< תהילים 150 >

הללו-יה הללו-אל בקדשו הללוהו ברקיע עזו 1
യഹോവയെ സ്തുതിക്കുവിൻ; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
הללוהו בגבורתיו הללוהו כרב גדלו 2
ദൈവത്തിന്റെ വീര്യപ്രവൃത്തികൾനിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.
הללוהו בתקע שופר הללוהו בנבל וכנור 3
കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.
הללוהו בתף ומחול הללוהו במנים ועגב 4
തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.
הללוהו בצלצלי-שמע הללוהו בצלצלי תרועה 5
ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.
כל הנשמה תהלל יה הללו-יה 6
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.

< תהילים 150 >