< 2 Tesalonika 1 >
1 Saudara-saudara jemaat di Tesalonika, yang menjadi umat Allah Bapa kita dan Tuhan Yesus Kristus! Kami, yaitu Paulus, Silas dan Timotius
൧പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:
2 mengharap semoga Allah Bapa dan Tuhan Yesus Kristus memberi berkat dan sejahtera kepada kalian.
൨പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3 Saudara-saudara, kami selalu wajib mengucapkan terima kasih kepada Allah karena kalian. Dan memang sepatutnya kami berbuat demikian, sebab kalian semakin percaya kepada Kristus, dan kalian semakin mengasihi satu sama lain.
൩സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും നിങ്ങൾ ഓരോരുത്തർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ ഉചിതമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ച് സ്തോത്രം ചെയ്‌വാൻ കടപ്പെട്ടിരിക്കുന്നു.
4 Itulah sebabnya mengapa kami berbicara tentang kalian setiap kali kami mengunjungi jemaat-jemaat Allah. Dengan bangga kami menceritakan bagaimana kalian tetap teguh percaya kepada Kristus di dalam penganiayaan dan penderitaan yang kalian alami.
൪അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു.
5 Dan di sinilah nyata betapa adilnya penghakiman Allah: Kalian sudah menderita karena Dunia Baru Allah, dan karena itu kalian akan dianggap layak untuk masuk ke dalamnya.
൫അത് നിങ്ങൾ കഷ്ടപ്പെടുവാൻ കാരണമായിരിക്കുന്ന ദൈവരാജ്യത്തിന് നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു വ്യക്തമായ അടയാളം ആകുന്നു.
6 Ia akan melakukan apa yang adil, dan akan membalaskan penderitaan kepada orang yang membuat kalian menderita.
൬കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി
7 Dan kepadamu yang sekarang ini menderita--begitu juga kepada kami--Allah akan memberikan kelegaan pada hari Tuhan Yesus turun dari surga dan menampakkan diri-Nya dengan malaikat-malaikat-Nya yang perkasa
൭ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
8 dan dengan api yang menyala-nyala. Ia turun untuk menghukum orang-orang yang tidak mempedulikan Allah dan yang tidak mau hidup sesuai dengan Kabar Baik tentang Yesus Tuhan kita.
൮നിങ്ങളെ പീഢിപ്പിക്കുന്നവർക്ക് പീഢയും പീഢ അനുഭവിക്കുന്ന നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ.
9 Orang-orang itu akan menerima hukuman kebinasaan selama-lamanya, dibuang ke luar dari lingkungan Tuhan dan dari kuasa-Nya yang agung; (aiōnios )
൯സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ ശക്തിയുടെ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (aiōnios )
10 semuanya itu akan terjadi pada hari Ia datang nanti untuk diagungkan oleh umat-Nya dan untuk dihormati oleh semua orang yang percaya. Kalian pun akan berada di antara umat Allah itu, sebab kalian sudah percaya kepada berita yang kami sampaikan kepadamu.
൧൦അവൻ വരുന്ന നാളിൽ തന്റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നേ.
11 Itulah sebabnya kami selalu mendoakan kalian. Kami berdoa supaya Allah menjadikan kalian layak untuk hidup menurut kehendak-Nya; untuk itulah Ia memanggil kalian. Semoga Allah, dengan kuasa-Nya, memenuhi keinginan-Nya untuk berbuat baik, dan menyempurnakan semua pekerjaan yang kalian lakukan karena percaya kepada Kristus.
൧൧അതുകൊണ്ട് നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്
12 Dengan demikian Tuhan kita Yesus diagungkan oleh kalian, dan kalian pun diagungkan oleh Yesus karena kebaikan hati Allah kita dan Tuhan Yesus Kristus.
൧൨നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള എല്ലാ ആഗ്രഹങ്ങളും, ശക്തിയോടെയുള്ള വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു.