< Nehemiás 8 >
1 …akkor egybegyűlt az egész nép, mint egy ember, a víz kapuja előtt levő térre és mondták Ezrának, az írástudónak, hogy hozza el Mózes tanának könyvét, a melyet az Örökkévaló megparancsolt Izraélnek.
ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു.
2 És elhozta Ezra pap a tant a gyülekezet elé, melyben volt férfi és asszony, mindenki, ki értelmes volt, hogy ráhallgasson, a hetedik hónap első napján.
അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു.
3 És felolvasott belőle a víz kapuja előtt levő téren virradattól a nap feléig a férfiak és az asszonyok és az értelmesek előtt és az egész nép füle figyelt a tan könyvére.
ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.
4 És ott állt Ezra, az írástudó, egy faemelvényen, melyet a dologra készítettek, s mellette állott Mattitja, Sémá, Anája, Úrija, Chilkíja és Máaszéja a jobbján; baljáról pedig Pedája, Misáél, Malkíja, Chásúm, Chasbaddána, Zekharja, Mesullám.
ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു.
5 És fölnyitotta Ezra a könyvet az egész nép szeme láttára, mert az egész népen fölül volt; s a mint fölnyitotta, fölállott az egész nép.
എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു.
6 És áldotta Ezra az Örökkévalót, a nagy Istent; és felelt az egész nép: Ámen, Ámen, kezeik fölemelésével, és meghajoltak és leborultak az Örökkévaló előtt arccal a földre.
മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു.
7 Jésúa pedig és Báni, Sérébja, Jámín, Akkúb, Sabbetáj, Hódija, Máaszéja, Kelíta, Azarja, Józábád, Chánán, Pelája a leviták értelmezték a népnek a tant, míg a nép álltában maradt.
ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു.
8 És fölolvastak a könyvből, Istennek tanából világosan és értelmet adva, és így értelmezték a felolvasottat.
അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.
9 És mondta Nechemja, az a tirsáta, meg Ezra pap, az írástudó, és a leviták, a kik a népnek értelmezték, az egész népnek: Ez a nap szent az Örökkévalónak, a ti Istenteknek, ne gyászoljatok és ne sírjatok – mert sírt az egész nép, midőn hallották a tannak szavait.
ദേശാധിപതിയായ നെഹെമ്യാവും പുരോഹിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായും ജനത്തെ ഉപദേശിച്ച ലേവ്യരും സകലജനത്തോടും പറഞ്ഞത്: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധം; ഇന്നു കരയുകയോ വിലപിക്കുകയോ ചെയ്യരുത്;” ന്യായപ്രമാണവചനങ്ങൾ കേട്ടപ്പോൾ ജനമെല്ലാം കരയുകയായിരുന്നു.
10 És mondta nekik: Menjetek, egyetek kövér ételeket s igyatok édes italokat, s küldjetek ajándékokat annak, akinek nincsen előkészítve; mert szent e nap az Urunknak és ne búsúljatok, az Örökkévalóban való öröm a ti erősségetek.
നെഹെമ്യാവു തുടർന്ന് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾചെന്ന് നല്ല ഭക്ഷണം കഴിച്ച്, മധുരപാനീയം കുടിച്ച്, തങ്ങൾക്കുവേണ്ടി ഒന്നും കരുതിയിട്ടില്ലാത്തവർക്കുള്ള വീതം കൊടുത്തയയ്ക്കുക; കാരണം, ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധം; ഇന്നു വിലപിക്കരുത്, കാരണം യഹോവയിലുള്ള ആനന്ദം ആണല്ലോ നമ്മുടെ ബലം.”
11 És a leviták elhallgattatták az egész népet, mondván: Csendesedjetek, mert e nap szent s ne búsuljatok.
“ശാന്തരാകുവിൻ, ഈ ദിവസം വിശുദ്ധമല്ലോ, ഇന്നു വിലപിക്കരുത്,” എന്നു പറഞ്ഞ് ലേവ്യരും ജനത്തെ ശാന്തരാക്കി.
12 És elment az egész nép, hogy egyenek és igyanak és hogy küldjenek ajándékokat és hogy tartsanak nagy örömöt, mert megértették a szavakat, melyeket tudattak velük.
തങ്ങളോടു പറഞ്ഞവാക്കുകൾ ജനമെല്ലാം ഗ്രഹിച്ചതിനാൽ അവർ പോയി ഭക്ഷിക്കുകയും പാനംചെയ്യുകയും ആഹാരത്തിന്റെ വീതം മറ്റുള്ളവർക്കു കൊടുത്തയയ്ക്കുകയും വളരെ ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു.
13 A második napon pedig egybegyűltek az egész nép atyai házainak fejei, a papok s a leviták, Ezrához, az írástudóhoz, és pedig hogy ügyeljenek a tannak szavaira.
ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു.
14 Találták ugyanis írva a tanban, hogy azt parancsolta az Örökkévaló Mózes által, hogy lakjanak Izraél fiai a sátrakban az ünnepen, a hetedik hónapban.
ഏഴാംമാസത്തിലെ ഉത്സവകാലത്ത് ഇസ്രായേൽമക്കൾ കൂടാരങ്ങളിൽ പാർക്കണം എന്ന് യഹോവ മോശമുഖാന്തരം കൽപ്പിച്ച ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് അവർ കണ്ടു.
15 És azt, hogy hallassák és hírt vigyenek szét mind a városaikban és Jeruzsálemben, mondván: menjetek ki a hegységbe és hozzatok olajfaleveleket és vadolajfaleveleket, és mirtusleveleket és pálmaleveleket meg sűrű lombú fának leveleit, hogy készítsetek sátrakat, a mint írva van.
എഴുതപ്പെട്ടിരിക്കുന്നപ്രകാരം, “കുന്നുകളിലേക്കു പോയി ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തപ്പനമടൽ, തഴച്ചവൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവന്ന്, കൂടാരങ്ങൾ നിർമിക്കുക” എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും ജെറുശലേമിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
16 És kiment a nép, és hozták és készítettek maguknak sátrakat, kiki a háza tetején és udvaraikban és az Isten házának udvaraiban és a víz kapuja terén és Efraim kapuja terén.
അങ്ങനെ ജനം പോയി കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന്, തങ്ങളുടെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ മുറ്റത്തും ജലകവാടത്തിന്റെമുന്നിലും എഫ്രയീംകവാടത്തിന്റെമുന്നിലും കൂടാരങ്ങളുണ്ടാക്കി.
17 És készített az egész gyülekezet, azok, a kik visszatértek a fogságból, sátrakat, és laktak a sátrakban. Mert nem tettek így Izraél fiai, Jésúa, Nún fia napjaitól fogva egészen ama napig; és volt igen nagy öröm.
പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു.
18 És fölolvastak Isten tanának könyvéből napról-napra, az első naptól az utolsó napig és tartottak ünnepet hét napon át, a nyolcadik napon pedig ünneplő gyülekezést a törvény szerint.
ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി.