< תהילים 116 >
אהבתי כי-ישמע יהוה-- את-קולי תחנוני | 1 |
യഹോവ എന്റെ പ്രാൎത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.
כי-הטה אזנו לי ובימי אקרא | 2 |
അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
אפפוני חבלי-מות--ומצרי שאול מצאוני צרה ויגון אמצא (Sheol ) | 3 |
മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. (Sheol )
ובשם-יהוה אקרא אנה יהוה מלטה נפשי | 4 |
അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
חנון יהוה וצדיק ואלהינו מרחם | 5 |
യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.
שמר פתאים יהוה דלתי ולי יהושיע | 6 |
യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.
שובי נפשי למנוחיכי כי-יהוה גמל עליכי | 7 |
എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
כי חלצת נפשי ממות את-עיני מן-דמעה את-רגלי מדחי | 8 |
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
אתהלך לפני יהוה-- בארצות החיים | 9 |
ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
האמנתי כי אדבר אני עניתי מאד | 10 |
ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
אני אמרתי בחפזי כל-האדם כזב | 11 |
സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
מה-אשיב ליהוה-- כל-תגמולוהי עלי | 12 |
യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?
כוס-ישועות אשא ובשם יהוה אקרא | 13 |
ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
נדרי ליהוה אשלם נגדה-נא לכל-עמו | 14 |
യഹോവെക്കു ഞാൻ എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.
יקר בעיני יהוה-- המותה לחסידיו | 15 |
തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.
אנה יהוה כי-אני עבדך אני-עבדך בן-אמתך פתחת למוסרי | 16 |
യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
לך-אזבח זבח תודה ובשם יהוה אקרא | 17 |
ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
נדרי ליהוה אשלם נגדה-נא לכל-עמו | 18 |
യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
בחצרות בית יהוה-- בתוככי ירושלם הללו-יה | 19 |
ഞാൻ യഹോവെക്കു എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.