< 1 Sámuel 9 >
1 Volt egy ember Benjáminból, neve Kis, Abíél fia, Czerór fia, Bekhórat fia, Afíach fia, egy Benjáminbeli ember fia, derék vitéz.
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
2 Annak volt egy fia, neve Sául, ifjú és szép és nem volt senki Izrael fiai közül szebb nálánál: vállától feljebb magasabb volt az egész népnél.
അവന്നു ശൌൽ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
3 Elvesztek Kisnek, Sául atyjának szamarai; ekkor szólt Kis Sáulhoz az ő fiához: Vegyél csak magaddal egyet a legények közül, és kelj föl, menj, keresd a szamarakat.
ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
4 Bejárta Efraim hegységét, bejárta Sálísa vidékét, de nem találták; bejárták Sáalim vidékét, de nem voltak meg; bejárták Benjámin vidékét, de nem találták.
അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.
5 Czúf vidékére értek, akkor azt mondta Sául a legényének, aki vele volt: Gyere, hadd térünk vissza, nehogy atyám, fölhagyván a szamarakkal, miattunk aggódjék.
സൂഫ് ദേശത്തു എത്തിയപ്പോൾ ശൌൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
6 Mondta neki: Íme, kérlek, Istennek egy embere van a városban, és a férfiú tisztelni való, minden, amit beszél, be is következik; most hát, menjünk oda, talán tudtunkra adja azon utunkat, melyre menjünk.
അതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
7 Erre mondta Sául a legényének: Ám menjünk, de mit vigyünk a férfiúnak? Bizony a kenyér kifogyott edényeinkből, ajándék pedig nincs, hogy vigyünk az Isten emberének; mi van nálunk?
ശൌൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീൎന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
8 Továbbra is felelt a legény Sáulnak és mondta: Íme, van kezemben egy negyed sékel ezüst; majd adom az Isten emberének, és tudtunkra adja utunkat.
ഭൃത്യൻ ശൌലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
9 Azelőtt Izraelben így szólt az ember, mikor ment Istent kérdezni: Gyertek, hadd megyünk a látóhoz! Mert a mai prófétát nevezték azelőtt látónak.
പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദൎശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദൎശകൻ എന്നു പറഞ്ഞുവന്നു.--
10 És mondta Sául a legényének: Jó a beszéded, gyere, hadd megyünk. És mentek a városba, ahol volt az Isten embere.
ശൌൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
11 Épen fölmentek a város hágóján, amidőn találtak leányokat, kik kijöttek vizet meríteni; mondták nekik: Itt van-e a látó?
അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദൎശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
12 Feleltek nekik és mondták: Itt van, íme előtted; siess most, mert ma jött a városba, mert áldozása van ma a népnek a magaslaton.
അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.
13 Mihelyt bementek a városba, azonnal megtaláljátok őt, mielőtt fölmegy a magaslatra étkezni, mert nem étkezik a nép, míg ő el nem jön, mivel ő áldja meg az áldozatot, azután étkeznek a meghívottak; most hát menjetek fel, mert őt – ez idő szerint megtaláljátok őt.
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
14 És fölmentek a városba; éppen a város közepére értek, s íme Sámuel jött eléjük, hogy fölmenjen a magaslatra.
അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
15 Az Örökkévaló pedig kinyilatkoztatta volt Sámuel füleibe, egy nappal Sául jötte előtt, mondván:
എന്നാൽ ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
16 Holnap, ilyen időben, küldök hozzád egy férfiút Benjámin országából: azt kenjed föl fejedelemnek Izrael népem fölé, hogy megsegítse népemet a filiszteusok kezéből; mert láttam népemet, mivel eljutott hozzám kiáltása.
നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
17 Sámuel pedig meglátta Sáult, s megszólította az Örökkévaló: Íme a férfiú, kiről szóltam hozzád, ez fog; uralkodni népemen.
ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
18 S odalépett Sául Sámuelhez a kapuban és mondta: Mondd meg nekem, kérlek, merre van a látó háza?
അന്നേരം ശൌൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദൎശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
19 Felelt Sámuel Sáulnak és mondta: Én vagyok a látó; menj föl előttem a magaslatra és étkezzetek ma velem; majd elbocsátlak reggel és mindent, ami szívedben van, megmondok neked.
ശമൂവേൽ ശൌലിനോടു: ദൎശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20 A szamarakra pedig, melyek elvesztek ma harmadnapja ne fordítsd rájuk szívedet, mert megtaláltattak; kié is Izrael minden gyönyörűsége, nemde tiéd és atyád egész házáé?
മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സൎവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
21 Felelt Sául és mondta: Nem vagyok-e Benjáminbeli, legkisebbjeiből Izrael törzseinek, családom pedig a legcsekélyebb Benjámin törzsének minden családjai közül; miért beszéltél hát hozzám ilyen dolgot!
അതിന്നു ശൌൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
22 Ekkor vette Sámuel Sáult és legényét és bevezette őket a terembe; s adott nekik helyet a meghívottak élén, voltak pedig mintegy harminc ember.
പിന്നെ ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവൎക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
23 És mondta Sámuel a szakácsnak: Add ide azt a részt, melyet adtam neked, melyről szóltam hozzád: tedd azt el magadnál.
ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
24 És levette a szakács a combot és ami rajta volt és odatette Sául elé és mondta: Íme ami megmaradt, tedd magad elé, egyél, mert azon meghatározott időre tartatott számodra, melyről mondtam: meghívom a népet. És evett Sául Sámuellel ama napon.
വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.
25 Erre lementek a magaslatról a városba; és beszélt Sáullal a háztetőn.
അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൌലുമായി സംസാരിച്ചു.
26 Korán fölkeltek, és volt a hajnal feljöttekor, fölszólt Sámuel Sáulhoz a háztetőre, mondván: Kelj fel, hogy elbocsássalak! Fölkelt Sául és kimentek ketten, ő meg Sámuel, az utcára.
അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു,
27 Ők leértek a város végére és Sámuel szólt Sáulhoz: Mondd a legénynek, hogy menjen előre – és előre ment – te pedig állj meg ezennel, s majd hallatom veled az Isten igéjét.
പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൌലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി; - ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു.