< 1 Sámuel 21 >
1 És eljutott Dávid Nóbba Achímélekh paphoz; és elésietett Achímélekh Dávidnak és mondta neki: Mért vagy te egyedül és senki sincs veled?
൧ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത്?” എന്നു ചോദിച്ചു.
2 Mondta Dávid Achímélekh papnak: A király parancsolt nekem valamit és szólt hozzám: senki ne tudja semmiképpen a dolgot, melyben küldelek és melyet neked parancsoltam; a legényeket pedig odarendeltem egy bizonyos helyre.
൨ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്ന് കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു.
3 Most pedig, mi van kezed alatt, öt kenyér-e, add a kezembe, vagy ami található.
൩അതുകൊണ്ട് നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരണം” എന്നു പറഞ്ഞു.
4 Felelt a pap Dávidnak és mondta: Nincs közönséges kenyér kezem alatt, hanem szentkenyér van – hacsak asszonytól óvakodtak a legények.
൪അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന്” ഉത്തരം പറഞ്ഞു.
5 És felelt Dávid a papnak és mondta neki: Sőt inkább, asszony tiltva van nekünk, mint tegnap; tegnapelőtt; amikor elindultam, szentek voltak a legények edényei – pedig ez közönséges út – hát még ma, hogy szentség lesz az edényben!
൫ദാവീദ് പുരോഹിതനോട്: മൂന്ന് ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും” എന്നു പറഞ്ഞു.
6 És adott neki a pap szentséget, mert nem volt ott kenyér, csak a színkenyér, mely eltávolíttatott az Örökkévaló színe elől, hogy oda tegyenek meleg kenyeret, amely napon elvétetett.
൬അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
7 De volt ott ama napon egy ember Sául szolgái közül, elzárva az Örökkévaló színe előtt; neve Dóég, az edómi, Sául pásztorainak legfőbbje. –
൭എന്നാൽ അന്ന് ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്ന് പേരുള്ള ഒരു ഏദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു.
8 Ekkor mondta Dávid Achímélekhnek: Hát nincs itt kezed alatt dárda vagy kard? Mert sem kardomat, sem fegyvereimet nem vettem kezemhez, mert sürgős volt a király dolga.
൮ദാവീദ് അഹീമേലെക്കിനോട്: “ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം വളരെ വേഗം നിർവ്വഹിക്കാനുള്ളതുകൊണ്ട് ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല” എന്നു പറഞ്ഞു.
9 Mondta a pap: Góliátnak, a filiszteusnak kardja, kit megvertél a tölgy völgyében, itt van beburkolva a ruhába az éfód mögött; ha azt vennéd magadhoz, vedd, mert nincs más rajta kívül e helyütt. Erre mondta Dávid: Nincs olyan mint az, adjad nekem!
൯അപ്പോൾ പുരോഹിതൻ: “ഏലാ താഴ്വരയിൽവെച്ച് നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വെച്ചിരിക്കുന്നു; അത് വേണമെങ്കിൽ എടുത്തുകൊള്ളുക; അതല്ലാതെ വേറെ ഒന്നുമില്ല” എന്നു പറഞ്ഞു. “അതിന് തുല്യം മറ്റൊന്നുമില്ല; അത് എനിക്ക് തരണം” എന്നു ദാവീദ് പറഞ്ഞു.
10 Fölkelt Dávid és elszökött aznap Sául elől; és eljött Ákhíshoz, Gát királyához.
൧൦പിന്നെ ശൌലിന്റെ അടുത്ത് നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
11 Ekkor szóltak Ákhís szolgái hozzá: Nem Dávid-e ez, az ország királya? nemde erről énekelnek körtáncban, mondván: megverte Sául az ő ezreit, Dávid pedig a tízezreit?
൧൧എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട്: “ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്ന് അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ” എന്നു പറഞ്ഞു.
12 Szívére vette Dávid e szavakat és nagyon félt Ákhístól, Gát királyától.
൧൨ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയപ്പോൾ ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
13 Elváltoztatta tehát eszét szemük előtt és eszelősködött kezeik közt; rajzolt a kapu ajtóira és lefolyatta nyálát szakállára.
൧൩അവരുടെ മുമ്പാകെ തന്റെ ഭാവം മാറ്റി, ബുദ്ധിഭ്രമം നടിച്ച്, വാതിലിന്റെ കതകുകളിൽ വരച്ച്, താടിയിൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
14 Ekkor szólt Akhís a szolgáihoz: Íme, látjátok, őrült ember! Minek hozzátok őt hozzám?
൧൪ആഖീശ് തന്റെ ഭൃത്യന്മാരോട്: “ഈ മനുഷ്യൻ ഭ്രാന്തൻ ആണെന്ന് നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?
15 Híjával vagyok-e én az őrülteknek, hogy hoztátok ezt, hogy bolondozzon előttem? Vajon ez jöjjön-e be házamba?
൧൫എന്റെ മുമ്പാകെ ഭ്രാന്തുകളിക്കുവാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവാണോ? എന്റെ അരമനയിൽ ആണോ ഇവൻ വരേണ്ടത്” എന്നു പറഞ്ഞു.