< תהילים 113 >

הללו-יה הללו עבדי יהוה הללו את-שם יהוה 1
യഹോവയെ വാഴ്ത്തുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക.
יהי שם יהוה מברך-- מעתה ועד-עולם 2
യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
ממזרח-שמש עד-מבואו-- מהלל שם יהוה 3
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
רם על-כל-גוים יהוה על השמים כבודו 4
യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
מי כיהוה אלהינו-- המגביהי לשבת 5
ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
המשפילי לראות-- בשמים ובארץ 6
ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
מקימי מעפר דל מאשפת ירים אביון 7
അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
להושיבי עם-נדיבים עם נדיבי עמו 8
അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
מושיבי עקרת הבית-- אם-הבנים שמחה הללו-יה 9
അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.

< תהילים 113 >