< תהילים 22 >
למנצח על-אילת השחר מזמור לדוד ב אלי אלי למה עזבתני רחוק מישועתי דברי שאגתי | 1 |
സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്? എന്നെ രക്ഷിക്കുന്നതിൽനിന്നും എന്റെ വിലാപവചസ്സുകളിൽനിന്നും വിദൂരസ്ഥനായിരിക്കുന്നതും എന്ത്?
אלהי--אקרא יומם ולא תענה ולילה ולא-דמיה לי | 2 |
എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല, രാത്രിയിലും ഞാൻ കേഴുന്നു, എന്നാൽ എനിക്ക് ആശ്വാസം ലഭിക്കുന്നതുമില്ല.
ואתה קדוש-- יושב תהלות ישראל | 3 |
ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന അവിടന്ന് പരിശുദ്ധനാണല്ലോ!
בך בטחו אבתינו בטחו ותפלטמו | 4 |
ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു; അവർ ആശ്രയിക്കുകയും അങ്ങ് അവരെ വിടുവിക്കുകയും ചെയ്തു.
אליך זעקו ונמלטו בך בטחו ולא-בושו | 5 |
അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു; അവർ അങ്ങയിൽ ആശ്രയിച്ചു, ലജ്ജിതരായതുമില്ല.
ואנכי תולעת ולא-איש חרפת אדם ובזוי עם | 6 |
എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ. മനുഷ്യരുടെ പരിഹാസവും ജനത്താൽ നിന്ദിതനുംതന്നെ.
כל-ראי ילעגו לי יפטירו בשפה יניעו ראש | 7 |
എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവരെന്നെ അവജ്ഞയോടെ നോക്കുന്നു, തലകുലുക്കി പരിഹസിക്കുന്നു.
גל אל-יהוה יפלטהו יצילהו כי חפץ בו | 8 |
“ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു, “യഹോവതന്നെ അയാളെ മോചിപ്പിക്കട്ടെ. യഹോവ അദ്ദേഹത്തിൽ പ്രസാദിക്കുന്നെങ്കിൽ അവിടന്നുതന്നെ അദ്ദേഹത്തെ വിടുവിക്കട്ടെ.”
כי-אתה גחי מבטן מבטיחי על-שדי אמי | 9 |
അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്; എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ.
עליך השלכתי מרחם מבטן אמי אלי אתה | 10 |
എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം.
אל-תרחק ממני כי-צרה קרובה כי-אין עוזר | 11 |
കഷ്ടം അടുത്തിരിക്കുകയാലും സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും എന്നിൽനിന്ന് അകന്നിരിക്കരുതേ.
סבבוני פרים רבים אבירי בשן כתרוני | 12 |
അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിലെ ശക്തിയുള്ള കാളക്കൂറ്റന്മാർ എന്നെ വലയംചെയ്തിരിക്കുന്നു.
פצו עלי פיהם אריה טרף ושאג | 13 |
ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു.
כמים נשפכתי-- והתפרדו כל-עצמותי היה לבי כדונג נמס בתוך מעי | 14 |
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു, എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെയായി, എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു.
יבש כחרש כחי ולשוני מדבק מלקוחי ולעפר-מות תשפתני | 15 |
എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
כי סבבוני כלבים עדת מרעים הקיפוני כארי ידי ורגלי | 16 |
നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു, ഒരുകൂട്ടം ദുഷ്ടജനങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; അവർ എന്റെ കൈകളും പാദങ്ങളും കുത്തിത്തുളച്ചിരിക്കുന്നു.
אספר כל-עצמותי המה יביטו יראו-בי | 17 |
എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം അവർ എന്നെ പരിഹാസപൂർവം തുറിച്ചുനോക്കുന്നു.
יחלקו בגדי להם ועל-לבושי יפילו גורל | 18 |
എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിടുന്നു.
ואתה יהוה אל-תרחק אילותי לעזרתי חושה | 19 |
എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ. അവിടന്നാണ് എന്റെ ശക്തി; എന്നെ സഹായിക്കാൻ വേഗം വരണമേ.
הצילה מחרב נפשי מיד-כלב יחידתי | 20 |
വാളിൽനിന്ന് എന്നെ രക്ഷിക്കണമേ; ഈ നായ്ക്കളുടെ പിടിയിൽനിന്ന് എന്റെ വിലപ്പെട്ട ജീവനെയും!
הושיעני מפי אריה ומקרני רמים עניתני | 21 |
സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ; കാട്ടുകാളകളുടെ കൊമ്പുകൾക്കിടയിൽനിന്ന് എന്നെ രക്ഷിക്കണമേ.
אספרה שמך לאחי בתוך קהל אהללך | 22 |
അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും.
יראי יהוה הללוהו-- כל-זרע יעקב כבדוהו וגורו ממנו כל-זרע ישראל | 23 |
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക! യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക! സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!
כי לא-בזה ולא שקץ ענות עני-- ולא-הסתיר פניו ממנו ובשועו אליו שמע | 24 |
കാരണം പീഡിതരുടെ കഷ്ടത അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല; തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.
מאתך תהלתי בקהל רב--נדרי אשלם נגד יראיו | 25 |
മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ; അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
יאכלו ענוים וישבעו-- יהללו יהוה דרשיו יחי לבבכם לעד | 26 |
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും. അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!
יזכרו וישבו אל-יהוה-- כל-אפסי-ארץ וישתחוו לפניך כל-משפחות גוים | 27 |
ഭൂമിയുടെ അതിരുകളെല്ലാം യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും, രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,
כי ליהוה המלוכה ומשל בגוים | 28 |
ആധിപത്യം യഹോവയ്ക്കുള്ളത് അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.
אכלו וישתחוו כל-דשני-ארץ-- לפניו יכרעו כל-יורדי עפר ונפשו לא חיה | 29 |
ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ പൊടിയിലേക്കിറങ്ങുന്നവർ അവിടത്തെ മുമ്പിൽ മുട്ടുമടക്കും— സ്വന്തം ജീവൻ നിലനിർത്താൻ കഴിയാത്തവർതന്നെ.
זרע יעבדנו יספר לאדני לדור | 30 |
ഒരു സന്തതി അവിടത്തെ സേവിക്കും ഭാവിതലമുറകളോട് കർത്താവിനെപ്പറ്റി വർണിക്കും.
יבאו ויגידו צדקתו לעם נולד כי עשה | 31 |
അവിടന്ന് നിവർത്തിച്ചിരിക്കുന്നു! എന്ന് ഇനിയും ജനിക്കാനിരിക്കുന്ന തലമുറയോട്, അവർ അവിടത്തെ നീതി വിളംബരംചെയ്യും.