< Salmi 127 >

1 Se il Signore non costruisce la casa, invano vi faticano i costruttori. Se il Signore non custodisce la città, invano veglia il custode. Canto delle ascensioni. Di Salomone.
ശലോമോന്റെ ആരോഹണഗീതം. യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.
2 Invano vi alzate di buon mattino, tardi andate a riposare e mangiate pane di sudore: il Signore ne darà ai suoi amici nel sonno.
നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.
3 Ecco, dono del Signore sono i figli, è sua grazia il frutto del grembo.
മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം. ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
4 Come frecce in mano a un eroe sono i figli della giovinezza.
ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
5 Beato l'uomo che ne ha piena la faretra: non resterà confuso quando verrà a trattare alla porta con i propri nemici.
അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള പുരുഷൻ അനുഗൃഹീതൻ. നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ അവർ ലജ്ജിതരാകുകയില്ല.

< Salmi 127 >