< Zsoltárok 25 >
1 Dávidtól. Hozzád, Örökkévaló, viszem lelkemet.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2 Istenem, tebenned bízom, ne hagyj megszégyenülnöm, ne újjongjanak ellenségeim rajtam!
൨എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ.
3 Nem is szégy enülnek meg a téged remélők mind; megszégyenülnek a léhán hűtelenkedők.
൩അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4 Útjaidat, oh Örökkévaló, tudasd velem, ösvényeidre taníts engem;
൪യഹോവേ, അങ്ങയുടെ വഴികൾ എന്നെ അറിയിക്കണമേ; അങ്ങയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5 járass igazságodban és taníts engem, mert te vagy üdvösségem Istene, téged reméllek egész nap.
൫അങ്ങയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
6 Emlékezzél meg irgalmadról, oh Örökkévaló, és kegyelmeidről, mert öröktől fogva valók.
൬യഹോവേ, അങ്ങയുടെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 Ifjúhorom vétkeire és bűntetteimre ne emlékezzél; kegyelmed szerint emlékezzél te rólam jóságod kedvéért, oh Örökkévaló!
൭എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, അങ്ങയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കണമേ.
8 Jóságos és egyenes az Örökkévaló, azért útba igazítja a vétkeseket.
൮യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.
9 Járatja az alázatosakat a jog szerint és tanűja az alázatosokat az ő útjára.
൯സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10 Mind az Őrökkévalónak ösvényei szeretet és igazság azoknak, kik megtartják szövetségét és bízonysága. it.
൧൦യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11 Neved kedvéért, oh Örökkévaló, bocsásd meg bűnömet, mert nagy az.
൧൧യഹോവേ, എന്റെ അകൃത്യം വലിയത്; തിരുനാമംനിമിത്തം അത് ക്ഷമിക്കണമേ.
12 Ki az a férfi, a ki istenfélő? Azt igazítja azon útra, melyet válaszszon.
൧൨യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.
13 Lelke jólétben marad és magzatja bírni fogja az országot.
൧൩അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും.
14 Az Örökkévaló titka az ő tisztelőinél van, és szövetségét tudatja velük.
൧൪യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്റെ നിയമം അവരെ അറിയിക്കുന്നു.
15 Szemeim mindig az Örökkévalóra néznek, mert ő húzza ki a hálóból lábaimat.
൧൫എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16 Fordulj hozzám és kegyelmezz nekem, mert magános és szegény vagyok.
൧൬എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17 Szívem szorongásai vajha tágulnának, szorúltságaimból vezess ki engem!
൧൭എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 Lásd nyomorúságomat és szenvedésemet és bocsásd meg mind a vétkeimet.
൧൮എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19 Lásd ellenségeimet, hogy sokan vannak, és erőszakot tevő gyűlölettel gyűlölnek engem.
൧൯എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 Őrizd meg lelkemet és ments meg engem, ne szégyenüljek meg, mert benned van menedékem.
൨൦എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21 Gáncstalanság és egyenesség óvjanak meg engem, mert téged reméllek.
൨൧നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22 Váltsd meg, Isten, Izraélt mind a szorongásaiból!
൨൨ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.