< Zsoltárok 120 >
1 Zarándoklás éneke. Szorultságomban az Örökkévalóhoz kiáltottam föl és ő meghallgatott engem.
ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
2 Örökkévaló, mentsd meg lelkemet hazug ajaktól, csalárdság nyelvétől!
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
3 Mit ad neked és mit gyarapit neked a csalárdság nyelve?
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
4 Vitéznek élesített nyilai, meg rekettyének parazsa!
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
5 Jaj nekem, hogy Mésekhnél tartózkodtam, lakoztam Kédár sátrai mellett!
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
6 Sokat lakozott a lelkem a béke gyülölői mellett.
സമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി.
7 Én merő béke vagyok; de midőn beszélek, ők harczra készek.
ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.