< יחזקאל 36 >
ואתה בן אדם הנבא אל הרי ישראל ואמרת הרי ישראל שמעו דבר יהוה׃ | 1 |
“മനുഷ്യപുത്രാ, നീ ഇസ്രായേൽ പർവതങ്ങളോട് ഇപ്രകാരം പ്രവചിച്ചു പറയുക: ‘ഇസ്രായേൽ പർവതങ്ങളേ, യഹോവയുടെ വചനം കേൾക്കുക,
כה אמר אדני יהוה יען אמר האויב עליכם האח ובמות עולם למורשה היתה לנו׃ | 2 |
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച് “ആഹാ! പുരാതനഗിരികൾ ഞങ്ങളുടെ കൈവശത്തിലായിരിക്കുന്നു”’ എന്നു പറയുന്നുവല്ലോ.
לכן הנבא ואמרת כה אמר אדני יהוה יען ביען שמות ושאף אתכם מסביב להיותכם מורשה לשארית הגוים ותעלו על שפת לשון ודבת עם׃ | 3 |
അതിനാൽ നീ ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മനുഷ്യരുടെ അസൂയയും നിന്ദയുംനിറഞ്ഞ സംസാരത്തിനു പാത്രമായി ശേഷിക്കുന്ന രാഷ്ട്രങ്ങളുടെ അവകാശമായി മാറുംവിധം അവർ നിങ്ങളെ ശൂന്യമാക്കി നാലുപാടുനിന്നും നിങ്ങളെ തകർത്തതുകൊണ്ട്,
לכן הרי ישראל שמעו דבר אדני יהוה כה אמר אדני יהוה להרים ולגבעות לאפיקים ולגאיות ולחרבות השממות ולערים הנעזבות אשר היו לבז וללעג לשארית הגוים אשר מסביב׃ | 4 |
ഇസ്രായേൽ ഗിരിനിരകളേ, യഹോവയായ കർത്താവിന്റെ വാക്കു ശ്രദ്ധിക്കുക: പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിക്കിടക്കുന്ന ശൂന്യാവശിഷ്ടങ്ങളോടും ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവുമായിത്തീർന്നിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു—
לכן כה אמר אדני יהוה אם לא באש קנאתי דברתי על שארית הגוים ועל אדום כלא אשר נתנו את ארצי להם למורשה בשמחת כל לבב בשאט נפש למען מגרשה לבז׃ | 5 |
എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയിൽ ഞാൻ ശേഷിക്കുന്ന ജനതകളോടും ഏദോമിനോടും സംസാരിച്ചിരിക്കുന്നു. ഹൃദയത്തിൽ ആഹ്ലാദത്തോടും അസൂയയോടുംകൂടി അവർ എന്റെ ദേശം തങ്ങളുടെ അവകാശമാക്കി അതിന്റെ മേച്ചിൽസ്ഥലങ്ങളെ കവർച്ച ചെയ്തിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’
לכן הנבא על אדמת ישראל ואמרת להרים ולגבעות לאפיקים ולגאיות כה אמר אדני יהוה הנני בקנאתי ובחמתי דברתי יען כלמת גוים נשאתם׃ | 6 |
അതിനാൽ ഇസ്രായേൽദേശത്തെപ്പറ്റി പ്രവചിച്ച് അതിലെ പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജനതകളുടെ നിന്ദ സഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയിലും ക്രോധത്തിലും ഇപ്രകാരം സംസാരിക്കുന്നു.
לכן כה אמר אדני יהוה אני נשאתי את ידי אם לא הגוים אשר לכם מסביב המה כלמתם ישאו׃ | 7 |
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കുചുറ്റുമുള്ള ജനതകൾ നിന്ദ സഹിക്കേണ്ടിവരും എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്യുന്നു.
ואתם הרי ישראל ענפכם תתנו ופריכם תשאו לעמי ישראל כי קרבו לבוא׃ | 8 |
“‘എന്നാൽ ഇസ്രായേൽ പർവതങ്ങളേ, എന്റെ ജനമായ ഇസ്രായേൽ സ്വദേശത്തേക്കു വേഗം തിരിച്ചുവരുമെന്നതിനാൽ നിങ്ങൾ അവർക്കുവേണ്ടി കൊമ്പുകളും ഫലങ്ങളും പുറപ്പെടുവിക്കുക.
כי הנני אליכם ופניתי אליכם ונעבדתם ונזרעתם׃ | 9 |
ഞാൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനായി നിങ്ങളെ കൃപയോടെ വീക്ഷിക്കുന്നു; നിങ്ങളിൽ ഉഴവും വിതയും ഉണ്ടാകും.
והרביתי עליכם אדם כל בית ישראל כלה ונשבו הערים והחרבות תבנינה׃ | 10 |
നിങ്ങളിൽ വസിക്കുന്ന ജനങ്ങളെ, ഇസ്രായേൽജനത്തെ, ഒന്നാകെ ഞാൻ വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും. ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടും.
והרביתי עליכם אדם ובהמה ורבו ופרו והושבתי אתכם כקדמותיכם והיטבתי מראשתיכם וידעתם כי אני יהוה׃ | 11 |
നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
והולכתי עליכם אדם את עמי ישראל וירשוך והיית להם לנחלה ולא תוסף עוד לשכלם׃ | 12 |
ഞാൻ ജനത്തെ, എന്റെ ജനമായ ഇസ്രായേലിനെത്തന്നെ, നിങ്ങളിൽ അധിവസിക്കുമാറാക്കും. അവർ നിങ്ങളെ കൈവശമാക്കും. നിങ്ങൾ അവരുടെ അവകാശമായിത്തീരും. ഇനിമേൽ നീ അവരുടെ മക്കളെ അപഹരിക്കുകയില്ല.
כה אמר אדני יהוה יען אמרים לכם אכלת אדם אתי ומשכלת גויך היית׃ | 13 |
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ജനത്തെ തിന്നുകളകയും നിന്റെ രാഷ്ട്രത്തിലെ കുഞ്ഞുങ്ങളെ അപഹരിക്കുകയും ചെയ്യുന്നു,” എന്നു ചിലർ നിന്നോടു പറയുന്നു. അതുകൊണ്ട്,
לכן אדם לא תאכלי עוד וגויך לא תכשלי עוד נאם אדני יהוה׃ | 14 |
നീ ഇനിയൊരിക്കലും മനുഷ്യരെ തിന്നുകളയുകയും ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്യുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ולא אשמיע אליך עוד כלמת הגוים וחרפת עמים לא תשאי עוד וגויך לא תכשלי עוד נאם אדני יהוה׃ | 15 |
ഇനിയൊരിക്കലും നീ രാഷ്ട്രങ്ങളുടെ പരിഹാസം കേൾക്കുകയില്ല, ഇനിമേൽ നീ ജനങ്ങളുടെ നിന്ദ സഹിക്കേണ്ടിവരുകയില്ല, മേലാൽ ദേശം വീണുപോകാൻ നീ ഇടവരുത്തുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’”
ויהי דבר יהוה אלי לאמר׃ | 16 |
വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
בן אדם בית ישראל ישבים על אדמתם ויטמאו אותה בדרכם ובעלילותם כטמאת הנדה היתה דרכם לפני׃ | 17 |
“മനുഷ്യപുത്രാ, ഇസ്രായേൽജനം സ്വന്തം ദേശത്തു താമസിച്ചിരുന്നകാലത്ത് അവർ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ മലിനമാക്കി. അവരുടെ പെരുമാറ്റം എന്റെ ദൃഷ്ടിയിൽ ഋതുമതിയായ ഒരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
ואשפך חמתי עליהם על הדם אשר שפכו על הארץ ובגלוליהם טמאוה׃ | 18 |
അതിനാൽ ദേശത്ത് അവർ രക്തം ചൊരിഞ്ഞതിനാലും തങ്ങളുടെ വിഗ്രഹങ്ങളാൽ അതിനെ അശുദ്ധമാക്കിയതിനാലും ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞു.
ואפיץ אתם בגוים ויזרו בארצות כדרכם וכעלילותם שפטתים׃ | 19 |
ഞാൻ അവരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചു; അവർ രാജ്യങ്ങളിലെല്ലാം ചിന്നിച്ചിതറി. അവരുടെ ജീവിതരീതിക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ അവരെ ന്യായംവിധിച്ചു.
ויבוא אל הגוים אשר באו שם ויחללו את שם קדשי באמר להם עם יהוה אלה ומארצו יצאו׃ | 20 |
ഏതെല്ലാം ജനതകൾക്കിടയിൽ അവർ എത്തിച്ചേർന്നോ, അവിടെയെല്ലാം അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. കാരണം അവരെക്കുറിച്ചു ജനം: ‘ഇവർ യഹോവയുടെ ജനതയാണ്, എങ്കിലും അവർക്കു തങ്ങളുടെ നാടുവിട്ടുപോകേണ്ടിവന്നു’ എന്നു പറയാൻ ഇടയായി.
ואחמל על שם קדשי אשר חללוהו בית ישראל בגוים אשר באו שמה׃ | 21 |
ഇസ്രായേൽജനം പോയ ദേശങ്ങളിലെല്ലാം അവർ അശുദ്ധമാക്കിത്തീർത്ത എന്റെ വിശുദ്ധനാമത്തെപ്പറ്റി എനിക്കു ഹൃദയഭാരം ഉണ്ടായി.
לכן אמר לבית ישראל כה אמר אדני יהוה לא למענכם אני עשה בית ישראל כי אם לשם קדשי אשר חללתם בגוים אשר באתם שם׃ | 22 |
“അതിനാൽ ഇസ്രായേൽഗൃഹത്തോടു നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾക്കുവേണ്ടിയല്ല, നിങ്ങൾ പോയ ജനതകൾക്കിടയിലെല്ലാം അശുദ്ധമാക്കിത്തീർത്ത എന്റെ പരിശുദ്ധനാമത്തിനുവേണ്ടിയാണ് ഞാൻ ഈ കാര്യങ്ങൾചെയ്യാൻ പോകുന്നത്.
וקדשתי את שמי הגדול המחלל בגוים אשר חללתם בתוכם וידעו הגוים כי אני יהוה נאם אדני יהוה בהקדשי בכם לעיניהם׃ | 23 |
നിങ്ങൾ ജനതകൾക്കിടയിൽ അശുദ്ധമാക്കിയ, അവരുടെ മധ്യേ അശുദ്ധമായിത്തീർന്ന എന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധി ഞാൻ അവരെ കാണിക്കും. അങ്ങനെ നിങ്ങളിലൂടെ എന്റെ വിശുദ്ധി ഞാൻ അവരുടെ ദൃഷ്ടിയിൽ തെളിയിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ആ ജനതകൾ മനസ്സിലാക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ולקחתי אתכם מן הגוים וקבצתי אתכם מכל הארצות והבאתי אתכם אל אדמתכם׃ | 24 |
“‘ഞാൻ നിങ്ങളെ രാഷ്ട്രങ്ങളിൽനിന്ന് കൂട്ടി എല്ലാ രാജ്യങ്ങളിൽനിന്നും ശേഖരിച്ച് നിങ്ങളുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും.
וזרקתי עליכם מים טהורים וטהרתם מכל טמאותיכם ומכל גלוליכם אטהר אתכם׃ | 25 |
ഞാൻ നിങ്ങളുടെമേൽ നിർമലജലം തളിക്കും; നിങ്ങൾ നിർമലരായിത്തീരും. നിങ്ങളുടെ എല്ലാ അശുദ്ധികളെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ഞാൻ നിങ്ങളെ നിർമലീകരിക്കും.
ונתתי לכם לב חדש ורוח חדשה אתן בקרבכם והסרתי את לב האבן מבשרכם ונתתי לכם לב בשר׃ | 26 |
ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും.
ואת רוחי אתן בקרבכם ועשיתי את אשר בחקי תלכו ומשפטי תשמרו ועשיתם׃ | 27 |
ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
וישבתם בארץ אשר נתתי לאבתיכם והייתם לי לעם ואנכי אהיה לכם לאלהים׃ | 28 |
നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.
והושעתי אתכם מכל טמאותיכם וקראתי אל הדגן והרביתי אתו ולא אתן עליכם רעב׃ | 29 |
നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷിക്കും. ഞാൻ ധാന്യം വിളിച്ചുവരുത്തി അതു സമൃദ്ധമാക്കും, ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്തുകയില്ല.
והרביתי את פרי העץ ותנובת השדה למען אשר לא תקחו עוד חרפת רעב בגוים׃ | 30 |
ക്ഷാമംനിമിത്തം നിങ്ങൾ ഇനിയൊരിക്കലും രാഷ്ട്രങ്ങൾക്കിടയിൽ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും വയലിലെ വിളവും വർധിപ്പിക്കും.
וזכרתם את דרכיכם הרעים ומעלליכם אשר לא טובים ונקטתם בפניכם על עונתיכם ועל תועבתיכם׃ | 31 |
അന്ന് നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്കർമങ്ങളെയുംകുറിച്ച് ഓർത്ത് നിങ്ങളുടെ പാപങ്ങളും മ്ലേച്ഛതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ വെറുപ്പുതോന്നും.
לא למענכם אני עשה נאם אדני יהוה יודע לכם בושו והכלמו מדרכיכם בית ישראל׃ | 32 |
നിങ്ങൾനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതെന്നു നിങ്ങൾ അറിയണം, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ലജ്ജാവിവശരായിത്തീരുവിൻ.
כה אמר אדני יהוה ביום טהרי אתכם מכל עונותיכם והושבתי את הערים ונבנו החרבות׃ | 33 |
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നനാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങളിൽ വീണ്ടും ജനങ്ങളെ പാർപ്പിക്കും. നിങ്ങളുടെ ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടുകയും ചെയ്യും.
והארץ הנשמה תעבד תחת אשר היתה שממה לעיני כל עובר׃ | 34 |
ശൂന്യമായിരുന്ന ദേശം അതിൽക്കൂടി കടന്നുപോകുന്നവരുടെ ദൃഷ്ടിയിൽ ശൂന്യമായിക്കിടക്കാതെ അവിടെ കൃഷിചെയ്യപ്പെടുന്നതാകും.
ואמרו הארץ הלזו הנשמה היתה כגן עדן והערים החרבות והנשמות והנהרסות בצורות ישבו׃ | 35 |
അവർ പറയും, “ശൂന്യമായിക്കിടന്ന ഈ സ്ഥലം ഏദെൻതോട്ടംപോലെയായിത്തീർന്നു; കുപ്പക്കുന്നായും ശൂന്യമായും ഇടിഞ്ഞും കിടന്നിരുന്ന പട്ടണങ്ങൾ കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടതും ജനവാസവും ഉള്ളതുമായിത്തീർന്നല്ലോ.”
וידעו הגוים אשר ישארו סביבותיכם כי אני יהוה בניתי הנהרסות נטעתי הנשמה אני יהוה דברתי ועשיתי׃ | 36 |
അപ്പോൾ യഹോവയായ ഞാൻ ഇടിഞ്ഞുകിടന്നതിനെ വീണ്ടും പണിതുവെന്നും ശൂന്യമായിരുന്നിടത്ത് കൃഷിയിറക്കിയെന്നും നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങൾ അറിയും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു, ഞാൻ അതു നിറവേറ്റുകയും ചെയ്യും.’
כה אמר אדני יהוה עוד זאת אדרש לבית ישראל לעשות להם ארבה אתם כצאן אדם׃ | 37 |
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരിക്കൽക്കൂടി ഞാൻ ഇസ്രായേൽജനത്തിന്റെ അപേക്ഷകേട്ട് ഇത് അവർക്കുവേണ്ടി ചെയ്യും. അവരുടെ ജനങ്ങളെ ഞാൻ ആട്ടിൻപറ്റംപോലെ അനവധിയായി വർധിപ്പിക്കും.
כצאן קדשים כצאן ירושלם במועדיה כן תהיינה הערים החרבות מלאות צאן אדם וידעו כי אני יהוה׃ | 38 |
ശൂന്യമായിക്കിടന്നിരുന്ന പട്ടണങ്ങൾ ജെറുശലേമിലെ നിയമിക്കപ്പെട്ട ഉത്സവങ്ങളുടെ സമയത്ത് യാഗത്തിനുള്ള ആട്ടിൻപറ്റം അസംഖ്യമായിരിക്കുന്നതുപോലെ മനുഷ്യരാകുന്ന ആട്ടിൻപറ്റംകൊണ്ടു നിറയും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”