< Kejadian 47 >
1 Kemudian pergilah Yusuf memberitahukan kepada Firaun: "Ayahku dan saudara-saudaraku beserta kambing dombanya, lembu sapinya dan segala miliknya telah datang dari tanah Kanaan, dan sekarang mereka ada di tanah Gosyen."
യോസേഫ് ചെന്നു ഫറവോനോട്, “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകലസ്വത്തുക്കളുമായി കനാൻദേശത്തുനിന്നു വന്നിരിക്കുന്നു; അവർ ഇപ്പോൾ ഗോശെനിലുണ്ട്” എന്നു പറഞ്ഞു.
2 Dari antara saudara-saudaranya itu dibawanya lima orang menghadap Firaun.
അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.
3 Firaun bertanya kepada saudara-saudara Yusuf itu: "Apakah pekerjaanmu?" Jawab mereka kepada Firaun: "Hamba-hambamu ini gembala domba, baik kami maupun nenek moyang kami."
ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു ചോദിച്ചു. അതിന് അവർ, “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” എന്ന് ഉത്തരം പറഞ്ഞു.
4 Lagi kata mereka kepada Firaun: "Kami datang untuk tinggal di negeri ini sebagai orang asing, sebab tidak ada lagi padang rumput untuk kumpulan ternak hamba-hambamu ini, karena hebat kelaparan itu di tanah Kanaan; maka sekarang, izinkanlah hamba-hambamu ini menetap di tanah Gosyen."
അവർ തുടർന്നു, “ഞങ്ങൾ കുറച്ചുകാലത്തേക്ക് ഇവിടെ താമസിക്കാൻ വന്നതാണ്; കനാനിൽ ക്ഷാമം അതികഠിനമായിരിക്കുന്നു; അടിയങ്ങളുടെ ആട്ടിൻപറ്റങ്ങൾക്കു മേച്ചിലില്ല. അതുകൊണ്ട് ദയവുതോന്നി അടിയങ്ങളെ ഗോശെനിൽ താമസിക്കാൻ അനുവദിക്കുമാറാകണം.”
5 Lalu berkatalah Firaun kepada Yusuf: "Ayahmu dan saudara-saudaramu telah datang kepadamu.
ഫറവോൻ യോസേഫിനോട്, “നിന്റെ പിതാവും നിന്റെ സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു,
6 Tanah Mesir ini terbuka untukmu. Tunjukkanlah kepada ayahmu dan kepada saudara-saudaramu tempat menetap di tempat yang terbaik dari negeri ini, biarlah mereka diam di tanah Gosyen. Dan jika engkau tahu di antara mereka orang-orang yang tangkas, tempatkanlah mereka menjadi pengawas ternakku."
ഈജിപ്റ്റുദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ പിതാവിനെയും സഹോദരന്മാരെയും ദേശത്തിന്റെ ഏറ്റവും നല്ലഭാഗത്തു താമസിപ്പിക്കുക. അവർ ഗോശെനിൽ താമസിക്കട്ടെ. അവരിൽ പ്രാപ്തന്മാരായവരെ എന്റെ ആടുമാടുകളുടെ ചുമതല ഏൽപ്പിക്കുക” എന്നു പറഞ്ഞു.
7 Yusuf membawa juga Yakub, ayahnya, menghadap Firaun. Lalu Yakub memohonkan berkat bagi Firaun.
തുടർന്ന് യോസേഫ് തന്റെ പിതാവായ യാക്കോബിനെ കൊണ്ടുവന്നു ഫറവോന്റെ മുമ്പിൽ നിർത്തി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.
8 Kemudian bertanyalah Firaun kepada Yakub: "Sudah berapa tahun umurmu?"
അതിനുശേഷം ഫറവോൻ യാക്കോബിനോട്, “അങ്ങേക്ക് എത്ര വയസ്സായി?” എന്നു ചോദിച്ചു.
9 Jawab Yakub kepada Firaun: "Tahun-tahun pengembaraanku sebagai orang asing berjumlah seratus tiga puluh tahun. Tahun-tahun hidupku itu sedikit saja dan buruk adanya, tidak mencapai umur nenek moyangku, yakni jumlah tahun mereka mengembara sebagai orang asing."
യാക്കോബ് ഫറവോനോട്, “എന്റെ പരദേശപ്രയാണത്തിന്റെ വർഷങ്ങൾ നൂറ്റിമുപ്പതായിരിക്കുന്നു. എന്റെ വർഷങ്ങൾ ചുരുക്കവും പ്രയാസകരവുമാണ്; അവ എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണവർഷങ്ങളോളം ആയിട്ടുമില്ല” എന്നു പറഞ്ഞു.
10 Lalu Yakub memohonkan berkat bagi Firaun, sesudah itu keluarlah ia dari depan Firaun.
പിന്നെ യാക്കോബ് ഫറവോനെ അനുഗ്രഹിച്ചിട്ട് അദ്ദേഹത്തിന്റെ സന്നിധിയിൽനിന്ന് പോയി.
11 Yusuf menunjukkan kepada ayahnya dan saudara-saudaranya tempat untuk menetap dan memberikan kepada mereka tanah milik di tanah Mesir, di tempat yang terbaik di negeri itu, di tanah Rameses, seperti yang diperintahkan Firaun.
യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും ഈജിപ്റ്റിൽ താമസിപ്പിച്ചു; ഫറവോൻ നിർദേശിച്ചപ്രകാരം നാടിന്റെ ഏറ്റവും നല്ല പ്രദേശമായ രമെസേസ് ജില്ലയിൽ അവർക്കു ഭൂമി നൽകുകയും ചെയ്തു.
12 Dan Yusuf memelihara ayahnya, saudara-saudaranya dan seisi rumah ayahnya dengan makanan, menurut jumlah anak-anak mereka.
യോസേഫ് തന്റെ പിതാവിനും സഹോദരന്മാർക്കും പിതാവിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും അവരുടെ കുഞ്ഞുങ്ങളുടെ എണ്ണമനുസരിച്ച് ആഹാരം നൽകി.
13 Di seluruh negeri itu tidak ada makanan, sebab kelaparan itu sangat hebat, sehingga seisi tanah Mesir dan tanah Kanaan lemah lesu karena kelaparan itu.
ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു.
14 Maka Yusuf mengumpulkan segala uang yang terdapat di tanah Mesir dan di tanah Kanaan, yakni uang pembayar gandum yang dibeli mereka; dan Yusuf membawa uang itu ke dalam istana Firaun.
ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.
15 Setelah habis uang di tanah Mesir dan di tanah Kanaan, datanglah semua orang Mesir menghadap Yusuf serta berkata: "Berilah makanan kepada kami! Mengapa kami harus mati di depanmu? Sebab tidak ada lagi uang."
ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു.
16 Jawab Yusuf: "Jika tidak ada lagi uang, berilah ternakmu, maka aku akan memberi makanan kepadamu sebagai ganti ternakmu itu."
“എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു.
17 Lalu mereka membawa ternaknya kepada Yusuf dan Yusuf memberi makanan kepada mereka ganti kuda, kumpulan kambing domba dan kumpulan lembu sapi dan keledainya, jadi disediakannyalah bagi mereka makanan ganti segala ternaknya pada tahun itu.
അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു.
18 Setelah lewat tahun itu, datanglah mereka kepadanya, pada tahun yang kedua, serta berkata kepadanya: "Tidak usah kami sembunyikan kepada tuanku, bahwa setelah uang kami habis dan setelah kumpulan ternak kami menjadi milik tuanku, tidaklah ada lagi yang tinggal yang dapat kami serahkan kepada tuanku selain badan kami dan tanah kami.
അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.
19 Mengapa kami harus mati di depan matamu, baik kami maupun tanah kami? Belilah kami dan tanah kami sebagai ganti makanan, maka kami dengan tanah kami akan menjadi hamba kepada Firaun. Berikanlah benih, supaya kami hidup dan jangan mati, dan supaya tanah itu jangan menjadi tandus."
ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.”
20 Lalu Yusuf membeli segala tanah orang Mesir untuk Firaun, sebab orang Mesir itu masing-masing menjual ladangnya, karena berat kelaparan itu menimpa mereka. Demikianlah negeri itu menjadi milik Firaun.
യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു.
21 Dan tentang rakyat itu, diperhambakannyalah mereka di daerah Mesir dari ujung yang satu sampai ujung yang lain.
അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി.
22 Hanya tanah para imam tidak dibelinya, sebab para imam mendapat tunjangan tetap dari Firaun, dan mereka hidup dari tunjangan itu; itulah sebabnya mereka tidak menjual tanahnya.
എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്.
23 Berkatalah Yusuf kepada rakyat itu: "Pada hari ini aku telah membeli kamu dan tanahmu untuk Firaun; inilah benih bagimu, supaya kamu dapat menabur di tanah itu.
യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ.
24 Mengenai hasilnya, kamu harus berikan seperlima bagian kepada Firaun, dan yang empat bagian lagi, itulah menjadi benih untuk ladangmu dan menjadi makanan kamu dan mereka yang ada di rumahmu, dan menjadi makanan anak-anakmu."
എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.”
25 Lalu berkatalah mereka: "Engkau telah memelihara hidup kami; asal kiranya kami mendapat kasih tuanku, biarlah kami menjadi hamba kepada Firaun."
“അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”
26 Yusuf membuat hal itu menjadi suatu ketetapan mengenai tanah di Mesir sampai sekarang, yakni bahwa seperlima dari hasilnya menjadi milik Firaun; hanya tanah para imam tidak menjadi milik Firaun.
വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു.
27 Maka diamlah Israel di tanah Mesir, di tanah Gosyen, dan mereka menjadi penduduk di situ. Mereka beranak cucu dan sangat bertambah banyak.
ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു.
28 Dan Yakub masih hidup tujuh belas tahun di tanah Mesir, maka umur Yakub, yakni tahun-tahun hidupnya, menjadi seratus empat puluh tujuh tahun.
യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു.
29 Ketika hampir waktunya bahwa Israel akan mati, dipanggilnyalah anaknya, Yusuf, dan berkata kepadanya: "Jika aku mendapat kasihmu, letakkanlah kiranya tanganmu di bawah pangkal pahaku, dan bersumpahlah, bahwa engkau akan menunjukkan kasih dan setia kepadaku: Janganlah kiranya kuburkan aku di Mesir,
ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്;
30 karena aku mau mendapat perhentian bersama-sama dengan nenek moyangku. Sebab itu angkutlah aku dari Mesir dan kuburkanlah aku dalam kubur mereka." Jawabnya: "Aku akan berbuat seperti katamu itu."
പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു.
31 Kemudian kata Yakub: "Bersumpahlah kepadaku." Maka Yusufpun bersumpah kepadanya. Lalu sujudlah Israel di sebelah kepala tempat tidurnya.
“എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.