< תהילים 31 >
למנצח מזמור לדוד ב בך-יהוה חסיתי אל-אבושה לעולם בצדקתך פלטני | 1 |
൧സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അങ്ങയുടെ നീതിനിമിത്തം എന്നെ വിടുവിക്കണമേ.
הטה אלי אזנך-- מהרה הצילני היה לי לצור-מעוז--לבית מצודות להושיעני | 2 |
൨അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കണമേ. അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കണമേ.
כי-סלעי ומצודתי אתה ולמען שמך תנחני ותנהלני | 3 |
൩അവിടുന്ന് എന്റെ പാറയും എന്റെ കോട്ടയുമല്ലോ; അങ്ങയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കണമേ.
תוציאני--מרשת זו טמנו לי כי-אתה מעוזי | 4 |
൪അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കണമേ; അവിടുന്ന് എന്റെ അഭയസ്ഥാനമാകുന്നുവല്ലോ.
בידך אפקיד רוחי פדית אותי יהוה--אל אמת | 5 |
൫അങ്ങയുടെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, അവിടുന്ന് എന്നെ വീണ്ടെടുത്തിരിക്കുന്നു.
שנאתי השמרים הבלי-שוא ואני אל-יהוה בטחתי | 6 |
൬മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
אגילה ואשמחה בחסדך אשר ראית את-עניי ידעת בצרות נפשי | 7 |
൭ഞാൻ അങ്ങയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; അവിടുന്ന് എന്റെ അരിഷ്ടത കണ്ട് എന്റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.
ולא הסגרתני ביד-אויב העמדת במרחב רגלי | 8 |
൮ശത്രുവിന്റെ കയ്യിൽ അവിടുന്ന് എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകൾ അങ്ങ് വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.
חנני יהוה כי צר-לי עששה בכעס עיני נפשי ובטני | 9 |
൯യഹോവേ, എന്നോട് കൃപയുണ്ടാകണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.
כי כלו ביגון חיי-- ושנותי באנחה כשל בעוני כחי ועצמי עששו | 10 |
൧൦എന്റെ ആയുസ്സ് ദുഃഖത്തിലും എന്റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ ക്ലേശം നിമിത്തം എന്റെ ബലം നഷ്ടപ്പെട്ടും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
מכל-צררי הייתי חרפה ולשכני מאד-- ופחד למידעי ראי בחוץ-- נדדו ממני | 11 |
൧൧എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ; എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു. എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.
נשכחתי כמת מלב הייתי ככלי אבד | 12 |
൧൨മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
כי שמעתי דבת רבים-- מגור מסביב בהוסדם יחד עלי לקחת נפשי זממו | 13 |
൧൩“ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു; അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു, എന്റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.
ואני עליך בטחתי יהוה אמרתי אלהי אתה | 14 |
൧൪എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിച്ചു; “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ പറഞ്ഞു.
בידך עתתי הצילני מיד-אויבי ומרדפי | 15 |
൧൫എന്റെ ജീവകാലം അങ്ങയുടെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
האירה פניך על-עבדך הושיעני בחסדך | 16 |
൧൬അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അങ്ങയുടെ ദയയാൽ എന്നെ രക്ഷിക്കണമേ.
יהוה--אל-אבושה כי קראתיך יבשו רשעים ידמו לשאול (Sheol ) | 17 |
൧൭യഹോവേ, അങ്ങയെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ. (Sheol )
תאלמנה שפתי-שקר הדברות על-צדיק עתק--בגאוה ובוז | 18 |
൧൮നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.
מה רב-טובך אשר-צפנת ליראיך פעלת לחסים בך נגד בני אדם | 19 |
൧൯അങ്ങയുടെ ഭക്തന്മാർക്കു വേണ്ടി അവിടുന്ന് സംഗ്രഹിച്ചതും അവിടുത്തെ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ അവിടുന്ന് പ്രവർത്തിച്ചതുമായ അങ്ങയുടെ നന്മ എത്ര വലിയതാകുന്നു.
תסתירם בסתר פניך-- מרכסי-איש תצפנם בסכה מריב לשנות | 20 |
൨൦അവിടുന്ന് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച് അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ സുരക്ഷിതത്വത്തിൽ മറയ്ക്കും. അവിടുന്ന് അവരെ നാവുകളുടെ സ്പർദ്ധയിൽനിന്ന് രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.
ברוך יהוה כי הפליא חסדו לי בעיר מצור | 21 |
൨൧യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.
ואני אמרתי בחפזי-- נגרזתי מנגד עיניך אכן--שמעת קול תחנוני בשועי אליך | 22 |
൨൨“ഞാൻ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം അവിടുന്ന് കേട്ടു.
אהבו את-יהוה כל-חסידיו אמונים נצר יהוה ומשלם על-יתר עשה גאוה | 23 |
൨൩യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, കർത്താവിനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.
חזקו ויאמץ לבבכם-- כל-המיחלים ליהוה | 24 |
൨൪യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.