< 4 Mózes 4 >

1 És szóla az Úr Mózesnek és Áronnak, mondván:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
2 Vedd számba a Kéhát fiait Lévi fiai közül nemzetségenként, az ő atyjoknak háznépe szerint.
ലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനകൂടാരത്തിൽ
3 Harmincz esztendőstől és azon felül az ötven esztendősökig mindenkit, a ki szolgálatra való, hogy munkálkodjék a gyülekezet sátorában.
വേലചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ.
4 Ez a tisztök Kéhát fiainak a gyülekezet sátorában: a legszentségesebbekről való gondviselés.
സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ:
5 Áron és az ő fiai pedig, mikor indulni akar a tábor, menjenek be, és vegyék le a takaró függönyt, és takarják be azzal a bizonyság ládáját.
പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.
6 És tegyenek arra borzbőrből csinált takarót, és borítsák azt be egészen kékszínű ruhával felülről, és dugják belé a rúdjait is.
തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.
7 A szent kenyerek asztalát is borítsák be kékszínű ruhával, azon felül tegyék rá a tálakat, a csészéket, a kelyheket, és az italáldozathoz való kancsókat, és ama szüntelen való kenyér is rajta legyen.
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.
8 Azután borítsanak azokra karmazsinszínű ruhát, és takarják be azt borzbőrből való takaróval, és dugják belé a rúdjait is.
അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
9 Vegyenek azután kékszínű ruhát, és takarják be a világításra való gyertyatartót és annak mécseit, hamvvevőit, hamutartóit és minden olajos edényét, a melyekkel szolgálnak körülte.
ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.
10 És tegyék azt és minden edényét borzbőrből csinált takaróba, és tegyék saroglyára.
അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം.
11 Az arany oltárt is borítsák be kékszínű ruhával, és takarják be borzbőrből csinált takaróval, és dugják belé a rúdjait is.
സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
12 Vegyék elő azután a szolgálatnak minden eszközét, a melyekkel szolgálni fognak a szenthelyen, és tegyék kékszínű ruhába, és takarják be azokat borzbőrből csinált takaróval, és tegyék a saroglyára.
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
13 Azután takarítsák el a hamvat az oltárról, és borítsanak arra bíborpiros színű ruhát.
അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം.
14 És tegyék rá arra minden ő eszközét, a melyekkel szolgálnak azon: a szenes serpenyőket, a villákat, a lapátokat és a medenczéket, az oltárnak minden eszközét; és borítsanak arra borzbőrből csinált takarót, és dugják belé a rúdjait is.
അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
15 Ha pedig elvégezi Áron és az ő fiai a szenthelynek és a szenthely minden edényének betakarását, mikor el akar indulni a tábor: akkor jöjjenek el Kéhát fiai, hogy elvigyék azokat; de ne illessék a szenthelynek semmi edényét, hogy meg ne haljanak. Ezek Kéhát fiainak terhei a gyülekezet sátorában.
പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീർന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമടു ഇവ തന്നേ.
16 Eleázárnak pedig, az Áron pap fiának tiszte: a világító olajra, a füstölő szerekre, a szüntelen való ételáldozatra és a kenetnek olajára; az egész hajlékra és mindenre, a mi abban van, mind a szenthelyre, mind annak edényeire való gondviselés.
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
17 Szóla azután az Úr Mózesnek és Áronnak mondván:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
18 A Kéhátiták nemzetségének törzsét ne engedjétek kiirtani a léviták közül;
നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു.
19 Hanem ezt míveljétek ő velök, hogy éljenek és meg ne haljanak, mikor járulnak a szentségek szentségéhez: Áron és az ő fiai jöjjenek el, és rendeljék el őket, kit-kit az ő szolgálatára és az ő terhére.
അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‌വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
20 Egy pillanatra se menjenek be, hogy meglássák a szenthelyet, hogy meg ne haljanak.
എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
21 Szóla ezután az Úr Mózesnek, mondván:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
22 Vedd számba a Gerson fiait is az ő atyjoknak háznépe szerint, az ő nemzetségök szerint.
ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
23 A harmincz esztendőstől és azon felül az ötven esztendősig számláld meg őket; mindenkit, a ki szolgálatot teljesíteni való, hogy szolgáljon a gyülekezet sátorában.
മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
24 Ez legyen munkájok a Gersoniták nemzetségeinek a szolgálatban és a teherhordozásban:
സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:
25 Hordozzák a hajlék kárpitjait és a gyülekezet sátorát, annak takaróját és a borzbőrből csinált takarót, a mely rajta van felül, és a gyülekezet sátora nyilásának leplét.
തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
26 És a pitvar szőnyegeit, és a pitvar kapunyílásának leplét, a melyek a hajlékon és az oltáron köröskörül vannak, azoknak köteleit, és az ő szolgálatjokhoz való minden edényt; és mindazt, a mi tenni való azokkal, ők teljesítsék.
പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‌വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.
27 Áronnak és az ő fiainak beszéde szerint legyen a Gersoniták fiainak minden szolgálatjok, minden terhökre és minden szolgálatjokra nézve; minden terhöket pedig az ő őrizetökre bízzátok.
ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
28 Ez a Gersoniták fiai nemzetségének szolgálata a gyülekezet sátorában; az ő szolgálatuk pedig legyen az Áron pap fiának, Ithamárnak keze alatt.
സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
29 A Mérári fiait is az ő nemzetségeik szerint, az ő atyjoknak háznépei szerint számláld meg.
മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
30 A harmincz esztendőstől és annál feljebb az ötven esztendősig számláld meg őket; mindenkit, a ki szolgálatra való, hogy szolgálatot végezzen a gyülekezet sátorában.
മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.
31 Ezek pedig, a mikre ügyelniök kell a továbbvitelnél és a gyülekezet sátorában való minden szolgálatuknál: a hajlék deszkái, annak reteszrúdjai, oszlopai és talpai.
സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു,
32 A pitvarnak is köröskörül való oszlopai és azok talpai, szegei és kötelei, azoknak minden szerszámai, és minden szolgálatjokhoz való. Név szerint is megszámláljátok az edényeket, a mikre a továbbvitelnél ügyelniök kell.
ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാവേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം.
33 Ez legyen szolgálatuk a Mérári fiai nemzetségeinek, a melylyel szolgáljanak a gyülekezet sátorában, Ithamárnak, az Áron pap fiának vezetése alatt.
പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.
34 És megszámlálá Mózes és Áron és a gyülekezet fejedelmei a Kéhátiták fiait, az ő nemzetségök szerint és az ő atyjoknak háznépe szerint,
മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ
35 A harmincz esztendőstől és annál feljebb, az ötven esztendősig mindenkit, a ki szolgálatra való, hogy szolgáljon a gyülekezet sátorában.
സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
36 Vala pedig azoknak száma az ő nemzetségeik szerint: kétezer hétszáz és ötven.
അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ.
37 Ezek a Kéhátiták nemzetségeinek megszámláltjai, mindazok, a kik szolgálnak vala a gyülekezet sátorában, a kiket megszámlált Mózes és Áron az Úrnak parancsolatja szerint, a Mózes keze által.
മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‌വാനുള്ളവർ എല്ലാം ഇവർ തന്നേ.
38 A Gerson fiainak száma az ő nemzetségeik szerint, és az ő atyáiknak háznépe szerint.
ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
39 A harmincz esztendőstől és azon felül az ötven esztendősig mindazok, a kik szolgálatra valók, hogy szolgáljanak a gyülekezet sátorában.
മുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്നവരായി
40 Azoknak száma az ő nemzetségök szerint, az ő atyjoknak háznépe szerint: kétezer hatszáz és harmincz.
കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതുപേർ.
41 Ezek a Gerson fiai nemzetségeinek megszámláltjai, a kik mindnyájan szolgálnak a gyülekezet sátorában, a kiket megszámlált Mózes és Áron az Úrnak beszéde szerint.
യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‌വാനുള്ളവർ എല്ലാം ഇവർ തന്നേ.
42 A Mérári fiai nemzetségeinek száma az ő nemzetségei szerint, az ő atyjoknak háznépe szerint;
മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
43 A harmincz esztendőstől és azon felül az ötven esztendősig mindazok, a kik szolgálatra valók, hogy szolgáljanak a gyülekezet sátorában;
മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്നവരായി
44 Ezeknek száma az ő nemzetségeik szerint: háromezer és kétszáz.
അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ.
45 Ezek a Mérári fiai nemzetségeinek megszámláltjai, a kiket megszámlált Mózes és Áron az Úrnak beszéde szerint, a Mózes keze által.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ.
46 Mindnyájan a megszámláltatott léviták, a kiket megszámlált Mózes és Áron, és Izráel fejedelmei az ő nemzetségeik és atyjoknak háznépe szerint;
മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതുവയസ്സുവരെ
47 A harmincz esztendőstől és azon felül az ötven esztendősig, a kik csak alkalmatosak a szolgálatra, a szolgálatnak gyakorlására, és a továbbvitelnél való szolgálatra a gyülekezetnek sátorában;
സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‌വാൻ പ്രവേശിച്ചവർ ആകെ
48 Ezeknek száma lőn nyolczezer ötszáz és nyolczvan.
എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു.
49 Az Úrnak beszéde szerint számlálták meg őket a Mózes keze által kit-kit az ő szolgálata szerint, és az ő vinni való terhe szerint. Ez az a számlálás, a melyet az Úr parancsolt vala Mózesnek.
യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചപോലെ അവൻ അവരെ എണ്ണി.

< 4 Mózes 4 >