< Jób 31 >
1 Szövetségre léptem szemeimmel, és hajadonra mit sem ügyeltem.
൧ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2 És mi volt jutalmam Istentől felülről; vagy örökségem a Mindenhatótól a magasságból?
൨എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്?
3 Avagy nem az istentelent illeti-é romlás, és nem a gonosztevőt-é veszedelem?
൩നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?
4 Avagy nem láthatta-é utaimat, és nem számlálhatta-é meg lépéseimet?
൪എന്റെ വഴികൾ ദൈവം കാണുന്നില്ലയോ? എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ?
5 Ha én csalárdsággal jártam, vagy az én lábam álnokságra sietett:
൫ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ -
6 Az ő igazságának mérlegével mérjen meg engem, és megismeri Isten az én ártatlanságomat!
൬ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
7 Ha az én lépésem letért az útról és az én lelkem követte szemeimet, vagy kezeimhez szenny tapadt:
൭എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈയ്ക്ക് പറ്റിയെങ്കിൽ,
8 Hadd vessek én és más egye meg, és tépjék ki az én maradékaimat gyökerestől!
൮ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.
9 Ha az én szívem asszony után bomlott, és leselkedtem az én felebarátomnak ajtaján:
൯എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
10 Az én feleségem másnak őröljön, és mások hajoljanak rája.
൧൦എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ; അന്യർ അവളുടെമേൽ പതുങ്ങട്ടെ.
11 Mert gyalázatosság volna ez, és birák elé tartozó bűn.
൧൧അത് മഹാപാതകമല്ലയോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ;
12 Mert tűz volna ez, a mely pokolig emésztene, és minden jövedelmemet tövestől kiirtaná. ()
൧൨അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും.
13 Ha megvetettem volna igazát az én szolgámnak és szolgálómnak, mikor pert kezdtek ellenem:
൧൩എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
14 Mi tevő lennék, ha felkelne az Isten, és ha meglátogatna: mit felelnék néki?
൧൪ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും?
15 Nem az teremtette-é őt is, a ki engem teremtett anyám méhében; nem egyugyanaz formált-é bennünket anyánk ölében?
൧൫ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
16 Ha a szegények kivánságát megtagadtam, és az özvegy szemeit epedni engedtem;
൧൬ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
17 És ha falatomat egymagam ettem meg, és az árva abból nem evett;
൧൭അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -
18 Hiszen ifjúságom óta, mint atyánál nevekedett nálam, és anyámnak méhétől kezdve vezettem őt!
൧൮ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
19 Ha láttam a ruhátlant veszni indulni, és takaró nélkül a szegényt;
൧൯ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്
20 Hogyha nem áldottak engem az ő ágyékai, és az én juhaim gyapjából fel nem melegedett;
൨൦അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ,
21 Ha az árva ellen kezemet felemeltem, mert láttam a kapuban az én segítségemet;
൨൧പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
22 A lapoczkájáról essék ki a vállam, és a forgócsontról szakadjon le karom!
൨൨എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.
23 Hiszen úgy rettegtem Isten csapásától, és fensége előtt tehetetlen valék!
൨൩ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.
24 Ha reménységemet aranyba vetettem, és azt mondtam az olvasztott aranynak: Én bizodalmam!
൨൪ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ,
25 Ha örültem azon, hogy nagy a gazdagságom, és hogy sokat szerzett az én kezem;
൨൫എന്റെ ധനം വളരെയായിരിക്കുകകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
26 Ha néztem a napot, mikor fényesen ragyogott, és a holdat, mikor méltósággal haladt,
൨൬സൂര്യൻ ജ്വലിക്കുന്നതോ ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട്
27 És az én szívem titkon elcsábult, és szájammal megcsókoltam a kezemet:
൨൭എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ,
28 Ez is biró elé tartozó bűn volna, mert ámítottam volna az Istent oda fent!
൨൮അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രേ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
29 Ha örvendeztem az engem gyűlölőnek nyomorúságán, és ugráltam örömömben, hogy azt baj érte;
൨൯എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ -
30 (De nem engedtem, hogy szájam vétkezzék azzal, hogy átkot kérjek az ő lelkére!)
൩൦അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
31 Ha nem mondták az én sátorom cselédei: Van-é, a ki az ő húsával jól nem lakott?
൩൧അവന്റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്?
32 (A jövevény nem hált az utczán, ajtóimat az utas előtt megnyitám.)
൩൨എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
33 Ha emberi módon eltitkoltam vétkemet, keblembe rejtve bűnömet:
൩൩ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച് എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ,
34 Bizony akkor tarthatnék a nagy tömegtől, rettegnem kellene nemzetségek megvetésétől; elnémulnék és az ajtón sem lépnék ki!
൩൪മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
35 Oh, bárcsak volna valaki, a ki meghallgatna engem! Ímé, ez a végszóm: a Mindenható feleljen meg nékem; és írjon könyvet ellenem az én vádlóm.
൩൫അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു!
36 Bizony én azt a vállamon hordanám, és korona gyanánt a fejemre tenném!
൩൬അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു.
37 Lépteimnek számát megmondanám néki, mint egy fejedelem, úgy járulnék hozzá!
൩൭എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.
38 Ha földem ellenem kiáltott és annak barázdái együtt siránkoztak;
൩൮എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ അതിന്റെ ഉഴവു ചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ,
39 Ha annak termését fizetés nélkül ettem, vagy gazdájának lelkét kioltottam:
൩൯വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
40 Búza helyett tövis teremjen és árpa helyett konkoly! Itt végződnek a Jób beszédei.
൪൦കോതമ്പിന് പകരം കാരമുള്ളും യവത്തിന് പകരം കളയും മുളച്ചുവളരട്ടെ”. ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.