< 1 Mózes 10 >
1 Ezek pedig nemzetségei Nóé fiainak, Sémnek, Chomnak és Jefesznek: születtek fiaik az özönvíz után.
൧നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.
2 Jefesz fiai: Gómer, Mágóg, Módáj, Jóvon és Tuvol, Mesech és Tirosz.
൨യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
3 Gómer fiai pedig: Áskenáz, Rifász és Tógármó.
൩ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
4 Jóvon fiai: Elisó és Társis, Kittim és Dodónim.
൪യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
5 Ezektől oszoltak el a szigeti népek, országaikban, mindegyik a maga nyelve szerint, családjaik szerint, népeikkel.
൫ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ. അവർ താന്താങ്ങളുടെ ദേശങ്ങളിൽ വെവ്വേറെ ഭാഷകൾ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി കുടുംബമായി പാർത്തു വരുന്നു.
6 Chom fiai pedig: Kús, Micráim, Pút és Kánaán.
൬ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
7 Kús fiai pedig: Szevó, Cháviló, Szávto, Rámo és Szávtechó; Rámo fiai pedig: Sevó és Dedón.
൭കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
8 Kús nemzette Nimródot, ő kezdett el hőssé lenni a földön.
൮കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
9 Ő hős vadász volt az Örökkévaló színe előtt, azért mondják: Mint Nimród, oly hős vadász az Örökkévaló színe előtt.
൯അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.
10 Volt pedig birodalmának elseje Bábel és Erech, Ákkád meg Kálne, Sineor országában.
൧൦ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
11 Ezen országból ment ki Ássúrba és építette Ninivét és Rechóvosz-Irt, meg Keláchot,
൧൧ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബൊത്ത് ഇർ, കാലഹ്,
12 és Reszent, Ninive és Kelách között; az a nagyváros.
൧൨നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
13 Micráim pedig nemzette Lúdimót, Ánomimot, Lehovimot és Náftúchimot,
൧൩മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
14 és Pászrúszimot, meg gászlúchimot – ahonnan a filiszteusok származtak – és a Kaftórimot.
൧൪പത്രൂസീം, കസ്ലൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.
15 Kánaán pedig nemzette Cidónt, elsőszülöttét és Chétet,
൧൫കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
16 és a Jevúszit, az Emórit, a Girgósit
൧൬യെബൂസ്യൻ, അമോര്യൻ,
17 a Chivvit, az Árkit és a Szinit;
൧൭ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
18 az Árvódit, a Cemorit és a Chámószit; és azután elszéledtek a Kánaáni családjai.
൧൮അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
19 És Kánaán határa volt Cidóntól, Geror mentén Ázzóig, Szodoma, Gomorrha, Ádmó és Cevóim mentén Lesáig.
൧൯കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.
20 Ezek Chom fiai családjaik szerint, nyelveik szerint, országaikban, népeikkel.
൨൦അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്‍റെ പുത്രന്മാർ.
21 És Sémnek is születtek (fiai); ő volt atyja Éver minden fiának, nagyobbik fivére Jefesznek.
൨൧യാഫെത്തിന്റെ ജ്യേഷ്ഠനും ഏബെരിന്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.
22 Sém fiai: Élom, Ássúr, Árpáchsod, Lúd és Áram.
൨൨ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
23 Áram fiai pedig: Uc, Chúl, Geszer és Más.
൨൩അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
24 Árpáchsod pedig nemzette Seláchot és Selách nemzette Évert.
൨൪അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
25 Évernek pedig született két fia; az egyik neve Peleg, mert az ő napjaiban osztatott föl a föld és testvérének neve: Jokton.
൨൫ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്നു പേർ.
26 És Jokton nemzette Álmódodot és Selefet, Chácármóveszt és Jeráchot;
൨൬യൊക്താന്‍റെ പുത്രന്‍ അല്മോദാദ്,
27 Hádoromot, Uzolt és Diklót;
൨൭ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
28 Óvolt, Ávimóélt és Sevót;
൨൮ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
29 Ófirt és Chávilót és Jóvovot; mindezek Jokton fiai.
൨൯ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
30 És lakásuk volt Mesától Szefár mentén a keleti hegyig.
൩൦അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
31 Ezek Sém fiai családjaik, nyelveink szerint, az ő országaikban, népeik szerint.
൩൧ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ശേമിന്റെ സന്തതിപരമ്പര.
32 Ezek Nóé fiainak családjai nemzetségeik szerint, az ő népeikkel, és ezektől oszoltak el a népek a földön az özönvíz után.
൩൨ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരിൽനിന്നാണ് ജലപ്രളയത്തിനുശേഷം ജനതകൾ ഭൂമിയിലാകെ വ്യാപിച്ചത്.