< Zakariás 13 >

1 Ama napon forrás lesz nyitva Dávid háza részére, meg Jeruzsálem lakói részére: vétek ellen és fertőzet ellen.
അന്നാളിൽ ദാവീദുഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.
2 És lészen ama napon, ugymond az Örökkévaló, a seregek ura, kiirtom a
അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓൎക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
3 És lészen, midőn valaki még prófétál, akkor szólnak hozzá atyja és anyja, az ő szülei: ne élj, mert hazugságot beszéltél az Örökkévaló nevében – és átszúrják atyja és anyja, az ő szülei, a mikor prófétál.
ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും.
4 És lészen ama napon, szégyenkeznek a próféták, kiki a látománya miatt, a mikor prófétálkodik, s nem öltenek föl szőrös köpenyt, azért hogy letagadják;
അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദൎശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
5 s azt mondja: nem vagyok én próféta, földet mívelő ember vagyok, mert valaki birtokul juttatta nekem ifjúkoromtól fogva.
ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:
6 S ha szólnak hozzá; mik ez ütések a kezeid között? akkor mondja: a hogy ütöttek engem barátaimnak házában.
നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.
7 Kard, serkenj pásztorom ellen, férfi ellen, ki nekem társam – úgymond az Örökkévaló, a seregek ura, üsd a pásztort, hogy elszéledjenek a juhok, s majd ráfordítom a kezemet a bojtárokra.
വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
8 És lészen az egész országban, úgymond az Örökkévaló, két rész belőle kiirtatik, kimúlik, s egyharmada fennmarad benne.
എന്നാൽ സൎവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9 És beviszem a harmadát a tűzbe, s megolvasztom őket, a mint megolvasztják az ezüstöt, és megvizsgálom, a mint megvizsgálják az aranyat; ő szólítja majd nevemet, és én meghallgatom őt, azt mondom: népem ő, és ő mondja: az Örökkévaló az én Istenem.
മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവൎക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.

< Zakariás 13 >