< דברי הימים א 6 >
בני לוי גרשון קהת ומררי׃ | 1 |
ലേവിയുടെ പുത്രന്മാർ: ഗേൎശോൻ, കെഹാത്ത്, മെരാരി.
ובני קהת עמרם יצהר וחברון ועזיאל׃ | 2 |
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
ובני עמרם אהרן ומשה ומרים ובני אהרן נדב ואביהוא אלעזר ואיתמר׃ | 3 |
അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിൎയ്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.
אלעזר הוליד את פינחס פינחס הליד את אבישוע׃ | 4 |
എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
ואבישוע הוליד את בקי ובקי הוליד את עזי׃ | 5 |
അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
ועזי הוליד את זרחיה וזרחיה הוליד את מריות׃ | 6 |
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
מריות הוליד את אמריה ואמריה הוליד את אחיטוב׃ | 7 |
മെരായോത്ത് അമൎയ്യാവെ ജനിപ്പിച്ചു;
ואחיטוב הוליד את צדוק וצדוק הוליד את אחימעץ׃ | 8 |
അമൎയ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
ואחימעץ הוליד את עזריה ועזריה הוליד את יוחנן׃ | 9 |
അഹിമാസ് അസൎയ്യാവെ ജനിപ്പിച്ചു; അസൎയ്യാവു യോഹാനാനെ ജനിപ്പിച്ചു;
ויוחנן הוליד את עזריה הוא אשר כהן בבית אשר בנה שלמה בירושלם׃ | 10 |
യോഹാനാൻ അസൎയ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൌരോഹിത്യം നടത്തിയതു.
ויולד עזריה את אמריה ואמריה הוליד את אחיטוב׃ | 11 |
അസൎയ്യാവു അമൎയ്യാവെ ജനിപ്പിച്ചു; അമൎയ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
ואחיטוב הוליד את צדוק וצדוק הוליד את שלום׃ | 12 |
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
ושלום הוליד את חלקיה וחלקיה הוליד את עזריה׃ | 13 |
ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസൎയ്യാവെ ജനിപ്പിച്ചു;
ועזריה הוליד את שריה ושריה הוליד את יהוצדק׃ | 14 |
അസൎയ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
ויהוצדק הלך בהגלות יהוה את יהודה וירושלם ביד נבכדנאצר׃ | 15 |
യഹോവാ നെബൂഖദ്നേസ്സർമുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
בני לוי גרשם קהת ומררי׃ | 16 |
ലേവിയുടെ പുത്രന്മാർ: ഗേൎശോം, കെഹാത്ത്, മെരാരി.
ואלה שמות בני גרשום לבני ושמעי׃ | 17 |
ഗേൎശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
ובני קהת עמרם ויצהר וחברון ועזיאל׃ | 18 |
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
בני מררי מחלי ומשי ואלה משפחות הלוי לאבותיהם׃ | 19 |
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
לגרשום לבני בנו יחת בנו זמה בנו׃ | 20 |
ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേൎശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
יואח בנו עדו בנו זרח בנו יאתרי בנו׃ | 21 |
അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
בני קהת עמינדב בנו קרח בנו אסיר בנו׃ | 22 |
കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
אלקנה בנו ואביסף בנו ואסיר בנו׃ | 23 |
അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
תחת בנו אוריאל בנו עזיה בנו ושאול בנו׃ | 24 |
അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൌൽ.
ובני אלקנה עמשי ואחימות׃ | 25 |
എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
אלקנה בנו אלקנה צופי בנו ונחת בנו׃ | 26 |
എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
אליאב בנו ירחם בנו אלקנה בנו׃ | 27 |
അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
ובני שמואל הבכר ושני ואביה׃ | 28 |
ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
בני מררי מחלי לבני בנו שמעי בנו עזה בנו׃ | 29 |
മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
שמעא בנו חגיה בנו עשיה בנו׃ | 30 |
അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
ואלה אשר העמיד דויד על ידי שיר בית יהוה ממנוח הארון׃ | 31 |
പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു.
ויהיו משרתים לפני משכן אהל מועד בשיר עד בנות שלמה את בית יהוה בירושלם ויעמדו כמשפטם על עבודתם׃ | 32 |
അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
ואלה העמדים ובניהם מבני הקהתי הימן המשורר בן יואל בן שמואל׃ | 33 |
തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;
בן אלקנה בן ירחם בן אליאל בן תוח׃ | 34 |
അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
בן ציף בן אלקנה בן מחת בן עמשי׃ | 35 |
അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
בן אלקנה בן יואל בן עזריה בן צפניה׃ | 36 |
അവൻ യോവേലിന്റെ മകൻ; അവൻ അസൎയ്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
בן תחת בן אסיר בן אביסף בן קרח׃ | 37 |
അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
בן יצהר בן קהת בן לוי בן ישראל׃ | 38 |
അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
ואחיו אסף העמד על ימינו אסף בן ברכיהו בן שמעא׃ | 39 |
അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
בן מיכאל בן בעשיה בן מלכיה׃ | 40 |
അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
בן אתני בן זרח בן עדיה׃ | 41 |
അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
בן איתן בן זמה בן שמעי׃ | 42 |
അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
בן יחת בן גרשם בן לוי׃ | 43 |
അവൻ യഹത്തിന്റെ മകൻ; അവൻ ഗേൎശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
ובני מררי אחיהם על השמאול איתן בן קישי בן עבדי בן מלוך׃ | 44 |
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
בן חשביה בן אמציה בן חלקיה׃ | 45 |
അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
בן אמצי בן בני בן שמר׃ | 46 |
അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
בן מחלי בן מושי בן מררי בן לוי׃ | 47 |
അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
ואחיהם הלוים נתונים לכל עבודת משכן בית האלהים׃ | 48 |
അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
ואהרן ובניו מקטירים על מזבח העולה ועל מזבח הקטרת לכל מלאכת קדש הקדשים ולכפר על ישראל ככל אשר צוה משה עבד האלהים׃ | 49 |
എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അൎപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
ואלה בני אהרן אלעזר בנו פינחס בנו אבישוע בנו׃ | 50 |
അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
בקי בנו עזי בנו זרחיה בנו׃ | 51 |
അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
מריות בנו אמריה בנו אחיטוב בנו׃ | 52 |
അവന്റെ മകൻ അമൎയ്യാവു; അവന്റെ മകൻ അഹീത്തൂബ്;
അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
ואלה מושבותם לטירותם בגבולם לבני אהרן למשפחת הקהתי כי להם היה הגורל׃ | 54 |
അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യൎക്കു--
ויתנו להם את חברון בארץ יהודה ואת מגרשיה סביבתיה׃ | 55 |
അവൎക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവൎക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
ואת שדה העיר ואת חצריה נתנו לכלב בן יפנה׃ | 56 |
എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേൎന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
ולבני אהרן נתנו את ערי המקלט את חברון ואת לבנה ואת מגרשיה ואת יתר ואת אשתמע ואת מגרשיה׃ | 57 |
അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
ואת חילז ואת מגרשיה את דביר ואת מגרשיה׃ | 58 |
ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
ואת עשן ואת מגרשיה ואת בית שמש ואת מגרשיה׃ | 59 |
ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
וממטה בנימן את גבע ואת מגרשיה ואת עלמת ואת מגרשיה ואת ענתות ואת מגרשיה כל עריהם שלש עשרה עיר במשפחותיהם׃ | 60 |
ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവൎക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു.
ולבני קהת הנותרים ממשפחת המטה ממחצית מטה חצי מנשה בגורל ערים עשר׃ | 61 |
കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതിഗോത്രത്തിൽ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.
ולבני גרשום למשפחותם ממטה יששכר וממטה אשר וממטה נפתלי וממטה מנשה בבשן ערים שלש עשרה׃ | 62 |
ഗേൎശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.
לבני מררי למשפחותם ממטה ראובן וממטה גד וממטה זבולן בגורל ערים שתים עשרה׃ | 63 |
മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
ויתנו בני ישראל ללוים את הערים ואת מגרשיהם׃ | 64 |
യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യൎക്കു കൊടുത്തു.
ויתנו בגורל ממטה בני יהודה וממטה בני שמעון וממטה בני בנימן את הערים האלה אשר יקראו אתהם בשמות׃ | 65 |
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
וממשפחות בני קהת ויהי ערי גבולם ממטה אפרים׃ | 66 |
കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
ויתנו להם את ערי המקלט את שכם ואת מגרשיה בהר אפרים ואת גזר ואת מגרשיה׃ | 67 |
അവൎക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
ואת יקמעם ואת מגרשיה ואת בית חורון ואת מגרשיה׃ | 68 |
ബേത്ത്-ഹോരോനും പുല്പുറങ്ങളും
ואת אילון ואת מגרשיה ואת גת רמון ואת מגרשיה׃ | 69 |
അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
וממחצית מטה מנשה את ענר ואת מגרשיה ואת בלעם ואת מגרשיה למשפחת לבני קהת הנותרים׃ | 70 |
മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.
לבני גרשום ממשפחת חצי מטה מנשה את גולן בבשן ואת מגרשיה ואת עשתרות ואת מגרשיה׃ | 71 |
ഗേൎശോമിന്റെ പുത്രന്മാൎക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
וממטה יששכר את קדש ואת מגרשיה את דברת ואת מגרשיה׃ | 72 |
യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
ואת ראמות ואת מגרשיה ואת ענם ואת מגרשיה׃ | 73 |
രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
וממטה אשר את משל ואת מגרשיה ואת עבדון ואת מגרשיה׃ | 74 |
ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
ואת חוקק ואת מגרשיה ואת רחב ואת מגרשיה׃ | 75 |
ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
וממטה נפתלי את קדש בגליל ואת מגרשיה ואת חמון ואת מגרשיה ואת קריתים ואת מגרשיה׃ | 76 |
നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിൎയ്യഥയീമും പുല്പുറങ്ങളും കൊടുത്തു.
לבני מררי הנותרים ממטה זבולן את רמונו ואת מגרשיה את תבור ואת מגרשיה׃ | 77 |
മെരാരിപുത്രന്മാരിൽ ശേഷമുള്ളവൎക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
ומעבר לירדן ירחו למזרח הירדן ממטה ראובן את בצר במדבר ואת מגרשיה ואת יהצה ואת מגרשיה׃ | 78 |
യെരീഹോവിന്നു സമീപത്തു യൊൎദ്ദാന്നക്കരെ യോൎദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
ואת קדמות ואת מגרשיה ואת מיפעת ואת מגרשיה׃ | 79 |
കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
וממטה גד את ראמות בגלעד ואת מגרשיה ואת מחנים ואת מגרשיה׃ | 80 |
ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
ואת חשבון ואת מגרשיה ואת יעזיר ואת מגרשיה׃ | 81 |
ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.