< Mazmur 129 >
1 Nyanyian ziarah. Israel, katakanlah bagaimana engkau dianiaya musuh sejak masa mudamu.
൧ആരോഹണഗീതം. യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2 "Aku dianiaya musuh sejak masa mudaku, tetapi mereka tak dapat mengalahkan aku;
൨അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
3 mereka membuat luka-luka dalam di punggungku, seperti pembajak membuat alur-alur panjang di ladang.
൩ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”.
4 Tetapi TUHAN yang adil telah membebaskan aku dari perbudakan."
൪യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.
5 Biarlah setiap orang yang membenci Sion dikalahkan dan dipukul mundur.
൫സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
6 Biarlah mereka seperti rumput di atas atap yang menjadi kering sebelum dapat tumbuh;
൬വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7 tak ada yang menyabitnya, atau mengikatnya dalam berkas.
൭കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
8 Orang-orang yang lewat tak akan berkata, "Semoga engkau diberkati TUHAN, kami memberkati engkau dalam nama TUHAN."
൮“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.