza.
൨ദൈവത്തിന്റെ വീര്യപ്രവൃത്തികൾനിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.
3 Lodatelo con squilli di tromba, lodatelo con arpa e cetra;
൩കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.
4 lodatelo con timpani e danze, lodatelo sulle corde e sui flauti.
൪തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.
5 Lodatelo con cembali sonori, lodatelo con cembali squillanti;
൫ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.
6 ogni vivente dia lode al Signore. Alleluia.
൬ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.