< תהילים 89 >
משכיל לאיתן האזרחי חסדי יהוה עולם אשירה לדר ודר אודיע אמונתך בפי׃ | 1 |
൧എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും.
כי אמרתי עולם חסד יבנה שמים תכן אמונתך בהם׃ | 2 |
൨“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; അങ്ങയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
כרתי ברית לבחירי נשבעתי לדוד עבדי׃ | 3 |
൩എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
עד עולם אכין זרעך ובניתי לדר ודור כסאך סלה׃ | 4 |
൪“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും”. (സേലാ)
ויודו שמים פלאך יהוה אף אמונתך בקהל קדשים׃ | 5 |
൫യഹോവേ, സ്വർഗ്ഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും വർണ്ണിക്കും.
כי מי בשחק יערך ליהוה ידמה ליהוה בבני אלים׃ | 6 |
൬സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
אל נערץ בסוד קדשים רבה ונורא על כל סביביו׃ | 7 |
൭ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
יהוה אלהי צבאות מי כמוך חסין יה ואמונתך סביבותיך׃ | 8 |
൮സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, അങ്ങയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു.
אתה מושל בגאות הים בשוא גליו אתה תשבחם׃ | 9 |
൯അങ്ങ് സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു.
אתה דכאת כחלל רהב בזרוע עזך פזרת אויביך׃ | 10 |
൧൦അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; അങ്ങയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
לך שמים אף לך ארץ תבל ומלאה אתה יסדתם׃ | 11 |
൧൧ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു.
צפון וימין אתה בראתם תבור וחרמון בשמך ירננו׃ | 12 |
൧൨ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു;
לך זרוע עם גבורה תעז ידך תרום ימינך׃ | 13 |
൧൩അങ്ങയുടെ ഭുജം വീര്യമുള്ളത്; അങ്ങയുടെ കൈ ബലമുള്ളതും അങ്ങയുടെ വലങ്കൈ ഉന്നതവും ആകുന്നു.
צדק ומשפט מכון כסאך חסד ואמת יקדמו פניך׃ | 14 |
൧൪നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു.
אשרי העם יודעי תרועה יהוה באור פניך יהלכון׃ | 15 |
൧൫ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ അങ്ങയുടെ മുഖപ്രകാശത്തിൽ നടക്കും.
בשמך יגילון כל היום ובצדקתך ירומו׃ | 16 |
൧൬അവർ ഇടവിടാതെ അങ്ങയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; അങ്ങയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
כי תפארת עזמו אתה וברצנך תרים קרננו׃ | 17 |
൧൭അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; അങ്ങയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു.
כי ליהוה מגננו ולקדוש ישראל מלכנו׃ | 18 |
൧൮നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
אז דברת בחזון לחסידיך ותאמר שויתי עזר על גבור הרימותי בחור מעם׃ | 19 |
൧൯അന്ന് അങ്ങ് ദർശനത്തിൽ അങ്ങയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുവന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
מצאתי דוד עבדי בשמן קדשי משחתיו׃ | 20 |
൨൦ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
אשר ידי תכון עמו אף זרועי תאמצנו׃ | 21 |
൨൧എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
לא ישא אויב בו ובן עולה לא יעננו׃ | 22 |
൨൨ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
וכתותי מפניו צריו ומשנאיו אגוף׃ | 23 |
൨൩ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും,
ואמונתי וחסדי עמו ובשמי תרום קרנו׃ | 24 |
൨൪എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
ושמתי בים ידו ובנהרות ימינו׃ | 25 |
൨൫അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
הוא יקראני אבי אתה אלי וצור ישועתי׃ | 26 |
൨൬അവൻ എന്നോട്: ‘അങ്ങ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
אף אני בכור אתנהו עליון למלכי ארץ׃ | 27 |
൨൭ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
לעולם אשמור לו חסדי ובריתי נאמנת לו׃ | 28 |
൨൮ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
ושמתי לעד זרעו וכסאו כימי שמים׃ | 29 |
൨൯ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
אם יעזבו בניו תורתי ובמשפטי לא ילכון׃ | 30 |
൩൦അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
אם חקתי יחללו ומצותי לא ישמרו׃ | 31 |
൩൧എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
ופקדתי בשבט פשעם ובנגעים עונם׃ | 32 |
൩൨ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
וחסדי לא אפיר מעמו ולא אשקר באמונתי׃ | 33 |
൩൩എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
לא אחלל בריתי ומוצא שפתי לא אשנה׃ | 34 |
൩൪ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
אחת נשבעתי בקדשי אם לדוד אכזב׃ | 35 |
൩൫ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
זרעו לעולם יהיה וכסאו כשמש נגדי׃ | 36 |
൩൬അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
כירח יכון עולם ועד בשחק נאמן סלה׃ | 37 |
൩൭അത് ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും”. (സേലാ)
ואתה זנחת ותמאס התעברת עם משיחך׃ | 38 |
൩൮എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
נארתה ברית עבדך חללת לארץ נזרו׃ | 39 |
൩൯അങ്ങയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
פרצת כל גדרתיו שמת מבצריו מחתה׃ | 40 |
൪൦അങ്ങ് അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
שסהו כל עברי דרך היה חרפה לשכניו׃ | 41 |
൪൧വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
הרימות ימין צריו השמחת כל אויביו׃ | 42 |
൪൨അങ്ങ് അവന്റെ വൈരികളുടെ വലംകൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
אף תשיב צור חרבו ולא הקימתו במלחמה׃ | 43 |
൪൩അവന്റെ വാളിന്റെ വായ്ത്തല അങ്ങ് മടക്കി; യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല.
השבת מטהרו וכסאו לארץ מגרתה׃ | 44 |
൪൪അവന്റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
הקצרת ימי עלומיו העטית עליו בושה סלה׃ | 45 |
൪൫അവന്റെ യൗവനത്തെ അങ്ങ് ചുരുക്കി; അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. (സേലാ)
עד מה יהוה תסתר לנצח תבער כמו אש חמתך׃ | 46 |
൪൬യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും അങ്ങയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
זכר אני מה חלד על מה שוא בראת כל בני אדם׃ | 47 |
൪൭എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
מי גבר יחיה ולא יראה מות ימלט נפשו מיד שאול סלה׃ (Sheol ) | 48 |
൪൮ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? (സേലാ) (Sheol )
איה חסדיך הראשנים אדני נשבעת לדוד באמונתך׃ | 49 |
൪൯കർത്താവേ, അങ്ങയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് സത്യംചെയ്ത അങ്ങയുടെ പുരാതനകൃപകൾ എവിടെ?
זכר אדני חרפת עבדיך שאתי בחיקי כל רבים עמים׃ | 50 |
൫൦കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
אשר חרפו אויביך יהוה אשר חרפו עקבות משיחך׃ | 51 |
൫൧യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ അങ്ങയുടെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
ברוך יהוה לעולם אמן ואמן׃ | 52 |
൫൨യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.