< Dániel 12 >
1 És abban az időben felkél Mihály, a nagy fejedelem, a ki a te néped fiaiért áll, mert nyomorúságos idő lesz, a milyen nem volt attól fogva, hogy nép kezdett lenni, mindezideig. És abban az időben megszabadul a te néped; a ki csak beírva találtatik a könyvben.
൧ആ കാലത്ത് നിന്റെ സ്വന്തജനത്തിന് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജനത ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിന്റെ ജനം, പുസ്തകത്തിൽ പേരെഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും.
2 És sokan azok közül, a kik alusznak a föld porában, felserkennek, némelyek örök életre, némelyek pedig gyalázatra és örökkévaló útálatosságra.
൨നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും അന്ന് ഉണരും. ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.
3 Az értelmesek pedig fénylenek, mint az égnek fényessége; és a kik sokakat az igazságra visznek, miként a csillagok örökkön örökké.
൩എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
4 Te pedig, Dániel, zárd be e beszédeket, és pecsételd be a könyvet a végső időig: tudakozzák majd sokan, és nagyobbá lesz a tudás.
൪നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങൾ അടച്ചുവെക്കുവാൻ പുസ്തകത്തിന് മുദ്രയിടുക; പലരും അത് സമൂലം പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
5 És széttekinték én, Dániel, és ímé másik kettő álla ott, egyik a folyóvíz partján innét, a másik túl a folyóvíz partján.
൫അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, വേറെ രണ്ടുപേർ, ഒരുവൻ നദിതീരത്ത് ഇക്കരെയും മറ്റവൻ നദീതീരത്ത് അക്കരെയും നില്ക്കുന്നത് കണ്ടു.
6 És mondá egyik a gyolcsba öltözött férfiúnak, a ki a folyóvíz felett vala: Mikor lesz végök e csudadolgoknak?
൬എന്നാൽ അതിൽ ഒരുവൻ, നദിയിലെ വെള്ളത്തിന്മീതെ ശണവസ്ത്രം ധരിച്ച് നില്ക്കുന്ന പുരുഷനോട്: “ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും” എന്ന് ചോദിച്ചു.
7 És hallám a gyolcsba öltözött férfiút, a ki a folyóvíz felett vala, hogy felemelé az ő jobb kezét és bal kezét az ég felé, és megesküvék az örökké élőre, hogy ideig, időkig és fél időig, és mikor elvégezik a szent nép erejének rontását, mindezek elvégeztetnek.
൭ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: “എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും കഴിയും; അവർ വിശുദ്ധജനത്തിന്റെ ബലം തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ സകലവും നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
8 Én pedig hallám ezt, de nem értém, és mondám: Uram, mi lesz ezeknek vége?
൮ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” എന്ന് ചോദിച്ചു.
9 És monda: Menj el Dániel, mert be vannak zárva és pecsételve e beszédek a vég idejéig.
൯അതിന് അവൻ ഉത്തരം പറഞ്ഞത്: ദാനീയേലേ, പൊയ്ക്കൊള്ളുക; ഈ വചനങ്ങൾ അന്ത്യകാലത്തേക്ക് അടയ്ക്കപ്പെട്ടും മുദ്രയിട്ടും ഇരിക്കുന്നു.
10 Megtisztulnak, megfehérednek és megpróbáltatnak sokan, az istentelenek pedig istentelenül cselekesznek, és az istentelenek közül senki sem érti; de az értelmesek értik,
൧൦പലരും തങ്ങളെ ശുദ്ധീകരിച്ച് നിർമ്മലീകരിച്ച് ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അത് തിരിച്ചറിയുകയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
11 És az időtől fogva, hogy elvétetik a mindennapi áldozat, és feltétetik a pusztító útálatosság, ezerkétszáz és kilenczven nap lesz.
൧൧നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമയം മുതൽ ആയിരത്തിഇരുനൂറ്റിത്തൊണ്ണൂറു ദിവസം കഴിയും.
12 Boldog, a ki várja és megéri az ezerháromszáz és harminczöt napot.
൧൨ആയിരത്തി മുന്നൂറ്റിമുപ്പത്തിയഞ്ച് ദിവസത്തോളം കാത്തിരുന്ന് അവസാനംവരെ ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
13 Te pedig menj el a vég felé; és majd nyugszol, és felkelsz a te sorsodra a napoknak végén.
൧൩നീയോ അവസാനം വരുവോളം പൊയ്ക്കൊള്ളുക; നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കുവാൻ എഴുന്നേറ്റുവരും.