< 1 Timóteushoz 1 >

1 Pál, Jézus Krisztus apostola a mi megtartó Istenünknek, és Jézus Krisztusnak a mi reménységünknek rendelése szerint,
ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം,
2 Timótheusnak, az én igaz fiamnak a hitben: Kegyelem, irgalmasság és békesség Istentől, a mi Atyánktól, és Krisztus Jézustól, a mi Urunktól.
വിശ്വാസത്തിൽ യഥാർത്ഥപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
3 A miképpen Maczedóniába menetelemkor kértelek téged, hogy maradj Efézusban, hogy megmondjad némelyeknek, ne tanítsanak más tudományt,
നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു,
4 Se mesékkel és végehossza nélkül való nemzetségi táblázatokkal ne foglalkozzanak, a melyek inkább versengéseket támasztanak, mint Istenben való épülést a hit által.
മറ്റു യാതൊരുവിധ ഉപദേശങ്ങളും പഠിപ്പിക്കുകയോ വിശ്വാസത്താലുള്ള ദൈവഹിതത്തേക്കാൾ തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കുകയോ ചെയ്യരുതെന്ന് ചിലരോട് കല്പിക്കേണ്ടതിന്.
5 A parancsolatnak vége pedig a tiszta szívből, jó lelkiismeretből és igaz hitből való szeretet:
കല്പിച്ചതിന്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നും, നല്ല മനസ്സാക്ഷിയിൽനിന്നും, നിർവ്യാജവിശ്വാസത്തിൽ നിന്നും ഉളവാകുന്ന സ്നേഹം തന്നെ.
6 Melyektől némelyek eltévelyedvén, hiábavaló beszédre hajlottak:
ചിലർ ഇവ വിട്ടുമാറി അർത്ഥശൂന്യമായ സംസാരത്തിലേക്ക് തിരിഞ്ഞ്,
7 Kik törvénytanítók akarván lenni, nem értik, sem a miket beszélnek, sem a miket erősítgetnek.
തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
8 Tudjuk pedig, hogy a törvény jó, ha valaki törvényszerűen él vele,
ആരോഗ്യകരമായ ഉപദേശത്തിന് വിപരീതമായ മറ്റേതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട് ന്യായപ്രമാണത്തെ കൃത്യമായി ആചരിച്ചാൽ ന്യായപ്രമാണം നല്ലതു തന്നെ എന്നു നാം അറിയുന്നു,
9 Tudván azt, hogy a törvény nem az igazért van, hanem a törvénytaposókért és engedetlenekért, az istentelenekért és bűnösökért, a latrokért és fertelmesekért, az atya- és anyagyilkosokért, emberölőkért.
ന്യായപ്രമാണമോ നീതിമാനു വേണ്ടിയല്ല, പ്രത്യുത, അധർമ്മികൾ, അനുസരണംകെട്ടവർ, അഭക്തർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കൊലപാതകർ,
10 Paráznákért, férfifertőztetőkért, emberrablókért, hazugokért, hamisan esküvőkért, és a mi egyéb csak az egészséges tudománynyal ellenkezik,
൧൦ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, മനുഷ്യക്കടത്തുകാർ, ഭോഷ്കുപറയുന്നവർ, കള്ളസാക്ഷികൾ എന്നീ വകക്കാർക്കും.
11 A boldog Isten dicsőségének evangyélioma szerint, mely reám bízatott.
൧൧എങ്കൽ ഭരമേല്പിച്ചിരിക്കുന്ന, ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന് അനുസൃതമായതാണ് ഈ ആരോഗ്യകരമായ ഉപദേശം.
12 És hálát adok annak, a ki engem megerősített, a Krisztus Jézusnak, a mi Urunknak, hogy engem hívnek ítélt, rendelvén a szolgálatra,
൧൨എനിക്ക് ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു.
13 Ki előbb istenkáromló, üldöző és erőszakoskodó valék: de könyörült rajtam, mert tudatlanul cselekedtem hitetlenségben;
൧൩മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും ധിക്കാരിയും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിവില്ലാതെ ചെയ്തതാകകൊണ്ട് എനിക്ക് കരുണ ലഭിച്ചു;
14 Szerfelett megsokasodott pedig a mi Urunknak kegyelme a Krisztus Jézusban való hittel és szeretettel.
൧൪നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.
15 Igaz beszéd ez és teljes elfogadásra méltó, hogy Krisztus Jézus azért jött e világra, hogy megtartsa a bűnösöket, a kik közül első vagyok én.
൧൫ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ; ആ പാപികളിൽ ഒന്നാമൻ ഞാൻ തന്നെ.
16 De azért könyörült rajtam, hogy Jézus Krisztus bennem mutassa meg legelőbb a teljes hosszútűrését, példa gyanánt azoknak, a kik hiendenek ő benne az örök életre. (aiōnios g166)
൧൬എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (aiōnios g166)
17 Az örökkévaló királynak pedig, a halhatatlan, láthatatlan, egyedül bölcs Istennek tisztesség és dicsőség örökkön örökké! Ámen. (aiōn g165)
൧൭നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn g165)
18 Ezt a parancsolatot adom néked, fiam Timótheus, a rólad való korábbi jövendölések szerint, hogy vitézkedjél azokban ama jó vitézséggel,
൧൮മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.
19 Megtartván a hitet és jó lelkiismeretet, melyet némelyek elvetvén, a hit dolgában hajótörést szenvedtek;
൧൯ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി;
20 Kik közül való Himenéus és Alexander, kiket átadtam a sátánnak, hogy megtanulják, hogy ne káromkodjanak.
൨൦ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദുഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.

< 1 Timóteushoz 1 >