< I Samuel 23 >
1 Kinunada kenni David, “Kitaem, makirangranget dagiti Filisteo kadagiti adda iti Keila ket taktakawenda dagiti adda iti pagirikan.”
൧അതിനുശേഷം ഫെലിസ്ത്യർ കെയീലയുടെ നേരെ യുദ്ധം ചെയ്യുന്നു എന്നും അവർ കളങ്ങളിൽ കവർച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവ് കിട്ടി.
2 Isu a nagkiddaw iti tulong ni David kenni Yahweh ket dinamagna, “Mapanak kadi ket rautek dagitoy a Filisteo?” Kinuna ni Yahweh kenni David, “Mapanka ket rautem dagiti Filisteo ket isalakanmo ti Keila.”
൨ദാവീദ് യഹോവയോട്; “ഞാൻ ചെന്ന് ഈ ഫെലിസ്ത്യരെ തോല്പിക്കണമോ” എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: “നീ പോയി ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിക്കുക”. എന്നു കല്പിച്ചു.
3 Kinuna dagiti tattao ni David kenkuana, “Mabutbutengtayo la ngaruden ditoy Juda. Saan kadi nga ad-adda pay no mapantayo makiranget iti armada dagiti Filisteo?”
൩എന്നാൽ ദാവീദിന്റെ ആളുകൾ അവനോട്: “നമ്മൾ ഇവിടെ യെഹൂദയിൽ തന്നെ ഭയപ്പെട്ടാണല്ലോ താമസിക്കുന്നത്; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്റെ നേരെ എങ്ങനെ ചെല്ലും” എന്നു പറഞ്ഞു.
4 Nagkararag ngarud manen ni David kenni Yahweh ket nagkiddaw iti tulong. Simmungbat ni Yahweh kenkuana, “Agrubwatka, sumalogka idiay Keila. Ta itedko kenka ti panagballigi kadagiti Filisteo.”
൪ദാവീദ് വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. യഹോവ അവനോട്: “എഴുന്നേറ്റ് കെയീലയിലേയ്ക്ക് ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു.
5 Napan idiay Keila ni David ken dagiti tattaona ket nakirangetda kadagiti Filisteo. Innalada dagiti arbanda ket dinarupda ida ket adu ti napatayda. Naisalakan ngarud ni David dagiti agnanaed idiay Keila.
൫അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേയ്ക്ക് പോയി ഫെലിസ്ത്യരോട് യുദ്ധം ചെയ്ത്, അവരുടെ ആടുമാടുകളെ അപഹരിച്ച്, അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.
6 Idi napan ni Abiatar nga anak ni Ahimelec kenni David idiay Keila, simmalog isuna nga adda iggemna a maysa nga efod.
൬അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ് കൂടെ കൊണ്ടുവന്നിരുന്നു.
7 Naibaga kenni Saul a napan ni David idiay Keila. Kinuna ni Saul, “Inyawat isuna ti Dios iti imak. Ta saan isunan a makalibas gapu ta simrek isuna iti siudad nga addaan kadagiti ruangan ken pader.
൭ദാവീദ് കെയീലയിൽ ഉണ്ട് എന്ന് ശൌലിന് അറിവ് കിട്ടി; “ദൈവം അവനെ എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവൻ കെണിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് ശൌല്‍ പറഞ്ഞു.
8 Pinaayaban ni Saul amin a soldadona tapno sumalogda idiay Keila a mangraut kenni David ken dagiti tattaona.
൮പിന്നെ ശൌല്‍ ദാവീദിനേയും അവന്റെ ആളുകളെയും ആക്രമിക്കേണ്ടതിന് കെയീലയിലേയ്ക്ക് യുദ്ധത്തിന് പോകുവാൻ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.
9 Ammo ni David a dakes ti pangpanggepen ni Saul kenkuana. Kinunana kenni Abiatar a padi, “Iyegmo ditoy ti efod.”
൯ശൌല് തന്നെ ആക്രമിക്കാൻ ആലോചിക്കുന്നു എന്ന് ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു.
10 Ket kinuna ni David, “Yahweh a Dios ti Israel, pudno a nangngeg ti adipenmo a kayat ni Saul ti umay ditoy Keila, tapno dadaelenna ti siudad gapu kaniak.
൧൦പിന്നെ ദാവീദ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, ഞാൻ കാരണം ശൌല്‍ കെയീലയിലേയ്ക്ക് വന്ന് ഈ പട്ടണം നശിപ്പിക്കുവാൻ പോകുന്നു എന്നു അടിയൻ കേട്ടിരിക്കുന്നു.
11 Iyawatdakto kadi dagiti tattao iti Keila kenkuana? Sumalog kadi ni Saul, kas iti nangngeg ti adipenmo? Yahweh a Dios ti Israel, agpakpakaasiak kenka, pangngaasim ta ibagam iti adipenmo.” Kinuna ni Yahweh, “Sumalog isuna.”
൧൧കെയീലപൌരന്മാർ എന്നെ അവന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ” എന്നു പറഞ്ഞു. “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
12 Ket kinuna ni David, “Dagiti tattao kadi iti Keila ket iyawatdakto ken dagiti tattaok iti ima ni Saul?” Kinuna ni Yahweh, “Iyawatdakanto.”
൧൨ദാവീദ് പിന്നെയും: “കെയീലപൌരന്മാർ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കുമോ” എന്നു ചോദിച്ചു. “അവർ ഏല്പിച്ചുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്തു.
13 Ket ni David ken dagiti tattaona nga agarup innem a gasut, nagrubwatda ket pimmanawda manipud Keila ket nagakar-akarda manipud iti maysa a lugar agingga iti sabali pay a lugar. Naidanon kenni Saul a nakalibas ni David idiay Keila, ket insardengnan ti panangkamkamatna.
൧൩അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്ന് ശൌല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു.
14 Nagtalinaed ni David iti paglemlemmenganda idiay let-ang, iti katurturodan a pagilian iti let-ang ti Zif. Inaldaw a binirbirok ni Saul isuna ngem saan nga inyawat isuna ti Dios kenkuana.
൧൪ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൌല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
15 Naamiris ni David a rimmuar ni Saul a mangpukaw iti biagna; ita, adda idi ni David iti let-ang ti Zif idiay Horesh.
൧൫തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്ന് ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
16 Ket ni Jonatan nga anak ni Saul, nagrubwat ket napan kenni David idiay Horesh, ket pinapigsana ti pakinakem ni David nga agtalek iti Dios.
൧൬അപ്പോൾ ശൌലിന്റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: “ഭയപ്പെടേണ്ടാ,
17 Kinunana kenkuana, “Saanka nga agbuteng. Ta ti ima ni Saul nga amak ket saannakanto a mabirokan. Sikanto ti agbalin nga ari iti Israel ket sumarunoak laeng kenka. Ammo met daytoy ni Saul nga amak.”
൧൭എന്റെ അപ്പനായ ശൌലിന് നിനക്ക് ഹാനി വരുത്താൻ; നീ യിസ്രായേലിന് രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൌല്‍ അറിയുന്നു” എന്നു പറഞ്ഞു.
18 Nagtinnulagda iti sangoanan ni Yahweh. Nagtalinaed ni David idiay Horesh, ket nagawid met ni Jonatan.
൧൮ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു; ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്ക് പോകുകയും ചെയ്തു.
19 Ket dagiti taga-Zif, immayda kenni Saul idiay Gabaa ket kinunada, “Saan kadi nga aglemlemmeng ni David iti ayantayo iti paglemlemmenganda idiay Horesh, iti turod ti Hakilah nga abagatan a paset ti Jesimon?
൧൯അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
20 Sumalogka itan, apo ari! Kas iti tartarigagayam, sumalogka! Ti pasetmi ket ti mangiyawat kenkuana iti ima ti ari.”
൨൦അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
21 Kinuna ni Saul, “Bendisionannakayo koma ni Yahweh. Ta adda panangngaasiyo kaniak.
൨൧അതിന് ശൌല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
22 Mapankayo ket siguradoenyo a nalaing. Ammoenyo ken takuatenyo no sadino ti disso a paglemlemmenganna ken no siasino ti nakakita kenkuana sadiay. Naibaga kaniak a nasikap unay isuna.
൨൨നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
23 Isu a kitaenyo ken ammoenyo amin dagiti lugar a paglemlemmenganna. Agsublikayo kaniak nga addaan iti sigurado nga impormasyon, ket makikuyogakto kadakayo nga agsubli. No adda isuna idiay a daga, birokekto isuna kadagiti amin a rinibu ti Juda.”
൨൩അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും”.
24 Nagrubwatda ngarud ket napanda idiay Zif, immun-unada ngem ni Saul. Ita, adda idi ni David ken dagiti tattaona idiay let-ang ti Maon idiay Araba nga abagatan a paset ti Jesimon.
൨൪അങ്ങനെ അവർ ശൌലിന് മുമ്പെ സീഫിലേയ്ക്ക് പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബയിലെ മാവോൻമരുഭൂമിയിൽ ആയിരുന്നു.
25 Napan ni Saul ken dagiti tattaona sadiay a mangbirok kenkuana. Ket naibaga daytoy kenni David, isu a simmalog isuna idiay kabatoan a turod ket nagtalinaed isuna idiay let-ang ti Maon. Idi nangngeg ni Saul daytoy, sinurotna ni David idiay let-ang ti Maon.
൨൫ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻമരുഭൂമിയിലെ പാറക്കെട്ടിൽ ചെന്ന് താമസിച്ചു. ശൌല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു.
26 Napan ni Saul iti maysa a paset ti bantay, ket ni David ken dagiti tattaona, agturongda iti sabali a paset ti bantay. Nagdardaras ni David nga immadayo manipud kenni Saul. Bayat a palpalikmutan ni Saul ken dagiti tattaona ni David ken dagiti tattaona tapno tiliwenda ida,
൨൬ശൌല്‍ പർവ്വതത്തിന്റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ മറുവശത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു.
27 maysa a mensahero ti immay kenni Saul ket kinunana, “Darasenyo, umaykayon, rinaut dagiti Filisteo ti daga.”
൨൭അപ്പോൾ ശൌലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28 Isu a saanen nga intuloy ni Saul ti panangkamkamatna kenni David ket napanda nakiranget kadagiti Filisteo. Isu a naawagan dayta a lugar iti Bato a Naglibasan.
൨൮ഉടനെ ശൌല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്ന് പേരായി.
29 Simmang-at ni David manipud sadiay ket nagtalinaed iti paglemlemmenganda idiay Engedi.
൨൯ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്ന് താമസിച്ചു.