< Ezékiel 48 >
1 Ezek a nemzetségek nevei: az északi határon a Hetlóntól Hamáthig vezető út mentén Haczar-Énonig Damaskus határán, észak felé, Hamát mentén, és pedig legyen az övé a keleti és nyugoti oldal: Dán, egy rész;
൧എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: വടക്കെ അറ്റം മുതൽ ഹെത്ലോൻ വഴിക്കരികിലുള്ള ഹമാത്ത്‌വരെ വടക്കോട്ട് ദമാസ്ക്കസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാനും, ഇങ്ങനെ വടക്ക് ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്.
2 És Dán határa mellett a keleti oldaltól a nyugoti oldalig: Áser, egy rész;
൨ദാന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്.
3 És Áser határa mellett a keleti oldaltól a nyugoti oldalig: Nafthali, egy rész;
൩ആശേരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.
4 És Nafthali határa mellett a keleti oldaltól a nyugoti oldalig: Manasse, egy rész;
൪നഫ്താലിയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.
5 És Manasse határa mellett a keleti oldaltól a nyugoti oldalig: Efraim, egy rész;
൫മനശ്ശെയുടെ അതിർത്തിയിൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്.
6 És Efraim határa mellett a keleti oldaltól a nyugoti oldalig: Rúben, egy rész;
൬എഫ്രയീമിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്.
7 És Rúben határa mellett a keleti oldaltól a nyugoti oldalig: Júda, egy rész;
൭രൂബേന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്ന്.
8 És Júda határa mellett a keleti oldaltól a nyugoti oldalig legyen a szent áldozat, melyet az Úrnak szenteltek: huszonötezer sing széles és olyan hosszú, mint egy-egy rész a keleti oldaltól a nyugoti oldalig; és a szenthely annak közepette legyen;
൮യെഹൂദയുടെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളത് നിങ്ങൾ അർപ്പിക്കേണ്ട വഴിപാടായിരിക്കണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.
9 A szent áldozat, melyet az Úrnak szenteltek, huszonötezer sing hosszú és tízezer sing széles legyen;
൯നിങ്ങൾ യഹോവയ്ക്ക് വഴിപാടായി വേർതിരിക്കുന്ന പ്രദേശം ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കണം.
10 És ezeké legyen ez a szent áldozat: a papoké északra huszonötezer sing és nyugotra tízezer sing szélesség és keletre tízezer sing szélesség és délre huszonötezer sing hosszúság, és az Úr szenthelye annak közepette legyen:
൧൦ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്കുള്ളതായിരിക്കണം; അത് വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളത് തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കണം.
11 A papoké, a kik megszenteltettek a Sádók fiai közül, a kik szolgálatomban foglalatosak voltak, a kik nem tévelyedtek el, mikor Izráel fiai eltévelyedtek, mint a hogy eltévelyedtek volt a Léviták.
൧൧അത് എന്റെ കാര്യങ്ങൾ നിർവഹിക്കുകയും, യിസ്രായേൽ മക്കൾ തെറ്റിപ്പോയ കാലത്ത്, ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കുകയും ചെയ്ത, സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം.
12 Övék legyen ez, mint egy áldozati rész a föld áldozatából, mint igen szentséges, a Léviták határán.
൧൨അങ്ങനെ അത് അവർക്ക് ലേവ്യരുടെ അതിർത്തിയിൽ, ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കണം.
13 A Lévitáké pedig legyen a papok határa mentén huszonötezer sing hosszúság és tízezer szélesség; az egész hosszúság legyen huszonötezer és a szélesség tízezer.
൧൩പുരോഹിതന്മാരുടെ അതിരിനോടുചേർന്ന് ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ.
14 És semmit abból el ne adjanak, se el ne cseréljék, se másra át ne szálljon a földnek e zsengéje, mert az Úrnak szenteltetett.
൧൪അവർ അതിൽ ഒട്ടും വില്‍ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ.
15 És az ötezer sing, mely a szélességben megmaradt a huszonötezernek mentén, közhely a város számára, mint lakóhely és tágasság, és legyen a város annak a közepében.
൧൫എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും, നഗരം അതിന്റെ നടുവിലും ആയിരിക്കണം.
16 És ezek legyenek annak méretei: az északi oldalon négyezerötszáz sing és a déli oldalon négyezerötszáz és a keleti oldalon négyezerötszáz és a nyugoti oldalon négyezerötszáz.
൧൬അതിന്റെ അളവ് ഇപ്രകാരമാണ്: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
17 És a város alatt legyen tágasság észak felé kétszázötven sing és dél felé kétszázötven és keletre kétszázötven és nyugotra kétszázötven.
൧൭നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.
18 A mi pedig megmaradt a hosszaságban a szent áldozat mentén, tízezer keletre és tízezer nyugotra, az ott maradjon a szent áldozat mentén, és legyen annak termése a város szántóvetőinek eledele.
൧൮എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിക്കുന്നത് വിശുദ്ധവഴിപാടിനൊത്തവണ്ണം തന്നെ ആയിരിക്കണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കണം.
19 És a ki szántóvető a városban, mívelje azt Izráelnek minden nemzetségéből.
൧൯യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യണം.
20 Az egész huszonötezer sing szent áldozatot huszonötezer sing négyszögben adjátok szent ajándékul a város tulajdonával együtt.
൨൦വഴിപാടുസ്ഥലം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കണം. നഗരസ്വത്തോടുകൂടി ഈ വിശുദ്ധവഴിപാടുസ്ഥലം സമചതുരമായി നിങ്ങൾ അർപ്പിക്കണം.
21 A mi pedig megmaradt, a fejedelemé lészen; a szent áldozatnak és a város tulajdonának mind a két oldalán, szemben a huszonötezer sing szent áldozattal a keleti határig és nyugot felé szemben a huszonötezer singgel egészen a nyugoti határig lészen, a kiosztott részek mentén, a fejedelemé; és legyen a szent áldozat és a ház szenthelye annak közepette.
൨൧ശേഷിക്കുന്ന ഭാഗം പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വഴിപാടുസ്ഥലത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരെ കിഴക്കെ അതിർത്തിയിലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരെ പടിഞ്ഞാറേ അതിർത്തിയിലും ഗോത്രങ്ങളുടെ ഓഹരികൾക്ക് ഒത്തവണ്ണം തന്നെ; ഇത് പ്രഭുവിനുള്ളതായിരിക്കണം; വിശുദ്ധവഴിപാടുസ്ഥലവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കണം;
22 És a Léviták tulajdonától és a város tulajdonától fogva, mely közepében van annak, a mi a fejedelemé, a Júda határa és Benjámin határa között a fejedelemé legyen.
൨൨ലേവ്യർക്കുള്ള സ്വത്തും നഗരസ്വത്തും പ്രഭുവിനുള്ള സ്ഥലത്തിന്റെ മദ്ധ്യത്തിലായിരിക്കണം; യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളത് പ്രഭുവിനുള്ളതായിരിക്കണം.
23 És a többi nemzetségek: a keleti oldaltól a nyugoti oldalig: Benjámin, egy rész.
൨൩ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്.
24 És Benjámin határán a keleti oldaltól a nyugoti oldalig: Simeon, egy rész.
൨൪ബെന്യാമീന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.
25 És Simeon határán a keleti oldaltól a nyugoti oldalig: Issakhár, egy rész.
൨൫ശിമെയൊന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന് ഓഹരി ഒന്ന്.
26 És Issakhár határán a keleti oldaltól a nyugoti oldalig: Zebulon, egy rész.
൨൬യിസ്സാഖാരിന്റെ അതിർത്തിയിൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.
27 És Zebulon határán a keleti oldaltól a nyugoti oldalig: Gád, egy rész.
൨൭സെബൂലൂന്റെ അതിർത്തിയിൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.
28 És Gád határán a déli oldalon dél felé, legyen a határ Támártól a versengések vizéig Kádesben, a patak felé a nagy-tengerig.
൨൮ഗാദിന്റെ അതിർത്തിയിൽ തെക്കോട്ട് തെക്കെ ഭാഗത്ത് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപറ്റ് തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം.
29 Ez a föld, melyet sorsvetéssel örökségül eloszszatok Izráel nemzetségei közt, és ezek azoknak részei, ezt mondja az Úr Isten.
൨൯നിങ്ങൾ ചീട്ടിട്ട് യിസ്രായേൽ ഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതുതന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
30 És ezek a város külső részei: Az északi oldalon négyezerötszáz sing mérték.
൩൦നഗരത്തിന്റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം.
31 És a város kapui, Izráel nemzetségeinek nevei szerint, három kapu északra: Rúben kapuja egy, Júda kapuja egy, Lévi kapuja egy.
൩൧നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദയുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.
32 És a keleti oldalon négyezerötszáz sing és három kapu: József kapuja egy, Benjámin kapuja egy, Dán kapuja egy.
൩൨കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്.
33 És a déli oldalon is négyezerötszáz sing mérték és három kapu: Simeon kapuja egy, Issakhár kapuja egy, Zebulon kapuja egy.
൩൩തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്; ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്.
34 A nyugoti oldalon négyezerötszáz sing három kapuval: Gád kapuja egy, Áser kapuja egy, Nafthali kapuja egy:
൩൪പടിഞ്ഞാറെ ഭാഗത്ത് നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.
35 Köröskörül tizennyolcezer sing; és a város neve ama naptól fogva: Ott lakik az Úr!
൩൫അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു ‘യഹോവശമ്മാ’ എന്നു പേരാകും.