< תהילים 21 >
למנצח מזמור לדוד ב יהוה בעזך ישמח-מלך ובישועתך מה-יגיל (יגל) מאד | 1 |
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു, അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു!
תאות לבו נתתה לו וארשת שפתיו בל-מנעת סלה | 2 |
അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. (സേലാ)
כי-תקדמנו ברכות טוב תשית לראשו עטרת פז | 3 |
അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു.
חיים שאל ממך--נתתה לו ארך ימים עולם ועד | 4 |
അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു— അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ.
גדול כבודו בישועתך הוד והדר תשוה עליו | 5 |
അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു.
כי-תשיתהו ברכות לעד תחדהו בשמחה את-פניך | 6 |
നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു.
כי-המלך בטח ביהוה ובחסד עליון בל-ימוט | 7 |
കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം കുലുങ്ങുകയില്ല.
תמצא ידך לכל-איביך ימינך תמצא שנאיך | 8 |
അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും
תשיתמו כתנור אש-- לעת פניך יהוה באפו יבלעם ותאכלם אש | 9 |
അവിടന്ന് പ്രത്യക്ഷനാകുമ്പോൾ അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും. തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും.
פרימו מארץ תאבד וזרעם מבני אדם | 10 |
അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും, മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും.
כי-נטו עליך רעה חשבו מזמה בל-יוכלו | 11 |
അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത് ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല.
כי תשיתמו שכם במיתריך תכונן על-פניהם | 12 |
അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും.
רומה יהוה בעזך נשירה ונזמרה גבורתך | 13 |
യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ; ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും.