< Jób 5 >
1 Kiálts csak, van-e, ki felel neked, s kihez fordulnál a szentek közül?
൧വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2 Mert az oktalant megöli a bosszúság, s az együgyűre halált hoz a vakbuzgalom.
൨നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു.
3 Én láttam az oktalant meggyökeredzeni, és rögtön megátkoztam hajlékát.
൩മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
4 Távol esnek gyermekei a segítségtől, összezúzatnak a kapuban és nincs mentő.
൪അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.
5 A kinek aratását megeszi az éhező, tövisek közül is elveszi, és áhítja vagyonukat a hurok.
൫അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.
6 Mert nem a porból nő ki a baj, s nem a földből sarjad a szenvedés;
൬അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;
7 hanem az ember szenvedésre született, a mint a villám fiai magasba repülnek.
൭തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
8 Azonban én Istenhez fordulnék, és az Istenhez intézném ügyemet.
൮ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;
9 A ki nagyokat tesz, kikutathatatlanul, csodásokat, úgy hogy számuk sincsen.
൯അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10 A ki esőt ad a földnek színére s vizet küld a térségek szinére,
൧൦അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
11 hogy az alacsonyokat magasra tegye, s a búsulók segítségre emelkednek.
൧൧അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12 Megbontja a ravaszok gondolatait, s nem végeznek kezeik olyat, a mi valódiság.
൧൨അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.
13 Megfogja a bölcseket ravaszságukban, s a ferdék tanácsa elhamarkodott;
൧൩അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14 nappal sötétségre találnak, és mint éjjel tapogatóznak délben.
൧൪പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15 Így megsegíti a kardtól, szájuktól, és az erősnek kezétől a szűkölködőt;
൧൫അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16 s lett remény a szegény számára, és a jogtalanság elzárta száját.
൧൬അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.
17 Íme boldog a halandó, kit Isten megfenyít, s a Mindenható oktatását meg ne vesd;
൧൭ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
18 mert ő fájdít és bekötöz, sebet üt és kezei gyógyítanak.
൧൮അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
19 Hat szorongatásban megment és hétben nem ér téged baj:
൧൯ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20 Éhségben megváltott a haláltól s háborúban kard hatalmától;
൨൦ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21 a nyelv ostora elől rejtve vagy s nem félsz pusztítástól, midőn jön;
൨൧നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22 pusztításon s éhínségen nevetsz, s a föld vadjától nem kell félned,
൨൨നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
23 mert a mező köveivel van szövetséged s a mező vadja békére állott veled.
൨൩വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
24 Megtudod, hogy béke a te sátorod; vizsgálod hajlékodat és nincs vétked;
൨൪നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും. അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
25 tudod, hogy sok a magzatod és sarjaid akár a földnek füve.
൨൫നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26 Erő teljében jutsz el sírhoz, a mint fölmén az asztag a maga idején.
൨൬തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
27 Íme, ez az, a mit kikutattunk, így van, hallgass rá és ismerd meg te!
൨൭ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.