< תהילים 121 >
שיר למעלות אשא עיני אל-ההרים-- מאין יבא עזרי | 1 |
ആരോഹണഗീതം. പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
עזרי מעם יהוה-- עשה שמים וארץ | 2 |
ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
אל-יתן למוט רגלך אל-ינום שמרך | 3 |
നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
הנה לא-ינום ולא יישן-- שומר ישראל | 4 |
ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
יהוה שמרך יהוה צלך על-יד ימינך | 5 |
യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
יומם השמש לא-יככה וירח בלילה | 6 |
പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
יהוה ישמרך מכל-רע ישמר את-נפשך | 7 |
യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
יהוה ישמר-צאתך ובואך-- מעתה ועד-עולם | 8 |
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.