< Énekek Éneke 7 >
1 Oh mely szépek a te lépéseid a sarukban, oh fejedelem leánya! A te csípőd hajlásai olyanok, mint a kösöntyűk, mesteri kezeknek míve.
അല്ലയോ പ്രഭുകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
2 A te köldököd, mint a kerekded csésze, nem szűkölködik nedvesség nélkül; a te hasad mint a gabonaasztag, liliomokkal körül kerítve.
വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
3 A te két emlőd, mintkét őzike, a vadkecskének kettős fiai.
നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ഇരട്ടപിറന്ന കലമാനുകൾക്കു സമം.
4 A te nyakad, mint az elefánttetemből csinált torony; a te szemeid, mint a Hesbonbeli halastók, a sok népű kapunál; a te orrod hasonló a Libánus tornyához, mely néz Damaskus felé.
ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
5 A te fejed hasonló rajtad a Kármelhez, és a te fejeden hajadnak fonatékja a biborhoz, a király is megköttetnék fürteid által!
നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
6 Mely igen szép vagy és mely kedves, oh szerelem, a gyönyörűségek közt!
എന്റെ പ്രിയേ, നീ എത്ര സുന്ദരി, നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
7 Ez a te termeted hasonló a pálmafához, és a te emlőid a szőlőgerézdekhez.
നിന്റെ ആകാരം പനയുടേതുപോലെ, നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
8 Azt mondám: felhágok a pálmafára, megfogom annak ágait: és lesznek a te emlőid, mint a szőlőnek gerézdei, és a te orrodnak illatja, mint az almának.
“ഞാൻ പനയിൽ കയറും; അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
9 És a te ínyed, mint a legjobb bor, melyet szerelmesem kedvére szürcsöl, mely szóra nyitja az alvók ajkait.
നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. യുവതി ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
10 Én az én szerelmesemé vagyok, és engem kiván ő!
ഞാൻ എന്റെ പ്രിയനുള്ളവൾ, അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
11 No, én szerelmesem, menjünk ki a mezőre, háljunk a falukban.
എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം, നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.
12 Felkelvén menjünk a szőlőkbe, lássuk meg, ha fakad-é a szőlő, ha kinyílott-é virágja, ha virágzanak-é a gránátalmafák: ott közlöm az én szerelmimet veled.
അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
13 A mandragórák illatoznak, és a mi ajtónk előtt vannak minden drágalátos gyümölcsök, ók és újak, melyeket ohén szerelmesem, néked megtartottam!
ദൂദായിപ്പഴം സുഗന്ധം വീശുന്നു, നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്; എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.