< נחמיה 7 >
ויהי כאשר נבנתה החומה ואעמיד הדלתות ויפקדו השוערים והמשררים והלוים׃ | 1 |
൧എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
ואצוה את חנני אחי ואת חנניה שר הבירה על ירושלם כי הוא כאיש אמת וירא את האלהים מרבים׃ | 2 |
൨എന്റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു; കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
ויאמר להם לא יפתחו שערי ירושלם עד חם השמש ועד הם עמדים יגיפו הדלתות ואחזו והעמיד משמרות ישבי ירושלם איש במשמרו ואיש נגד ביתו׃ | 3 |
൩ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്ന് പറഞ്ഞു.
והעיר רחבת ידים וגדולה והעם מעט בתוכה ואין בתים בנוים׃ | 4 |
൪എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
ויתן אלהי אל לבי ואקבצה את החרים ואת הסגנים ואת העם להתיחש ואמצא ספר היחש העולים בראשונה ואמצא כתוב בו׃ | 5 |
൫വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
אלה בני המדינה העלים משבי הגולה אשר הגלה נבוכדנצר מלך בבל וישובו לירושלם וליהודה איש לעירו׃ | 6 |
൬“ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേക്കും വന്നവരായ ദേശനിവാസികൾ:
הבאים עם זרבבל ישוע נחמיה עזריה רעמיה נחמני מרדכי בלשן מספרת בגוי נחום בענה מספר אנשי עם ישראל׃ | 7 |
൭ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:
בני פרעש אלפים מאה ושבעים ושנים׃ | 8 |
൮പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
בני שפטיה שלש מאות שבעים ושנים׃ | 9 |
൯ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്.
בני ארח שש מאות חמשים ושנים׃ | 10 |
൧൦ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്.
בני פחת מואב לבני ישוע ויואב אלפים ושמנה מאות שמנה עשר׃ | 11 |
൧൧യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്.
בני עילם אלף מאתים חמשים וארבעה׃ | 12 |
൧൨ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
בני זתוא שמנה מאות ארבעים וחמשה׃ | 13 |
൧൩സഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച്.
בני זכי שבע מאות וששים׃ | 14 |
൧൪സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
בני בנוי שש מאות ארבעים ושמנה׃ | 15 |
൧൫ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട്.
בני בבי שש מאות עשרים ושמנה׃ | 16 |
൧൬ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ട്.
בני עזגד אלפים שלש מאות עשרים ושנים׃ | 17 |
൧൭അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്.
בני אדניקם שש מאות ששים ושבעה׃ | 18 |
൧൮അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ്.
בני בגוי אלפים ששים ושבעה׃ | 19 |
൧൯ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ്.
בני עדין שש מאות חמשים וחמשה׃ | 20 |
൨൦ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച്.
בני אטר לחזקיה תשעים ושמנה׃ | 21 |
൨൧ഹിസ്ക്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
בני חשם שלש מאות עשרים ושמנה׃ | 22 |
൨൨ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ട്.
בני בצי שלש מאות עשרים וארבעה׃ | 23 |
൨൩ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാല്.
בני חריף מאה שנים עשר׃ | 24 |
൨൪ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ട്.
בני גבעון תשעים וחמשה׃ | 25 |
൨൫ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്.
אנשי בית לחם ונטפה מאה שמנים ושמנה׃ | 26 |
൨൬ബേത്ത്-ലേഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്.
אנשי ענתות מאה עשרים ושמנה׃ | 27 |
൨൭അനാഥോത്യർ നൂറ്റിരുപത്തെട്ട്.
אנשי בית עזמות ארבעים ושנים׃ | 28 |
൨൮ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.
אנשי קרית יערים כפירה ובארות שבע מאות ארבעים ושלשה׃ | 29 |
൨൯കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.
אנשי הרמה וגבע שש מאות עשרים ואחד׃ | 30 |
൩൦രാമക്കാരും ഗിബക്കാരും അറുനൂറ്റിരുപത്തൊന്ന്.
אנשי מכמס מאה ועשרים ושנים׃ | 31 |
൩൧മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ട്.
אנשי בית אל והעי מאה עשרים ושלשה׃ | 32 |
൩൨ബേഥേൽകാരും ഹായിക്കാരും നൂറ്റിരുപത്തിമൂന്ന്.
אנשי נבו אחר חמשים ושנים׃ | 33 |
൩൩മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്.
בני עילם אחר אלף מאתים חמשים וארבעה׃ | 34 |
൩൪മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
בני חרם שלש מאות ועשרים׃ | 35 |
൩൫ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
בני ירחו שלש מאות ארבעים וחמשה׃ | 36 |
൩൬യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.
בני לד חדיד ואונו שבע מאות ועשרים ואחד׃ | 37 |
൩൭ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്ന്.
בני סנאה שלשת אלפים תשע מאות ושלשים׃ | 38 |
൩൮സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
הכהנים בני ידעיה לבית ישוע תשע מאות שבעים ושלשה׃ | 39 |
൩൯പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
בני אמר אלף חמשים ושנים׃ | 40 |
൪൦ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
בני פשחור אלף מאתים ארבעים ושבעה׃ | 41 |
൪൧പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.
൪൨ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴ്.
הלוים בני ישוע לקדמיאל לבני להודוה שבעים וארבעה׃ | 43 |
൪൩ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല്.
המשררים בני אסף מאה ארבעים ושמנה׃ | 44 |
൪൪സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.
השערים בני שלום בני אטר בני טלמן בני עקוב בני חטיטא בני שבי מאה שלשים ושמנה׃ | 45 |
൪൫വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട്.
הנתינים בני צחא בני חשפא בני טבעות׃ | 46 |
൪൬ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,
בני קירס בני סיעא בני פדון׃ | 47 |
൪൭സീയായുടെ മക്കൾ, പാദോന്റെ മക്കൾ,
בני לבנה בני חגבה בני שלמי׃ | 48 |
൪൮ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
בני חנן בני גדל בני גחר׃ | 49 |
൪൯ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
בני ראיה בני רצין בני נקודא׃ | 50 |
൫൦രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,
בני גזם בני עזא בני פסח׃ | 51 |
൫൧ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
בני בסי בני מעונים בני נפושסים׃ | 52 |
൫൨ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
בני בקבוק בני חקופא בני חרחור׃ | 53 |
൫൩ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,
בני בצלית בני מחידא בני חרשא׃ | 54 |
൫൪മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ,
בני ברקוס בני סיסרא בני תמח׃ | 55 |
൫൫ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,
൫൬തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
בני עבדי שלמה בני סוטי בני סופרת בני פרידא׃ | 57 |
൫൭ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
בני יעלא בני דרקון בני גדל׃ | 58 |
൫൮പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,
בני שפטיה בני חטיל בני פכרת הצביים בני אמון׃ | 59 |
൫൯ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമോന്റെ മക്കൾ.
כל הנתינים ובני עבדי שלמה שלש מאות תשעים ושנים׃ | 60 |
൬൦ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
ואלה העולים מתל מלח תל חרשא כרוב אדון ואמר ולא יכלו להגיד בית אבותם וזרעם אם מישראל הם׃ | 61 |
൬൧തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
בני דליה בני טוביה בני נקודא שש מאות וארבעים ושנים׃ | 62 |
൬൨ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ട് പേർ.
ומן הכהנים בני חביה בני הקוץ בני ברזלי אשר לקח מבנות ברזלי הגלעדי אשה ויקרא על שמם׃ | 63 |
൬൩പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
אלה בקשו כתבם המתיחשים ולא נמצא ויגאלו מן הכהנה׃ | 64 |
൬൪ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
ויאמר התרשתא להם אשר לא יאכלו מקדש הקדשים עד עמד הכהן לאורים ותומים׃ | 65 |
൬൫ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.
כל הקהל כאחד ארבע רבוא אלפים שלש מאות וששים׃ | 66 |
൬൬സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.
מלבד עבדיהם ואמהתיהם אלה שבעת אלפים שלש מאות שלשים ושבעה ולהם משררים ומשררות מאתים וארבעים וחמשה׃ | 67 |
൬൭അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
סוסיהם שבע מאות שלשים וששה פרדיהם מאתים ארבעים וחמשה׃ | 68 |
൬൮എഴുനൂറ്റിമുപ്പത്താറ് കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതകളും
גמלים ארבע מאות שלשים וחמשה חמרים ששת אלפים שבע מאות ועשרים׃ | 69 |
൬൯നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
ומקצת ראשי האבות נתנו למלאכה התרשתא נתן לאוצר זהב דרכמנים אלף מזרקות חמשים כתנות כהנים שלשים וחמש מאות׃ | 70 |
൭൦പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.
ומראשי האבות נתנו לאוצר המלאכה זהב דרכמונים שתי רבות וכסף מנים אלפים ומאתים׃ | 71 |
൭൧പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും ഏകദേശം 1,200 കിലോഗ്രാം വെള്ളിയും കൊടുത്തു.
ואשר נתנו שארית העם זהב דרכמונים שתי רבוא וכסף מנים אלפים וכתנת כהנים ששים ושבעה׃ | 72 |
൭൨ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും 1,100 കിലോഗ്രാം വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.
וישבו הכהנים והלוים והשוערים והמשררים ומן העם והנתינים וכל ישראל בעריהם ויגע החדש השביעי ובני ישראל בעריהם׃ | 73 |
൭൩അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.