< 3 Mózes 22 >
1 És szólt az Örökkévaló Mózeshez, mondván:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2 Szólj Áronhoz és fiaihoz, hogy tartózkodjanak Izrael fiainak szentségeitől, – hogy meg ne szentségtelenítsék szent nevemet – amelyeket ők szentelnek nekem; én vagyok az Örökkévaló.
൨“യിസ്രായേൽ മക്കൾ എനിക്ക് ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയണം. ഞാൻ യഹോവ ആകുന്നു.
3 Mondd nekik: Nemzedékeiteken át mindenki, aki közeledik magzatotok közül a szentségekhez, melyeket szentelnek Izrael fiai az Örökkévalónak, mikor tisztátalansága rajta van, irtassék ki az a személy színem elől; én vagyok az Örökkévaló.
൩“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു.
4 Bárki Áron magzatából, aki poklos vagy folyós, a szentségekből ne egyék, amíg meg nem tisztul, és aki érint bármely halott által tisztátalant, vagy az, akinek ömlése van;
൪അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
5 vagy az, aki érint bármi csuszó-mászót, mely által tisztátalan lesz, vagy embert, aki által tisztátalan lesz mindenféle tisztátalansága szerint;
൫അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
6 a személy, aki őt érinti, tisztátalan legyen estig; ne egyék a szentségekből, hacsak meg nem fürösztötte testét vízben.
൬ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്.
7 Mikor lenyugodott a nap, akkor tiszta lesz; azután ehetik a szentségekből, mert kenyere az.
൭സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്റെ ആഹാരമല്ലോ.
8 Elhullott és szétszaggatott állatból ne egyék, hogy tisztátalan legyen általa; én vagyok az Örökkévaló:
൮സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൽ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
9 És őrizzék meg őrizetemet, hogy ne viseljenek miatta vétket és meghaljanak általa, midőn megszentségtelenítik azt; én vagyok az Örökkévaló, aki megszenteli őket.
൯ആകയാൽ അവർ എന്റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10 Senki idegen ne egyék a szentségből, a papnak lakója és bérmunkása ne egyék a szentségből.
൧൦യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.
11 És ha a pap vesz valamely személyt, pénzén vett szolgájául, az ehetik belőle, és házának szülötte, ők ehetnek kenyeréből.
൧൧എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
12 És a papnak a leánya, ha idegen férfié lesz, ő a szentségek ajándékából nem ehetik.
൧൨പുരോഹിതന്റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.
13 És a papnak leánya, ha özvegy lesz vagy elvált, magzata azonban nincs és visszatér az atyja házába, mint leány korában, atyja kenyeréből ehetik, de senki idegen ne egyék abból.
൧൩പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അത് ഭക്ഷിക്കരുത്.
14 És ha valaki eszik a szentségből tévedésből, akkor toldja ötödrészét hozzá és adja a papnak a szentséget.
൧൪ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം.
15 Meg ne szentségtelenítsék Izrael fiainak szentségeit, amit ajándékoznak az Örökkévalónak;
൧൫യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.
16 hogy ne vegyenek magukra súlyos bűnt, midőn esznek szentségeikből, mert én vagyok az Örökkévaló, aki megszenteli őket.
൧൬യിസ്രായേൽ മക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
17 És szólt az Örökkévaló Mózeshez, mondván:
൧൭യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
18 Szólj Áronhoz és fiaihoz, meg Izrael minden fiaihoz és mondd nekik: Bárki Izrael házából és az idegen közül Izraelben, aki áldozza áldozatát, bármely fogadalmaik szerint vagy bármely önkéntes adományaik szerint, amit áldoznak az Örökkévalónak égőáldozatul,
൧൮“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാട് കഴിക്കുന്നു എങ്കിൽ
19 kedves fogadtatásra legyen nektek; ép legyen, hím a marhából, juhokból és a kecskékből.
൧൯നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം.
20 Minden, amin hiba van, azt ne áldozzátok, mert nem lesz kedves fogadtatásul nektek.
൨൦ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല.
21 És ha valaki áldoz békeáldozatot az Örökkévalónak kiváló fogadalmul, vagy önkéntes adományul a marhákból vagy a juhokból, ép legyen, kedves fogadtatásra; semmi hiba se legyen rajta.
൨൧ഒരുവൻ നേർച്ചനിവൃത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അത് പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.
22 Vakot vagy sérültet vagy bénultat vagy fekélyest vagy rühest vagy varast ne áldozzátok azokat az Örökkévalónak és tűzáldozatot ne adjatok belőlük az oltárra az Örökkévalónak.
൨൨കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്;
23 Ökröt vagy juhot, mely hosszú tagú vagy rövid tagú, önkéntes adományul adhatod azt, de fogadalom gyanánt nem fogadtatik kedvesen.
൨൩അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അത് പ്രസാദമാകുകയില്ല.
24 Amelynek tagja összenyomott vagy összezúzott vagy megszakadt vagy kiirtott, azt ne áldozzátok az Örökkévalónak és országotokban ne tegyetek ilyent.
൨൪വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്.
25 Idegen kezéből ne áldozzátok Istenetek kenyerét mindezekből, mert romlásuk bennük van, hiba van rajtuk, nem fogadtatnak kedvesen tőletek.
൨൫അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല’”.
26 És szólt az Örökkévaló Mózeshez, mondván:
൨൬യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
27 Ökör vagy juh vagy kecske, ha születik legyen hét napig anyja alatt és a nyolcadik naptól kezdve és azon túl kedvesen fogadtatik tűzáldozatul az Örökkévalónak.
൨൭“ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അത് യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.
28 Ökröt vagy juhot, azt meg fiát ne vágjátok le egy napon.
൨൮പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.
29 Ha pedig áldoztok hálaáldozatot az Örökkévalónak, kedves fogadtatásra áldozzátok azt.
൨൯യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അത് പ്രസാദമാകത്തക്കവണ്ണം അർപ്പിക്കണം.
30 Azon napon egyék meg, ne hagyjatok belőle reggelre; én vagyok az Örökkévaló.
൩൦അന്ന് തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു.
31 Őrizzétek meg parancsolataimat és tegyétek meg azokat; én vagyok az Örökkévaló.
൩൧ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കണം; ഞാൻ യഹോവ ആകുന്നു.
32 És meg ne szentségtelenítsétek szent nevemet, hogy megszenteltessem Izrael fiai között; én vagyok az Örökkévaló, aki megszentel benneteket,
൩൨എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
33 aki kivezetett benneteket Egyiptom országából, hogy legyen a ti Istenetek; én vagyok az Örökkévaló.
൩൩നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു ഈജിപ്റ്റിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു”.