< בראשית 5 >

זה ספר תולדת אדם ביום ברא אלהים אדם בדמות אלהים עשה אתו׃ 1
ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
זכר ונקבה בראם ויברך אתם ויקרא את שמם אדם ביום הבראם׃ 2
സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
ויחי אדם שלשים ומאת שנה ויולד בדמותו כצלמו ויקרא את שמו שת׃ 3
ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു.
ויהיו ימי אדם אחרי הולידו את שת שמנה מאת שנה ויולד בנים ובנות׃ 4
ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.
ויהיו כל ימי אדם אשר חי תשע מאות שנה ושלשים שנה וימת׃ 5
ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי שת חמש שנים ומאת שנה ויולד את אנוש׃ 6
ശേത്തിന് 105 വയസ്സായപ്പോൾ അവൻ ഏനോശിനെ ജന്മം നൽകി.
ויחי שת אחרי הולידו את אנוש שבע שנים ושמנה מאות שנה ויולד בנים ובנות׃ 7
ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ויהיו כל ימי שת שתים עשרה שנה ותשע מאות שנה וימת׃ 8
ശേത്തിന്റെ ആയുഷ്കാലം ആകെ 912 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי אנוש תשעים שנה ויולד את קינן׃ 9
ഏനോശിന് 90 വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി.
ויחי אנוש אחרי הולידו את קינן חמש עשרה שנה ושמנה מאות שנה ויולד בנים ובנות׃ 10
൧൦കേനാനെ ജനിപ്പിച്ച ശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു.
ויהיו כל ימי אנוש חמש שנים ותשע מאות שנה וימת׃ 11
൧൧ഏനോശിന്റെ ആയുഷ്കാലം ആകെ 905 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי קינן שבעים שנה ויולד את מהללאל׃ 12
൧൨കേനാന് 70 വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
ויחי קינן אחרי הולידו את מהללאל ארבעים שנה ושמנה מאות שנה ויולד בנים ובנות׃ 13
൧൩മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ויהיו כל ימי קינן עשר שנים ותשע מאות שנה וימת׃ 14
൧൪കേനാന്റെ ആയുഷ്കാലം ആകെ 910 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי מהללאל חמש שנים וששים שנה ויולד את ירד׃ 15
൧൫മഹലലേലിന് 65 വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
ויחי מהללאל אחרי הולידו את ירד שלשים שנה ושמנה מאות שנה ויולד בנים ובנות׃ 16
൧൬യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ויהיו כל ימי מהללאל חמש ותשעים שנה ושמנה מאות שנה וימת׃ 17
൧൭മഹലലേലിന്റെ ആയുഷ്കാലം ആകെ 895 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי ירד שתים וששים שנה ומאת שנה ויולד את חנוך׃ 18
൧൮യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
ויחי ירד אחרי הולידו את חנוך שמנה מאות שנה ויולד בנים ובנות׃ 19
൧൯ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
ויהיו כל ימי ירד שתים וששים שנה ותשע מאות שנה וימת׃ 20
൨൦യാരെദിന്റെ ആയുഷ്കാലം ആകെ 962 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי חנוך חמש וששים שנה ויולד את מתושלח׃ 21
൨൧ഹാനോക്കിന് 65 വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
ויתהלך חנוך את האלהים אחרי הולידו את מתושלח שלש מאות שנה ויולד בנים ובנות׃ 22
൨൨മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
ויהי כל ימי חנוך חמש וששים שנה ושלש מאות שנה׃ 23
൨൩ഹാനോക്കിന്റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു.
ויתהלך חנוך את האלהים ואיננו כי לקח אתו אלהים׃ 24
൨൪ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
ויחי מתושלח שבע ושמנים שנה ומאת שנה ויולד את למך׃ 25
൨൫മെഥൂശലഹിന് 187 വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി
ויחי מתושלח אחרי הולידו את למך שתים ושמונים שנה ושבע מאות שנה ויולד בנים ובנות׃ 26
൨൬ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
ויהיו כל ימי מתושלח תשע וששים שנה ותשע מאות שנה וימת׃ 27
൨൭മെഥൂശലഹിന്റെ ആയുഷ്കാലം ആകെ 969 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויחי למך שתים ושמנים שנה ומאת שנה ויולד בן׃ 28
൨൮ലാമെക്കിന് 182 വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
ויקרא את שמו נח לאמר זה ינחמנו ממעשנו ומעצבון ידינו מן האדמה אשר אררה יהוה׃ 29
൨൯“യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
ויחי למך אחרי הולידו את נח חמש ותשעים שנה וחמש מאת שנה ויולד בנים ובנות׃ 30
൩൦നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
ויהי כל ימי למך שבע ושבעים שנה ושבע מאות שנה וימת׃ 31
൩൧ലാമെക്കിന്റെ ആയുഷ്കാലം ആകെ 777 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
ויהי נח בן חמש מאות שנה ויולד נח את שם את חם ואת יפת׃ 32
൩൨നോഹയ്ക്ക് 500 വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

< בראשית 5 >