< תהילים 20 >
למנצח מזמור לדוד יענך יהוה ביום צרה ישגבך שם אלהי יעקב׃ | 1 |
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.
ישלח עזרך מקדש ומציון יסעדך׃ | 2 |
അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.
יזכר כל מנחתך ועולתך ידשנה סלה׃ | 3 |
നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. (സേലാ)
יתן לך כלבבך וכל עצתך ימלא׃ | 4 |
അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.
נרננה בישועתך ובשם אלהינו נדגל ימלא יהוה כל משאלותיך׃ | 5 |
താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും. യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.
עתה ידעתי כי הושיע יהוה משיחו יענהו משמי קדשו בגברות ישע ימינו׃ | 6 |
യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.
אלה ברכב ואלה בסוסים ואנחנו בשם יהוה אלהינו נזכיר׃ | 7 |
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു, എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.
המה כרעו ונפלו ואנחנו קמנו ונתעודד׃ | 8 |
അവർ ശക്തിക്ഷയിച്ച് നിലംപൊത്തും, ഞങ്ങളോ, എഴുന്നേറ്റ് ഉറച്ചുനിൽക്കും.
יהוה הושיעה המלך יעננו ביום קראנו׃ | 9 |
യഹോവേ, രാജാവിനു വിജയം നൽകണമേ! ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ!